ഒരാഴ്ച കൂടി കഴിയുകയാണ്. കഴിഞ്ഞ ആഴ്ചയിൽ പ്രധാനപ്പെട്ട വാർത്തകൾ ഉണ്ടായിരിക്കുന്നത് ഒരു ഇന്റർനാഷണൽ ലെവെലിലാണ്. 5 ൽ 3 വാർത്തകളുടെയും വരവിലും ആ ട്ടച്ച് കാണാം. അത് ഏതൊക്കെ എന്ന് പറയുന്നതിന് മുൻപ് ബ്രാൻഡ് ഓഫ് ദി വീക്ക് ആയി തിരഞ്ഞെടുത്തിരിക്കുന്നത് ട്ടി വി എസിനെയാണ്.
കഴിഞ്ഞ ആഴ്ചയിലെ ഞെട്ടിക്കുന്ന വാർത്തകൾ എത്തിയിരിക്കുന്നത് നമ്മുടെ ഇന്ത്യൻ ബ്രാൻഡിൽ നിന്നാണ്. പക്ഷേ ഏറ്റവും ജനസമ്മതി കിട്ടിയിരിക്കുന്നത്. ഇന്ത്യയിൽ അധികം കേൾക്കാത്ത ഒരാളിൻറെ അടുത്ത് നിന്നാണ്. അപ്പോൾ കഴിഞ്ഞ ആഴ്ചയിലെ കേമന്മാരെ നോക്കിയാല്ലോ.

വില കുറഞ്ഞ ഇലക്ട്രിക്ക്
ഏറ്റവും താഴെ നിൽക്കുന്നത് ട്ടി വി എസ് തന്നെ. തങ്ങളുടെ ഏറ്റവും അഫൊർഡബിൾ ഇലക്ട്രിക്ക് സ്കൂട്ടർ അണിയറയിൽ ഒരുങ്ങുന്നു. ഇന്ത്യയിൽ ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ സബ്സിഡി കുറച്ചതിനാലാണ് ഈ നീക്കം. ഇപ്പോഴുള്ള മോഡലുമായി കുറച്ചധികം വെട്ടി കുറക്കലുകൾ പുത്തൻ മോഡലിൽ പ്രതീക്ഷിക്കുന്നുണ്ട്.
റൈഡർ നമ്പർ 1

അതിന് മുകളിലും ട്ടി വി എസ് തന്നെ. തങ്ങളുടെ നിരയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന മോഡലുകൾ സ്കൂട്ടറുകൾ ആണ്. എന്നാലും മോട്ടോർസൈക്കിളിൻറെ കാര്യത്തിലും അത്ര പുറകിലല്ല. വളരെ കാലമായി രാജാവായി വിലസുന്ന അപ്പാച്ചെക്ക് എതിരാളി എത്തുകയാണ്.
ജൂൺ മാസത്തിൽ അപ്പാച്ചെ സീരിസിനെ മലത്തി അടിച്ച് റൈഡർ 125 മുന്നിൽ എത്തിയിരിക്കുന്നു. അത് ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഹീറോയുടെ പ്രീമിയം വരവ്

ഹീറോ ഹാർലിയെ അവതരിപ്പിച്ച് ഞെട്ടിച്ചതിന് ശേഷം. ഇതാ പുതിയ ഒരു ഞെട്ടിക്കലിന് കൂടി ഒരുങ്ങുകയാണ്. ഹീറോക്ക് വലിയ നിക്ഷേപമുള്ള അമേരിക്കൻ പങ്കാളി സിറോയാണ് ഇന്ത്യയിൽ എത്താൻ പോകുന്നത്. പെർഫോമൻസ് ഇലക്ട്രിക്ക് മോഡലുമായി എത്തുന്ന സിറോയുടെ മോഡലുകൾക്ക്. വില കുറക്കാൻ ഹീറോ ചില തന്ത്രങ്ങളും പയറ്റുന്നുണ്ട്.
ബി എം ഡബിൾ യൂ കൂട്ടുകെട്ടിൽ

രണ്ടാം സ്ഥാനത്തും ട്ടി വി എസ് തന്നെ. കുറഞ്ഞ ഇലക്ട്രിക്ക് മോഡലുകൾ എത്തുന്നതിന് ശേഷം ഇതാ പെർഫോമൻസ് ഇലക്ട്രിക്ക് ബൈക്കും അണിയറയിൽ. ബി എം ഡബിൾ യൂ, സി ഇ 02 വിനെ അടിസ്ഥാനപ്പെടുത്തിയാണ് പുത്തൻ ഇലക്ട്രിക്ക് ഒരുങ്ങുന്നത്.
റിജു ആണ് ഒന്നാമൻ

ഈ ആഴ്ചയിലെ ആദ്യ സ്ഥാനക്കാരൻ ഈ ലിസ്റ്റിൽ പുതുമുഖമാണ്. ഇനി ഈ ലിസ്റ്റിൽ എതാൻ വലിയ സാധ്യതയില്ലാത്ത റിജു മോട്ടോർസൈക്കിൾസ്. തങ്ങളുടെ 125 സിസി സാഹസികനാണ് കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ട്രെൻഡിങ് ആയ ന്യൂസ്.
ഇതിനൊപ്പം ഇന്ത്യയിലെയും വിദേശത്തേയും വാർത്തകൾ ഏറെയുണ്ടായിട്ടുണ്ട്.
Leave a comment