ഇന്ത്യയിൽ കുറച്ചു വർഷങ്ങളിലേക്ക് തിരിഞ്ഞു നോക്കിയാൽ ഞെട്ടിച്ച വിലയിടലുകളിൽ ഒന്നായിരുന്നു. ട്രിയംഫ് തങ്ങളുടെ കുഞ്ഞൻ മോഡലിൽ ഇക്കഴിഞ്ഞ ദിവസം നടത്തിയത്. 3 ലക്ഷം എക്സ് ഷോറൂം വില പ്രതീക്ഷിച്ചിടത് 3 ലക്ഷത്തിനടുത്ത് ഓൺ റോഡ് പ്രൈസ് വരുന്ന രീതിയിലായിരുന്നു പ്രൈസിങ്.
ഒപ്പം കുഞ്ഞൻ മോഡലുകൾക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങളായ കൂടുതൽ ഷോറൂമുകൾ. കുറഞ്ഞ പരിപാലന ചിലവ് എന്നിങ്ങനെ എല്ലാം നോക്കി. 2 മുതൽ 3 ലക്ഷം വില വരുന്ന ബൈക്ക് നോക്കുന്നവരുടെ നോട്ടം എത്തുന്ന രീതിയിലാണ് ഇവനെ ഒരുക്കിയിരിക്കുമ്പോൾ.

എന്നാൽ എല്ലാം നന്നായി ചെയ്ത ട്രിയംഫിന് ഒരു ഇടുതി വന്ന് വീണിരിക്കുകയാണ്. അത് ട്രിയംഫിൻറെ ഷോറൂമിൽ നിന്ന് കിട്ടിയ ഓൺ റോഡ് പ്രൈസ് ആണ് ( കേരളത്തിൽ നിന്നല്ല ). ഏകദേശം ഏറ്റവും കൂടുതൽ 2.9 ലക്ഷം വില പ്രതീക്ഷിക്കുന്ന സ്പീഡ് 400 ന് അവിടെ നിന്ന് കിട്ടിയ വില 3.4 ലക്ഷം രൂപ.
ഇപ്പോൾ ഷോറൂമുകൾ കുറഞ്ഞ ട്രിയംഫിന് ഡെലിവറി ചാർജിലാണ് വലിയ തുക ഈടാക്കുന്നത്. ഒപ്പം ഇൻട്രോ കിറ്റ് എന്ന് പറഞ്ഞും അധിക വില കൊടുക്കേണ്ടതുണ്ട്. ഒപ്പം ഇൻഷുറൻസ് തുകയും കൂടുതലാണ്. അതോടെ എയറിലായ ട്രിയംഫിനെ നിലത്തിറങ്ങാനുള്ള പദ്ധതിയുമായി ഇപ്പോൾ പങ്കാളിയായ ബജാജ് രംഗത്തെത്തിയിട്ടുണ്ട്.
- ട്രിയംഫിൻറെ കുഞ്ഞൻ ഒരു കലക്ക് കലക്കും
- ട്രിയംഫ് ടൈഗറിന് എൻഫീഡിൻറെ മറുപടി
- ഹീറോയുടെ 440 സിസി ബൈക്ക് വരുന്നു
ഒഫീഷ്യൽ വാക്കുകളുടെ രത്ന ചുരുക്കം കടമെടുത്താൽ. ഇതുവരെ സ്പീഡ് 400 ൻറെ ഓൺ റോഡ് പ്രൈസ് പുറത്തിറക്കിയിട്ടില്ല. എന്നാൽ ഈ കോലാഹലങ്ങൾ മാറ്റുന്നതിനായി ജൂലൈ 10 ന് തന്നെ ഔദ്യോദികമായി ഓൺ റോഡ് പ്രൈസ് പ്രസിദ്ധികരിക്കും.
Leave a comment