ഇരുചക്ര വിപണിയിൽ കഴിഞ്ഞ ആഴ്ച ഏറ്റവും ശ്രദ്ധിക്കപ്പെട്ട വാർത്തകളാണ് ഈ സെക്ഷനിലൂടെ പറയാൻ പോകുന്നത്. കഴിഞ്ഞ കുറെ ആഴ്ചകളെ പോലെ ഹീറോ തന്നെയാണ് ഇത്തവണയും സ്കോർ ചെയ്തിരിക്കുന്നത്. ഒപ്പം വാരാനിരിക്കുന്ന പ്രീമിയം പടയിലെ വാലറ്റം മാത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ബി എസ് 6.2 വിലേക്ക് യൂണികോൺ

നമ്മൾ എല്ലാ ആഴ്ചയിലും പറയുന്നത് പോലെ താഴെ നിന്ന് തുടങ്ങിയാൽ. ഏറ്റവും അവസാനം എത്തിയിരിക്കുന്നത് ഹോണ്ടയാണ്. തങ്ങളുടെ എവർഗ്രീൻ താരം യൂണികോൺ മൂന്ന് മാറ്റങ്ങളുമായി അവതരിപ്പിച്ചിരിക്കുകയാണ്.
അപ്പാച്ചെ മിയാമി ഷെയ്ഡ്

അടുത്ത വാർത്ത ട്ടി വി എസിൽ നിന്നാണ്. അപ്പാച്ചെ സീരിസിൽ പോർഷെയുടെ നിറങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ആർ ആർ 310, അപ്പാച്ചെ 4 വി എന്നിവർക്കാണ് ഈ നിറങ്ങൾ നൽകിയിരിക്കുന്നത്. ഇത്തവണയും ഇന്ത്യയിൽ ഈ മാറ്റങ്ങൾ എത്തില്ല, പകരം കൊളംബിയയിലാണ് ഇവരെ ട്ടി വി എസ് എത്തിച്ചിരിക്കുന്നത്.
ട്വിൻ സിലിണ്ടറിലേക്ക് ട്ടി വി എസ്

മൂന്നാം സ്ഥാനവും ട്ടി വി എസിന് തന്നെ. തങ്ങളുടെ വലിയ പ്രോജക്റ്റ് അണിയറയിൽ ഒരുങ്ങുന്നു. അതിന് സൂചനയായി പുതിയ ചിത്രങ്ങൾ പേറ്റൻറ്റ് ചെയ്തിരിക്കുകയാണ്. ക്ലാസ്സിക് ബൈക്കിനോട് സാമ്യമുള്ള മോഡൽ 650 സിസി ആകുമെന്നാണ് അഭ്യുഹങ്ങൾ.
650 ട്വിൻസുമായി മത്സരിക്കാൻ ഒരുങ്ങുന്ന മോഡൽ നോർട്ടണുമായി ചേർന്നാണ് വികസിപ്പിക്കാൻ സാധ്യത. ഈ മോഡൽ എത്തുകയാണെങ്കിൽ ഒരു പ്രതികാരം വീട്ടൽ കൂടി ആകും ഇത്.
ഹീറോയുടെ പ്രീമിയം പ്ലാനുകൾ

രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത് ഹീറോയാണ്. ഒരു മോഡൽ അല്ല നാല് മോഡലുകളും പുതിയ പദ്ദതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ഹീറോയുടെ മുഖം മിനുക്കലും അമേരിക്കൻ കമ്പനികളുടെ കൊളാബ്രേഷനും. പുതിയ രണ്ടു നേക്കഡ് മോഡലുകളും അപ്രതീക്ഷിതമായി ഇന്ത്യൻ മണ്ണിൽ എത്തുന്നുണ്ട്.
തിരി കൊളുത്തി ഹീറോ

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് ന്യൂസ്, ഹീറോയുടെ തിരികൊളുത്തലാണ്. പ്രീമിയം നിരയിലേക്ക് ഇടിച്ചു കയറാൻ നിൽക്കുന്ന ഹീറോ. തങ്ങളുടെ പുതിയ 160 സിസി എക്സ്ട്രെയിം 160 ആറിനെ 4 വാൽവ് എൻജിനാക്കിയിട്ടുണ്ട്. പെർഫോർമൻസിനൊപ്പം സ്റ്റൈലിലും കുറച്ചധികം അപ്‌ഡേഷൻ പുത്തൻ മോഡലിന് ഹീറോ നൽകിയിട്ടുണ്ട്.
Leave a comment