പോയ വാരത്തിലെ പ്രധാനപ്പെട്ട വാർത്തകളാണ് ഈ സെക്ഷനിലൂടെ പരിചയപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചത്തെയും പോലെ ഹീറോ തന്നെയാണ് ബ്രാൻഡ് ഓഫ് ദി വീക്ക് ആയി തിളങ്ങുന്നത്. ഹീറോക്കൊപ്പം ട്ടി വി എസ്, ഹോണ്ട, ഹസ്കി എന്നിവരും ടോപ്പ് ട്രെൻഡിങ് നിരയിൽ ഇടം പിടിച്ചിട്ടുണ്ട്.

അതിൽ ഏറ്റവും താഴെ നിന്ന് തുടങ്ങിയാൽ, ഹീറോ തന്നെയാണ് നില്കുന്നത്. തങ്ങളുടെ ട്രെൻഡിങ് ടോപ്പിക് ആയ കരിസ്‌മയുടെ പേറ്റൻറ്റ് ചിത്രം പുറത്തായതും. ഒപ്പം വന്ന സ്പെക്കുമാണ് ഇവിടെക്ക് ഇവനെ എത്തിച്ചത്. കൂടുതൽ സന്തോഷകരമായി കരിസ്‌മയുടെ ലോഞ്ച് ഡേറ്റും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

തൊട്ട് മുകളിൽ നില്കുന്നത് ഹസ്കിയാണ്. 400 സിസി സെഗ്മെന്റിൽ കടുത്ത പോരാട്ടം നടക്കുമ്പോൾ അവിടെക്കാണ് ഹസ്‌കിയുടെയും നോട്ടം. പ്രൊഡക്ഷൻ റെഡി ആയ മോഡൽ വീണ്ടും പരീക്ഷണ ഓട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. ഒപ്പം വില കുറക്കനായി പല ഘടകങ്ങളും മാറ്റിയതായും കണ്ടു.

മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ആക്റ്റിവയാണ്. സ്‌പ്ലെൻഡറുമായി കടുത്ത മത്‌സരം കാഴ്ചവച്ച ആക്റ്റിവയുടെ വില്പനയിൽ വലിയ ഇടിവാണ് ഇപ്പോൾ നേരിടുന്നത്. ഒന്നാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് എത്തിയ മോഡലിന്. അവിടെയും സ്ഥിതി ഗുരുതരമാണ് എന്നാണ് ജൂൺ മാസത്തെ വില്പന സൂചിപ്പിക്കുന്നത്.

രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ആർ ട്ടി ആർ 310 നിൻറെ റോഡിൽ ഇറക്കിയ ചാരചിത്രങ്ങളാണ്. നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിന് വേണ്ട മിനിമലിസ്റ്റിക് ഡിസൈൻ രീതിയിൽ തന്നെയാണ് ഇവൻറെയും വരവ്. ഒപ്പം ആർ ആർ 310 നിൽ കണ്ട പല ഘടകങ്ങളും ആർ ട്ടി ആർ 310 നിലും കാണാം.

ആദ്യത്തെ ന്യൂസ് ആയി എത്തിയിരിക്കുന്നത് എക്സ്ട്രെയിം 200 എസിൻറെ 4 വി മോഡലാണ്. ഡിസൈനിൽ വലിയ മാറ്റങ്ങൾ ഇല്ലെങ്കിലും. പ്രധാനപ്പെട്ട 5 മാറ്റങ്ങളാണ് പുത്തൻ മോഡലിന് വന്നിരിക്കുന്നത്. വില കുറച്ചു കൂടി പോയോ എന്നാണ് സംശയം.
Leave a comment