ഈ ആഴ്ചയിലെ ടോപ് 5 വാർത്തകളാണ് ഇവിടെ പറയാൻ പോകുന്നത്.
അഞ്ചിൽ എത്തിയിരിക്കുന്നത് 2023 എൻ എസ് 200 ൻറെ വരവാണ്. ബ്രസീലിൽ വിപണിയിലുള്ള മോഡലാണ് ഇന്ത്യയിൽ എത്തുന്നത്, എന്ന് ഏതാണ്ട് ഉറപ്പിയിട്ടുണ്ട്. ജപ്പാൻ വാഹന നിർമാതാക്കളെ പോലെ വെട്ടി കുറക്കലുകൾ ഇന്ത്യൻ ബ്രാൻഡുകൾ ഇല്ലാത്തതിനാൽ. അവിടെയുള്ള ഡോമിനർ 200 അങ്ങനെ തന്നെ എത്താനാണ് സാധ്യത. യൂ എസ് ഡി ഫോർക്ക്, ഡ്യൂവൽ ചാനൽ എ ബി എസ്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ എന്നിവ ഉണ്ടാകും.

നാലാമത് എത്തിയിരിക്കുന്നത് ബേബി ഹാർലിയാണ്. കഴിഞ്ഞ ആഴ്ചയിൽ ബേബി ഹാർലിയുടെ ന്യൂസുകൾ ആയിരുന്നു നിറഞ്ഞു നിന്നത്. ലോഞ്ച് തീയതി, അമേരിക്കയിൽ സ്പോട്ട് ചെയ്ത്, ചൈനയിൽ അവതരിപ്പിച്ച മോഡൽ ഹാർലിയുടെ പല ഗുണങ്ങളും ഇല്ലാതെയാണ് വിപണിയിൽ എത്തിയിരിക്കുന്നത്. അടുത്ത വർഷം ഇവനും വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

മൂന്നാമത് എത്തിയിരിക്കുന്നത് ട്ടി വി എസിൻറെ 650 യാണ്. റോയൽ എൻഫീഡിനെ വളഞ്ഞ് പിടിക്കാൻ 650 മോഡലും അണിയറയിൽ ഒരുകുന്നുണ്ട്. ബ്രിട്ടീഷ് ബ്രാൻഡ് ആയ നോർട്ടണിൻറെ സഹായത്തോടെയാകും 650 സിസി മോഡൽ എത്തുന്നത്. ലോഞ്ച് തിയ്യതി തുടങ്ങിയ കാര്യങ്ങൾ വഴിയേ ട്ടി വി എസ് അറിയിക്കും. ഒപ്പം മോട്ടോസോളിൽ അവതരിപ്പിച്ച ട്ടി വി എസിൻറെ സ്ക്രമ്ബ്ലെർ കോൺസെപ്റ്റും എത്തുന്നുണ്ട്.

രണ്ടാമത്തെ ടോപ് ട്രെൻഡിങ് ന്യൂസ് 160 കിലോ മീറ്റർ റേഞ്ച് തരുന്ന ഹീറോയുടെ ഇലക്ട്രിക്ക് ബൈക്കാണ്. 2020 ൽ അവതരിപ്പിച്ച കോൺസെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാകും പുത്തൻ മോഡൽ എത്തുന്നത്. സി ബി 300 ആറിൻറെ ഡിസൈനുമായി എത്തുന്ന മോഡൽ ഈ വർഷം തന്നെ വിപണിയിൽ എത്തിയേക്കാം.

ഒന്നാമത് എത്തിയിരിക്കുന്നത് സി ബി ആർ 250 ആർ ആറിൻറെ വിശേഷങ്ങളാണ്. അത് രണ്ടും തീ പൊരി എന്ന് ഒറ്റ നോട്ടത്തിൽ പറയാൻ സാധിക്കൂ. കാരണം ആദ്യ ന്യൂസ് സി ബി ആർ 250 ആർ ആറിന് കരുത്ത് കൂട്ടി എന്നുള്ളതാണ് 2 എച്ച് പി യാണ് ഇപ്പോൾ കൂട്ടിയിരിക്കുന്നത്. അടുത്തതായി സിംഹാസനം നഷ്ടപ്പെട്ട സി ബി ആർ 250 ആർ ആർ അത് തിരിച്ചു പിടിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തയുമാണ്. ഒരു 250 സിസി 4 സിലിണ്ടർ അണിയറയിൽ ഒരുങ്ങുന്നു.
ന്യൂസ് ഇഷ്ട്ടപ്പെട്ടെങ്കിൽ നമ്മുടെ ഗൂഗിൾ ന്യൂസ് ഒന്ന് ഫോളോ ചെയ്യണേ. ഗൂഗിൾ ന്യൂസ് ലിങ്ക്
Leave a comment