2023 ലെ ഏറ്റവും മികച്ച ആഴ്ചകളിൽ ഒന്നാണ് കഴിഞ്ഞു പോയത്. രണ്ടു ഇടിവെട്ട് ലൗഞ്ചുകളും. ഹീറോ, ട്ടി വി എസ്, അപ്രിലിയ, എൻഫീൽഡ് തുടങ്ങിയവരുടെ വാർത്തകളാണ് കഴിഞ്ഞ ആഴ്ചയെ സമ്പന്നമാക്കിയത്. അതിൽ നമ്മുടെ അളവു കോൽ അനുസരിച്ച് ബ്രാൻഡ് ഓഫ് ദി വീക്ക് ആയി തിരഞ്ഞെടുത്തിരിക്കുന്നത് ഹാർലിയെയാണ്.
അതിനുള്ള പ്രധാനകാരണം നമ്മുടെ പേജുകളിൽ ലഭിച്ച ലൈക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ തിരഞ്ഞെടുക്കൽ നടത്തുന്നത്. ട്രിയംഫ് ആണ് എല്ലാവരെയും ഞെട്ടിച്ചത് എങ്കിലും. നമ്മുടെ വിലയിരുത്തൽ അനുസരിച്ച് ഹാർലിക്ക് ഇത്ര സപ്പോർട്ട് കിട്ടാനുള്ള കാരണം.
കുഞ്ഞൻ ഹാർലിയുടെ കുറെ കാര്യങ്ങൾ പുറത്ത് വരാനുണ്ടായിരുന്നു എന്നുള്ളതാണ്. ട്രിയംഫിൻറെ ഗ്ലോബൽ ലോഞ്ച് കഴിഞ്ഞപ്പോൾ തന്നെ എല്ലാ വിവരങ്ങളും അറിയിച്ചിരുന്നു. അതിൽ ആകെ പൂരിപ്പിക്കാൻ ഉണ്ടായിരുന്നത് വിലയുടെ കോളം മാത്രമായിരുന്നു.

ഗുഡ് ന്യൂസും ബാഡ് ന്യൂസും
ഇനി നമ്മുടെ സ്റ്റൈലിൽ താഴെ നിന്ന് തുടങ്ങിയാൽ, ഏറ്റവും താഴെ നിൽക്കുന്നത് അപ്രിലിയ ആണ്. നമ്മൾ ഈ മാസങ്ങളിൽ ലോഞ്ച് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ആർ എസ് 440. പ്രൊഡക്ഷൻ റെഡി ആയി സ്പോട്ട് ചെയ്തിരിക്കുകയാണ് . എന്ന സന്തോഷ വാർത്ത വന്നതിൽ ഒപ്പം കുറച്ചു സങ്കടകരമായ വാർത്തയും വരുന്നുണ്ട്.
വാർത്തകളിൽ നിറഞ്ഞ് ട്രിയംഫ്
അതിന് മുകളിലാണ് നമ്മുടെ ട്രിയംഫ് നിൽക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ എന്നല്ല ഈ വർഷത്തെ ഞെട്ടിക്കുന്ന വാർത്ത കൂടിയാണ് പുറത്ത് വന്നിരിക്കുന്നത്. പക്ഷേ അധികം വിവരങ്ങൾ പുറത്ത് വരാൻ ഇല്ല എന്നതായിരുന്നു ഇത്ര സപ്പോർട്ട് കുറഞ്ഞതിനുള്ള ഒരു കാരണമായി വിലയിരുത്തുന്നത്.

എന്നാൽ ട്രിയംഫ് രണ്ടു പുതിയ മോഡൽ കൂടി ഈ നിരയിലേക്ക് കൊണ്ടുവരുന്നു എന്നും. കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ തിളങ്ങി നിൽക്കുമ്പോളാണ്. ഒരു ഇടുത്തി വന്ന് വീഴുന്നത്. അത് ട്രിയംഫ് ഷോറൂം കൊടുത്ത ഓൺ റോഡ് പ്രൈസിലാണ്.
ആകെ അഫൊർഡബിൾ എന്ന് പറഞ്ഞു എത്തിയ കുഞ്ഞൻ ട്രിയംഫിനെ വെട്ടിലാക്കിയതോടെ. വിവാദം അവസാനിപ്പിക്കാനായി ബജാജ് തന്നെ ഇടപ്പെട്ട്. പ്രേശ്നത്തിന് ശാശ്വത പരിഹാരം കണ്ടിട്ടുണ്ട്.
ഹീറോയുടെ പദ്ധതി പാളുമോ ???

അതിന് മുകളിൽ നിൽക്കുന്നത് ഹീറോയാണ്. തങ്ങളുടെ പങ്കാളിത്തത്തിൽ കുഞ്ഞൻ ഹാർലി എത്തിയപ്പോൾ. ആ എൻജിനുമായി പുതിയൊരു മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഹീറോ. ഹാർലിയുമായി വലിയ മാറ്റമുള്ള മോഡലിന് ഇന്ത്യയിൽ വിജയിക്കാൻ സാധിക്കുമോ എന്ന് കാത്തിരുന്ന് കാണണം.
നാഷണൽ റെക്കോർഡുമായി ആർ ആർ 310

രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത് അപ്പാച്ചെ ആർ ആർ 310 നിൻറെ റെക്കോർഡ് ആണ്. 24 ഹൌർസ് എൻഡ്യൂറൻസ് റേസിലാണ് ഹാർലിയുടെ സ്പോർട്സ്റ്ററിനെ പിന്നിലാക്കി ആർ ആർ 310 മുന്നിൽ എത്തിയിരിക്കുന്നത്. ഒപ്പം അപ്പോളോയും ഈ റൈസിൽ തിളങ്ങിയിട്ടുണ്ട്.
എൻഫീഡുമായി നേർക്കുനേർ

ഒന്നാമത് എത്തിയിരിക്കുന്നത് കുഞ്ഞൻ ഹാർലി തന്നെ. റോയൽ എൻഫീൽഡ് 350 മോഡലുകളുമായി നേരിട്ട് മത്സരിക്കാൻ എത്തുന്ന എക്സ് 440 യിൽ. എൻജിൻ ക്ലാസ്സിക് 500 നോട് ഒപ്പം നിൽക്കുന്ന തരത്തിൽ , ഡിസൈൻ പഴയ ക്ലാസ്സിക് ഡി എൻ എ തന്നെ, വില 350 യുടെ തൊട്ട് മുകളിൽ. വാരിയന്റുകൾ.
ഒപ്പം കാലത്തിന് അനുസരിച്ചു സ്പെകും ഇലക്ട്രോണിക്സും ചേർന്ന കംപ്ലീറ്റ് പാക്കേജ് ആയിട്ടാണ് ഹാർലിയെ ഹീറോ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഇതൊക്കെയാണ് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വാർത്ത എങ്കിലും. ഇനിയും ഇന്ത്യയിലും വിദേശത്തുമായി കുറച്ചധികം വാർത്തകൾ എത്തിയ ആഴ്ചയായിരുന്നു കഴിഞ്ഞു പോയത്.
നമ്മുടെ ടെലെഗ്രാം ഗ്രൂപ്പ് ആണ് ഒന്ന് സപ്പോർട്ട് ചെയ്യണെ. ലിങ്ക്
Leave a comment