ചൊവ്വാഴ്‌ച , 26 സെപ്റ്റംബർ 2023
Home latest News കുഞ്ഞൻ ട്രിയംഫിൻറെ ഇന്ത്യൻ ലോഞ്ച് തിയ്യതി
latest News

കുഞ്ഞൻ ട്രിയംഫിൻറെ ഇന്ത്യൻ ലോഞ്ച് തിയ്യതി

ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട്

triumph 400 launch date announced
triumph 400 launch date announced

കേരളത്തിൽ മഴ തകർക്കാൻ ഒരുങ്ങുമ്പോൾ ഇന്ത്യൻ ഇരുചക്ര വിപണി ചൂട് പിടിക്കാൻ തുടങ്ങുകയാണ്. ഹീറോ തങ്ങളുടെ ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ. ഹാർലിയും അഫൊർഡബിൾ മോഡലിൻറെ ലോഞ്ച് തീയ്യതിയും അറിയിച്ചിട്ടുണ്ട്. അത് കഴിഞ്ഞാണ് കുഞ്ഞൻ ട്രിയംഫ്‌ ഇന്ത്യയിൽ എത്തുന്നത്.

നേരത്തെ ബജാജിൻറെ മേധാവി ജൂൺ 27 ന് ഗ്ലോബൽ ലോഞ്ച് ലണ്ടനിൽ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യൻ ലോഞ്ചിനെ കുറിച്ച് കൃത്യമായ വിവരം അന്ന് പറഞ്ഞതുമില്ല. എന്നാൽ പുത്തൻ മോഡൽ ജൂലൈ 5 ന് വിപണിയിൽ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ട്രിയംഫ്.

എന്നാൽ പ്രതീക്ഷിച്ചത് പോലെ 400 സിസി എൻജിനാണ് കൂടുതൽ സാധ്യത. എന്നാൽ ഇന്ത്യയിലും വിദേശത്തും സ്പോട്ട് ചെയ്ത റോഡ്സ്റ്റർ, സ്ക്രമ്ബ്ലെർ എന്നീ മോഡലുകളിൽ റോഡ്സ്റ്റർ മാത്രമായിരിക്കും 5 ന് വിപണിയിൽ എത്തുന്നത്. പേരിൻറെ കാര്യത്തിലും ചെറിയ തീരുമാനം ആയിട്ടുണ്ട്.

സ്ട്രീറ്റ് 400 എന്നായിരിക്കും റോഡ്സ്റ്ററിൻറെ പേരെങ്കിൽ. സ്ക്രമ്ബ്ലെർ മോഡലിന് സ്ട്രീറ്റ് ട്രാക്കർ എന്നുമാണ് പേര് വരാൻ സാധ്യത. ക്ലാസിക് 350, സി ബി 350 എന്നിവരുമായി മത്സരിക്കാൻ എത്തുന്ന ഇവൻറെ വില 3 ലക്ഷത്തിന് താഴെ ആയിരിക്കും.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ഹാർലി എക്സ് 210 പരീക്ഷണ ഓട്ടത്തിൽ

ട്രിയംഫ് ഇന്ത്യയിൽ രണ്ടു എൻജിനുകളുമായി വരുമെന്നാണ് പറഞ്ഞിരുന്നത്. അതേ വഴി തന്നെയാണ് ഹാർലിയും വരുന്നത് എന്നാണ്...

കരിസ്‌മയുടെ വിലകയ്യറ്റം ഉടൻ

പുതിയൊരു മോട്ടോർസൈക്കിൾ ഇറങ്ങുമ്പോൾ തന്നെ ഓഫർ കൊടുക്കുന്ന ശീലം ഇന്ത്യൻ വാഹന വിപണിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ...

വലിയ പൾസറിൻറെ 3 വിശേഷങ്ങൾ

പൾസർ റേഞ്ച് കൂടുതൽ വിപുലീകരിക്കുന്നു എന്ന് ബജാജ് മേധാവി തന്നെ പറഞ്ഞിരുന്നു. അടുത്ത ആറു മാസം...

പുതിയ പൾസർ 150 വരുന്നു

അടുത്ത 6 മാസം പൾസർ മാനിയ ആവുമെന്നാണ് ബജാജിൻറെ മേധാവി കഴിഞ്ഞ പറഞ്ഞിട്ടുള്ളത്. അതിന് തിരി...