ചൊവ്വാഴ്‌ച , 28 നവംബർ 2023
Home Top 5 ഹോട്ട് ന്യൂസ് ഹോട്ട് ന്യൂസ്
Top 5

ഹോട്ട് ന്യൂസ് ഹോട്ട് ന്യൂസ്

കഴിഞ്ഞ ആഴ്ചയിലെ പ്രധാനപ്പെട്ട വിശേഷങ്ങൾ

trending news last week
trending news last week

ഇരുചക്ര വാഹന ലോകത്ത് കഴിഞ്ഞ ആഴ്ച ഉണ്ടായ പ്രധാനപ്പെട്ട വിശേഷങ്ങൾ ഏതൊക്കെ എന്ന് നോക്കാം. അതിൽ ആദ്യം നമ്മൾ എത്തുന്നത് പതിവ് പോലെ ബ്രാൻഡ് ഓഫ് ദി വീക്കിലേക്കാണ്. ഹോണ്ട, ബജാജ്, അപ്രിലിയ, ട്ടി വി എസ് എന്നിവരാണ് ആദ്യ അഞ്ചിൽ ഇടം പിടിച്ചിരിക്കുന്നത്.

എന്നാൽ അതിൽ ഒന്നാമത് എത്തിയിരിക്കുന്നത് ഹോണ്ടയാണ്.ഒന്നാം സ്ഥാനത്ത് എത്തിയ വാർത്ത ഇതാണ്. സിബി 350 യുടെ ഡിസൈൻ പുതുക്കി, പുതുക്കി എതിരാളിയായ ക്ലാസ്സിക് 350 യുടെ അടുത്ത് എത്തിച്ചിട്ടുണ്ട്. പുതിയ 7 മാറ്റങ്ങളിലൂടെയാണ് ഈ മൈക്ക് ഓവർ.

രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്, അപ്രിലിയയാണ്. ഇന്ത്യയിൽ പ്രീമിയം നിരയിൽ വലിയ ചലനം ഉണ്ടാകാനാണ് അപ്രിലിയയുടെ നീക്കം. ഇന്ത്യയിൽ ഡിസംബറിൽ എത്താൻ ഒരുങ്ങുന്ന 457 ന് ഞെട്ടിക്കുന്ന വിലയാണ് വരാൻ പോകുന്നത്.

മൂന്നാമതായി ഫിനിഷ് ചെയ്തിരിക്കുന്നത് പൾസർ ആണ്. പൾസർ നിരയിൽ പുതിയൊരു മോഡൽ വരുന്നു. എൻ 150 വന്നതിൽ പിന്നെ, പടിയിറങ്ങിയ പൾസർ പി 150 യുടെ ഡിസൈനിലാണ് പുതിയ 125 എത്തുന്നത്.
അടുത്ത മാസങ്ങളിൽ പുതിയ പൾസർ വിപണിയിൽ എത്തും.

നാലാമനായി എത്തുന്നത് ട്ടി വി എസ് ആണ്, ഇന്ത്യക്കാരൻ എന്ന നിലയിൽ ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇന്ത്യയിലെ ഒരു ബ്രാൻഡ് കൂടി യൂറോപ്പിൽ ചുവട് ഉറപ്പിക്കാൻ പോകുന്നു. ജനുവരിയിലാണ് ട്ടി വി എസ് യൂറോപ്പിൽ എത്തുന്നത്.

അവസാനമായി വീണ്ടും ബജാജ് തന്നെ. സി ട്ടി സീരിസിലെ വലിയ മോഡലിൻറെ പരീക്ഷണ ഓട്ടമാണ് ആ ചൂടുള്ള വാർത്ത. പുത്തൻ തലമുറ സി ട്ടി മോഡലുകളെ പോലെ കുറച്ച് സാഹസിക ചേരുവകൾ ചേർത്താണ് വലിയവനും വിപണിയിൽ എത്തുന്നത്.

ഇതിനൊപ്പം പുത്തൻ വാർത്തകൾ, ഓഫറുകൾ എന്നിവ അറിയുന്നതിനായി നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാക്കാം.

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

എൻഫീൽഡ് ആണ് കഴിഞ്ഞ ആഴ്ച്ചയിലെ കേമൻ

കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ ഇരുചക്ര വിപണി കുറച്ചു സംഭവ ബഹുലമായിരുന്നു. റോയൽ എൻഫീൽഡ് ന്യൂസ് മേക്കർ...

ട്ടി വി എസ് തന്നെ താരം

കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വാർത്തകളാണ് താഴെ കൊടുക്കുന്നത്. അതിൽ ഈ ആഴ്ചയിലെ ബ്രാൻഡ് ഓഫ്...

ഡുക്കാറ്റി അടിച്ചോണ്ട് പോയി

കഴിഞ്ഞ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾക്കെല്ലാം ഒരു പ്രത്യകതയുണ്ട്. 5 ൽ നാലും ലൗഞ്ചുകളാണ്. എന്നാൽ ഒരു...

ട്ടി വി എസിൻറെ ആഴ്ച

ഇന്ത്യയിൽ ട്ടി വി എസിൻറെ ആഴ്ചയായിരുന്നു കഴിഞ്ഞു പോയത്. തങ്ങളുടെ ഇന്റർനാഷണൽ താരത്തെ ഇറക്കിയതാണ് ട്ടി...