ഞെട്ടിക്കുന്ന വാർത്തകൾ ഒന്നും ഉണ്ടായില്ലെങ്കിലും ഓരോ വാർത്തയും ഒന്നിനൊന്ന് മെച്ചമായിരുന്നു. അതിൽ ഹീറോ, കവാസാക്കി, ബി എം ഡബിൾ യൂ എന്നിവരുടെ വാർത്തകളാണ് ട്രെൻഡിങ് ന്യൂസിൽ ഇടം പിടിച്ചിരിക്കുന്നത്.
സാഹസികൻ വൈകും

ഹീറോക്ക് കുറച്ചധികം എൻട്രി ലെവൽ പ്രീമിയം മോഡലുകൾ വരാനിരിക്കുന്നുണ്ട്. അതിൽ ആദ്യത്തെ ബോംബ് പൊട്ടിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ഉള്ളത്. എന്നാൽ അതിൽ ഏറ്റവും പ്രതിക്ഷയുള്ള എക്സ്പൾസ് 420 ഇനിയും വയ്ക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹാർലിയുടെ ഓയിൽ കൂൾഡ് എൻജിൻ തന്നെയായിരിക്കും ഇവനും ജീവൻ നൽകുന്നത്.
സാഹസികരിലെ എച്ച് 2

സാഹസിക കാലമാണല്ലോ. സാഹസികരിൽ എല്ലാവരും എത്തിയപ്പോൾ ഇനി അതിൽ എന്ത് പുതിയ മാറ്റം കൊണ്ടുവരാം എന്നാണ് കമ്പനികൾ ആലോചിക്കുന്നത്. ആ വഴിയിൽ തന്നെയാണ് ബി എം ഡബിൾ യൂ വിൻറെയും പോക്ക്. തങ്ങളുടെ സാഹസിക യാത്രികൻ എസ് 1000 എക്സ് ആറിന് എം ബാഡ്ജ് കൊടുത്തിരിക്കുകയാണ് ബീമർ. അതോടെ സാഹസികരിലെ എച്ച് 2 വായി മാറി ഇവൻ.
കപ്പാസിറ്റി കൂട്ടി അമേരിക്കയിൽ

കവാസാക്കിയുടെ പുതിയ തലമുറ അർബൻ ക്രൂയ്സർ അമേരിക്കയിൽ. ജപ്പാനിൽ എത്തിയ മോഡലിൽ നിന്ന് കപ്പാസിറ്റി കൂട്ടിയാണ് അമേരിക്കയിൽ ഇവനെ ഒരുക്കിയിരിക്കുന്നത്. റിബൽ 500 നെ തളക്കാൻ എത്തിയ ഇവന് വില കുറച്ച് കൂടുതലാണ് എന്നാണ് സംശയം. ഇന്ത്യയിൽ എത്താൻ വലിയ സാധ്യതയുള്ള മോഡലിന് സൂപ്പർ മിറ്റിയോർ 650 യാണ് പ്രധാന എതിരാളി.
ആദ്യ ബോംബ്

രണ്ടാം സ്ഥാനം കരസ്ഥമാക്കിയ വാർത്ത നേരത്തെ സൂചിപ്പിച്ച ബോംബ് ആണ്. എൻട്രി ലെവലിൽ പുതിയൊരു മോഡലുമായി ഹീറോ എത്തുകയാണ്. അത് 160 സ്‌ട്രെയി ആണോ അല്ലെങ്കിൽ 200 ഹങ്ക് ആണോ എന്നാണ് ഇപ്പോഴത്തെ ചൂടേറിയ ചർച്ച. ചൂട് കൂട്ടാനായി ടീസറുകൾ ഇടക്കിടെ ഇറക്കി വിടുന്നുമുണ്ട്.
ആയുധം തേച്ചു മിനുക്കി

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് ന്യൂസ് ആണ് നിൻജ 300 ബി എസ് 6.2 വേർഷൻറെ വരവ്. കുറച്ചധികം പ്രതീക്ഷക്കൾ ഉണ്ടായിരുന്നെങ്കിലും ചെറിയ മാറ്റങ്ങൾ മാത്രമാണ് കവാസാക്കി കൊണ്ടുവന്നത്. വരുന്ന കാലത്ത് കവാസാക്കിയുടെ എതിരാളിയുമായി മത്സരിക്കാൻ ഉള്ള ആയുധം കുറച്ചു കൂടി തേച്ചു മിനുക്കിയിട്ടുണ്ട്.
Leave a comment