ഇരുചക്ര വിപണിയിൽ കഴിഞ്ഞ ആഴ്ചയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വാർത്തകളാണ്. ഈ സെക്ഷനിലൂടെ നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്നത്. ട്ടി വി എസ്, എൻഫീൽഡ്, ട്രിയംഫ്, ഹീറോ എന്നിവരാണ് ട്രെൻഡിങ് ന്യൂസിൽ ഇടം പിടിച്ചിരിക്കുന്നത്.

അതിൽ താഴെ നിന്ന് തുടങ്ങിയാൽ ട്ടി വി എസിൻറെ പ്രീമിയം ഇലക്ട്രിക്ക് സ്കൂട്ടർ ലൗഞ്ചിന് ഒരുങ്ങുന്നു. അടുത്ത മാസം ലോഞ്ച് നിശ്ചയിച്ചിട്ടുള്ള മോഡൽ. പ്രധാനമായും ലക്ഷ്യമിടുന്നത് യുവാക്കളെയാണ്. അതിന് അനുസരിച്ചുള്ള പെർഫോമൻസ്, ടെക്നോളജി എല്ലാം ഉൾക്കൊള്ളിച്ചാകും പുത്തൻ മോഡൽ എത്തുന്നത്.

അതിന് മുകളിലും ട്ടി വി എസ് തന്നെ. ഹാർലി, ട്രിയംഫ് മോഡലുകളോട് മത്സരിക്കാൻ നോർട്ടൺ ബ്രാൻഡിൽ മോഡൽ വരുന്നു. ആദ്യം 650 സിസി മോഡലായിരിക്കും ഈ കൂട്ടുകെട്ടിൽ എത്തുന്നത് എന്നാണ് അറിയിച്ചിരുന്നതെങ്കിലും. പുതിയ മാറ്റങ്ങൾക്ക് അനുസരിച്ച് പ്ലാൻ മാറ്റുകയാണ് എന്നാണ് സൂചന.

മൂന്നാമതായി എത്തിയിരിക്കുന്നത് റോയൽ എൻഫീൽഡ് ആണ്. തങ്ങളുടെ ആദ്യ ലിക്വിഡ് കൂൾഡ്, ഹിമാലയൻ 450 ഇന്ത്യയിൽ എത്താൻ ഒരുങ്ങുന്നു. അതിനായി രണ്ടു മെസ്സേജുകൾ റോയൽ എൻഫീൽഡിന് ഷോറൂമുകൾക്ക് കൈമാറിയിട്ടുണ്ട്. അതിൽ നിന്ന് കൂടുതൽ വ്യക്തമാണ് ഇനി വൈകില്ല എന്ന്.

തൊട്ട് മുകളിൽ നിൽക്കുന്നത് ട്രിയംഫ് ആണ്. പങ്കാളിയായ ബജാജുമായി കണ്ട 2020 ലെ സ്വപ്‍നം യഥാർഥ്യത്തിലേക്ക് എത്തുകയാണ്. 400 അല്ല, ഇനി ഇതിനും അഫൊർഡബിൾ ആയ മോഡലാണ് അണിയറയിൽ ഒരുങ്ങുന്നത്. 2020 ലെ സ്വപ്‍നം കൂടുതൽ സുന്ദരമാകുന്നുണ്ട്.

കഴിഞ്ഞ ആഴ്ചയിലെ ടോപ് ട്രെൻഡിങ് ന്യൂസ് ആണ്. ഹീറോ ഒരുക്കുന്ന നേക്കഡ് 440. ഈ മോട്ടോർസൈക്കിളിൻറെ പുതിയ വിശേഷങ്ങൾ. ഹാർലിയുടെ എഞ്ചിനുമായി എത്തുന്ന മോഡലിൻറെ ഡിസൈനും, എതിരാളിയും ഒക്കെ ഏതാണ്ട് തെളിഞ്ഞിട്ടുണ്ട്. കളി കുറച്ചു ഇന്റർനാഷണൽ ആകാനാണ് ഹീറോയുടെ പ്ലാൻ.
Leave a comment