ഓരോ രാജ്യത്തിന് അനുസരിച്ചാണ് തങ്ങളുടെ മോഡലുകളുടെ വില കമ്പനികൾ നിശ്ചയിക്കുന്നത്. ഇന്ത്യക്ക് മുൻപ് തന്നെ യൂ കെ യിൽ എത്തിയ ട്രിയംഫ് 400 ട്വിൻസ്. പക്ഷേ ഇപ്പോഴാണ് അവിടത്തെ വില പ്രഖ്യാപിക്കുന്നത്. ഇന്ത്യയിൽ പ്രധാന എതിരാളി റോയൽ എൻഫീൽഡ് ആണെങ്കിൽ.
യൂ കെ യിൽ സ്ഥിതി വ്യത്യസ്തമാണ്. ക്ലാസ്സിക് 350 യുടെ തൊട്ട് താഴെയാണ് സ്‌പീഡ് 400 ൻറെ ഇന്ത്യയിലെ വില. എന്നാൽ യൂ കെ യിൽ എത്തുമ്പോൾ വിലയിൽ വലിയ മാറ്റമുണ്ട്. രണ്ടുപേരുടെയും വില താഴെ കൊടുക്കുന്നു.
മോഡൽസ് | യൂ കെ പ്രൈസ് | ഇന്ത്യ പ്രൈസ് |
ക്ലാസ്സിക് 350 | 4,619 | 2,24,775 |
സ്പീഡ് 400 | 4,995 | 2,33,000 |
സ്ക്രമ്ബ്ലെർ 400 എക്സ് | 5,595 | *** |

ഇനി അവിടത്തെ പ്രധാന എതിരാളികളെ നോക്കിയാൽ. ഇന്ത്യയിലെ സ്ട്രീറ്റ് ഫൈറ്റേഴ്സ് തന്നെയാണ് അവിടെയും പ്രധാന എതിരാളിയായി വരുന്നത്. ഇന്ത്യൻ മെയ്ഡ് ജി 310 ആർ, സി ബി 300 ആറുമാണ്. എന്നാൽ ഇന്ത്യയിലെ പോലെയുള്ള വലിയ വില വ്യത്യാസം അവിടെ കാണുന്നില്ല എന്നത് ശ്രദ്ദേയം.
മൂവരുടെയും വില താഴെ കൊടുക്കുന്നുണ്ട്.
മോഡൽസ് | യൂ കെ പ്രൈസ് | ഇന്ത്യ പ്രൈസ് |
സ്പീഡ് 400 | 4,995 | 2,33,000 |
സ്ക്രമ്ബ്ലെർ 400 എക്സ് | 5,595 | *** |
ജി 310 ആർ | 5,190 | 2,90,000 |
സി ബി 300 ആർ | 5,199 | 2,77,267 |
- പുതിയ കോമ്പൊയിൽ എൻഫീൽഡ് 650 സ്ക്രമ്ബ്ലെർ
- ട്രിയംഫ് സ്പീഡ് 400 ന് മികച്ച വില്പന
- ഡുക്കാറ്റിയുടെ സിംഗിൾ സിലിണ്ടർ വരുന്നു
ഇനി ഉടനെ വിപണിയിൽ എത്താൻ ഒരുങ്ങി നിൽക്കുന്ന സ്ക്രമ്ബ്ലെർ 400 എക്സിൻറെ വില പരിശോധിച്ചാലും. നമ്മൾ ഇന്നലെ പറഞ്ഞ വിലയുടെ അടുത്താണ് ഇവൻ വരുന്നത്.
Leave a comment