കഴിഞ്ഞ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾക്കെല്ലാം ഒരു പ്രത്യകതയുണ്ട്. 5 ൽ നാലും ലൗഞ്ചുകളാണ്. എന്നാൽ ഒരു പരീക്ഷണ ഓട്ടമാണ് ഒന്നാം സ്ഥാനത്തേക്ക് ഡുക്കാറ്റിയെ എത്തിച്ചിരിക്കുന്നത്. ഹോണ്ട, കെ ട്ടി എം, കവാസാക്കി, എന്നിവരെയാണ് ഡുക്കാറ്റി പിന്നിലാക്കിയ മറ്റ് ബ്രാൻഡുകൾ.
ഇനി താഴെ നിന്ന് തുടങ്ങിയാൽ കെ ട്ടി എം ആണ് അവസാന സ്ഥാനത്ത്. തങ്ങളുടെ ഡ്യൂക്ക് മോഡലുകളുടെ ലോഞ്ച് ആണ് കഴിഞ്ഞ ആഴ്ചയിലെ സംസാര വിഷയം. ഡ്യൂക്ക് 390 ഫീച്ചേഴ്‌സ് കൊണ്ട് ഞെട്ടിച്ചപ്പോൾ. 250 ഞെട്ടിച്ചത് വില കൊണ്ടാണ്. രണ്ടുപേരുടെയും ഫസ്റ്റ് ലുക്ക് നോക്കാം.
തൊട്ടു മുകളിൽ നിൽക്കുന്നത് ഹോണ്ടയാണ്. ഇന്ത്യയിൽ തിരിച്ചു വരുമോ എന്ന് പോലും അറിയാത്ത സി ബി 200 എക്സ് ലാൻഡ് ചെയ്തിട്ടുണ്ട്. മറ്റ് ബ്രാൻഡുകൾ ഞെട്ടിക്കുന്ന ഫീച്ചേഴ്‌സുമായി കളം നിറയുമ്പോൾ. കുറച്ചു വില കുറവും സ്പെക് അപ്ഡേഷനുമായാണ് 200 എക്സിൽ എത്തിയിരിക്കുന്നത്.
മൂന്നാം സ്ഥാനം കൊണ്ടുപോയിട്ടുള്ളത് കവാസാക്കിയാണ്. ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ 400 സിസി യാണ് കവാസാക്കി ഇറക്കി വിട്ടിരിക്കുന്നത്. ഇസഡ് എക്സ് 4 ആർ ഞെട്ടിക്കുന്ന പെർഫോമൻസും, വിലയുമായാണ് എത്തിയിരിക്കുന്നത്.

വീണ്ടും ഹോണ്ട വില കുറവുമായി എത്തിയിരിക്കുകയാണ്. സി ബി 300 എഫിന് 50,000/- ഡിസ്‌കൗണ്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അത് ബി എസ് 6.2 എത്തിയപ്പോൾ ഒരു 6,000/- രൂപ കൂടി കൂട്ടി 56,000 രൂപയുടെ പ്രൈസ് കട്ടുമായാണ് ഹോണ്ട ഇവനെ അവതരിപ്പിച്ചിരിക്കുന്നത്.
ഇനി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഡുക്കാറ്റിയാണ് എന്ന് നേരത്തെ പറഞ്ഞിരുന്നു. അതിന് കാരണമായത് ഡുക്കാറ്റിയുടെ കുഞ്ഞൻ മോഡലാണ്. ചെറിയ മോഡലുകൾ അവതരിപ്പിക്കില്ല എന്ന് പറഞ്ഞ ഡുക്കാറ്റി. തങ്ങളുടെ സിംഗിൾ സിലിണ്ടർ മോഡൽ പരീക്ഷണം തുടങ്ങിയിരിക്കുകയാണ്.
Leave a comment