കഴിഞ്ഞ ആഴ്ച മോട്ടോർസൈക്കിൾ ലോകത്തിൽ ഉണ്ടായ പ്രധാനപ്പെട്ട വാർത്തകളാണ് താഴെ കൊടുക്കുന്നത്. ഈ മാസത്തിൽ ആദ്യ രണ്ടു ആഴ്ചകളിൽ ഹീറോയാണ് മുന്നിൽ നിന്നത് എങ്കിൽ. അടുത്ത രണ്ടാഴ്ചകളിൽ രണ്ടാം സ്ഥാനം കൊണ്ട് ത്രിപ്തി പെടുകയാണ് ഹീറോ. അപ്പോൾ ഒന്നാം സ്ഥാനം ആർക്കാണെന്ന് നോക്കിയല്ലോ.
160 യിൽ കടുത്ത പോരാട്ടം.

ആദ്യം താഴെ നിന്ന് തുടങ്ങാം കഴിഞ്ഞ ആഴ്ചയിലെ അഞ്ചം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഹീറോ തന്നെയാണ്. എക്സ്ട്രെയിം 160 ആർ സ്പോട്ട് ചെയ്തതിലൂടെ ആണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 160 സെഗ്മെൻറ് കൈക്കലാക്കാൻ പുതിയ ഓയിൽ കൂൾഡ്എൻജിനൊപ്പം യൂ എസ് ഡി ഫോർക്കുമായാണ് പുത്തൻ മോഡൽ എത്തുന്നത്. ഒപ്പം കുറച്ചു മാറ്റങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഹെവി ഡിസ്‌കൗണ്ട്.

തൊട്ട് മുകളിലായി കെ ട്ടി എമ്മിൻറെ വിഷു കൈനീട്ടമാണ്. വലിയ ഡിസ്‌കൗണ്ട് ആണ് കെ ട്ടി എം 390 സാഹസികന് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. ഇതിനു പിന്നിൽ ബേസ് മോഡലുകൾ ഇറക്കുന്ന ട്രെൻഡ് ആണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. വലിയ വെട്ടികുറക്കലുകൾ നടത്തിയ മോഡലിന് എക്സ് എന്ന പേരും കൂട്ടിയാണ് ഇപ്പോൾ വിളിക്കുന്നത്.
650 ട്വിൻസിന് ഒരു എതിരാളി.
മൂന്നാമത്തെ ന്യൂസ് എത്തുന്നത് ബി എസ് എ യിൽ നിന്നാണ്. റോയൽ എൻഫീൽഡ് 650 ട്വിൻസ് മോഡലുകളുമായി മത്സരിക്കുന്ന ബി എസ് എ ഗോൾഡ് സ്റ്റാർ പ്രൊഡക്ഷൻ റെഡി ആയി ഇന്ത്യയിൽ പരീക്ഷണ ഓട്ടം തുടങ്ങിയിരിക്കുന്നു. ഈ വർഷം ഇവനെയും പ്രതീക്ഷിക്കാം.
കരിസ്‌മ എക്സ് എം ആർ സ്പോട്ടഡ്.

രണ്ടാമതും ഹീറോയുടെ അടുത്ത് തന്നെയാണ് വന്നിരിക്കുന്നത്. ഇപ്പോഴത്തെ ട്രെൻഡിങ് ടോപ്പിക്ക് ആയ കരിസ്‌മ എക്സ് എം ആർ ഇന്ത്യയിൽ സ്പോട്ട് ചെയ്തു. ഹീറോയുടെ അമേരിക്കൻ പങ്കാളിയായ സീറോയുടെ ഡിസൈനുമായി ഛായ തോന്നിക്കുന്ന മോഡലിൻറെ ഏകദേശ സ്വഭാവവും. മനസ്സിലാക്കി തരുന്ന രീതിയിൽ വിശദമായി തന്നെ കരിസ്‌മയെ സ്പോട്ട് ചെയ്തിട്ടുണ്ട്.
ട്രിയംഫിനെ പുഷ്ടിപ്പെടുത്താൻ ബജാജ്.

എനി കഴിഞ്ഞ ആഴ്ചയിലെ ഹോട്ട് ന്യൂസിൻറെ വരവ്. ബജാജ് തങ്ങളുടെ ബ്രിട്ടീഷ് പങ്കാളിയായ ട്രിയംഫിൻറെ ഇന്ത്യയിലെ പ്രവർത്തനം ഏറ്റെടുക്കുന്നു. വരും വർഷങ്ങളിൽ ട്രിയംഫ് ഇന്ത്യയിൽ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടാകാൻ പോകുന്നത്. ഒപ്പം റോയൽ എൻഫീൽഡിൻറെ എതിരാളിയും ഈ കൂട്ടുകെട്ടിൽ നിന്ന് ഉണ്ടാകും.
നമ്മുടെ ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Leave a comment