2017 ലാണ് ട്രിയംഫ്, ബജാജ് പങ്കാളിത്തം തുടങ്ങുന്നത്. ഇരുവരും ചേർന്ന് പുതിയ മോഡലിൻറെ ചർച്ചക്ക് ഒടുവിൽ 2020 ൽ ഇവർ ഒരു തീരുമാനത്തിൽ എത്തി. തികച്ചും സ്വപ്നമെന്ന് തോന്നുന്നതായിരുന്നു ആ പ്രഖ്യാപനം. 2 ലക്ഷത്തിന് താഴെയുള്ള 200 സിസി മോഡലായിട്ടാകും ഈ പങ്കാളിത്തതിൽ ബൈക്ക് ഒരുങ്ങുന്നത് എന്ന്.
ഈ വർഷങ്ങളിലെ ഇന്ത്യൻ വിപണിയുടെ മാറ്റങ്ങൾക്കനുസരിച്ച് പ്രൊജക്റ്റും വലുതായി 200 ൽ നിന്ന് 400 ലെക്കെത്തി. എന്നാൽ മൂന്ന് വർഷം മുൻപ് കണ്ട ആ സ്വപ്നം അധികം വൈകാതെ തന്നെ പൂവണിയാൻ പോകുന്നു എന്നാണ് ഇപ്പോൾ കിട്ടുന്ന സൂചന. ഒഫീഷ്യൽ സൈറ്റിൽ തന്നെ 250 മോഡലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്

സ്വപ്‍നം യഥാർഥ്യത്തിലേക്ക് എത്തുമ്പോൾ കൂടുതൽ മനോഹരമാക്കുകയാണ് ഇവിടെ ചെയ്തത്. അന്ന് പറഞ്ഞത് 200 സിസി ആണെങ്കിൽ ഇന്ന് അത് 250 സിസി എൻജിനാകും. ഒപ്പം എപ്പോഴും അടിതെറ്റുന്ന വിലയാണല്ലോ ട്രിയംഫിൻറെ ഗുലാൻ. ഏകദേശം 2 ലക്ഷത്തിന് അടുത്ത് തന്നെ വില പ്രതീക്ഷിക്കാം.
ഇനി 250 യുടെ വിശേഷങ്ങൾ നോക്കിയാൽ, കെ ട്ടി എം മോഡലുകളിൽ കാണുന്നത് പോലെ ഒരേ ഡിസൈൻ തന്നെ ആയിരിക്കും 250 ട്വിൻസിനും ഉണ്ടാകും. ഒപ്പം ടയർ, സസ്പെൻഷൻ, മീറ്റർ കൺസോൾ തുടങ്ങിയവയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കില്ല.
- ട്രിയംഫ്, ഹാർലിയെ പിടിക്കാൻ ട്ടി വി എസ്
- കേരളത്തിൽ കുതിക്കാൻ ഒരുങ്ങി ട്രിയംഫ്
- ട്രിയംഫ് ടൈഗറിന് എൻഫീഡിൻറെ മറുപടി
എന്നാൽ മാറ്റം വരുന്ന ഭാഗം എൻജിനാണ്. 400 സിസി യുടെ അതേ സ്വഭാവമുള്ള എൻജിൻ ആയതിനാൽ 250 സിസി, ലിക്വിഡ് കൂൾഡ് എൻജിന് കരുത്ത് 25 പി എസും ടോർക് 23.5 എൻ എം ആകാനാണ് സാധ്യത.
Leave a comment