റോയൽ എൻഫീൽഡ് മോഡലുകളെ തറപറ്റിക്കാൻ ബാജ്ജും ട്രിയംഫും ചേർന്ന് ഒരുക്കുന്ന ബേബി ട്രിയംഫ് വീണ്ടും ഇന്ത്യയിൽ സ്പോട്ട് ചെയ്തു. പുതുതായി ഈ മോഡലിൽ നിന്നും എടുക്കാൻ പറയാൻ ഇല്ലെങ്കിലും. കുറച്ച് വിഷമകരമായ വാർത്ത പുറത്ത് വരുന്നുണ്ട്.
ഇന്ത്യയിൽ 2023 തുടക്കത്തിൽ എത്തുമെന്ന് അറിയിച്ച കുഞ്ഞൻ മോഡൽ വീണ്ടും വൈകുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഇ ഐ സി എം എ 2023 ൽ അവതരിപ്പിച്ചതിന് ശേഷമായിരിക്കും ഇവൻ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഇറ്റലിയിൽ നവംബറിലാണ് ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ ഷോ നടക്കുന്നത്.
രണ്ടു എൻജിനുകളിൽ എത്തുന്ന ഇവൻറെ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 250, 400 സിസി വേർഷനുകളാകും വിപണിയിൽ എത്തുന്നത്. കെ ട്ടി എം ൻറെ എൻജിനുമായുള്ള ക്ലാസ്സിക് താരങ്ങൾക്ക്. എൻജിനൊപ്പം സസ്പെൻഷൻ, ബ്രേക്ക് എന്നിവയും ഡ്യൂക്ക് സീരിസിൽ നിന്ന് കടമെടുത്താകും എത്തുന്നത്.
നേരത്തെ സ്പോട്ട് ചെയ്ത റോഡ്സ്റ്റർ , സ്ക്രമ്ബ്ലെർ എന്നിവക്കൊപ്പം ഒരു സാഹസികൻ കൂടി ഇന്ത്യയിൽ എത്താൻ സാധ്യതയുണ്ട്. വില വലിയ പ്രേശ്നമായ ഇന്ത്യയിൽ 250 സിസി മോഡലും. യൂറോപ്യൻ മാർക്കറ്റിലേക്കായി 400 സിസി എൻജിനുമാണ് അണിയറയിൽ ഒരുങ്ങുന്നത് എന്നാണ് വയ്പ്പ്. പക്ഷേ രണ്ടും പ്രൊഡക്ഷൻ ഇന്ത്യയിൽ നിന്ന് തന്നെ.
എന്തായാലും വിലയിൽ ട്രിയംഫ് അധികം താഴേക്ക് പോയില്ലെങ്കിലും, താഴെ തട്ട് പിടിക്കാൻ ബജാജ് വിൻസെൻറ് മായി എത്തുമെന്ന് ഉറപ്പാണ്. അതാണല്ലോ ഈ ബ്രാൻഡുകളെ സഹായിക്കുന്നതിലൂടെ ബജാജിനുള്ള നേട്ടം.
Leave a comment