ഇന്ത്യയിൽ 200 മുതൽ 500 സിസി സെഗ്മെന്റിൽ രാജാവാണ് റോയൽ എൻഫീൽഡ്. ഇവിടെ രാജാവായി വാഴാൻ ചില തന്ത്രങ്ങളും എൻഫീൽഡ് പയറ്റുന്നുണ്ട്. അതിൽ ഒന്നാണ് എപ്പോഴും ലൈവ് ആയി നിൽക്കുക എന്നുള്ളത്. അതിനായി ഫ്രീയായി മീഡിയ തന്നെ സഹായിക്കുന്നുണ്ട്.
അതിൽ വലിയൊരു ഭാഗവും വരാനിരിക്കുന്ന മോഡലുകളുടെ സ്പൈ ചിത്രങ്ങളിലൂടെയാണ്. അങ്ങനെ ലൈവ് ആയി നിൽക്കാനാണ് എതിരാളികളുടെയും ശ്രമം. അതിന് ഉത്തമ ഉദാഹരണമാണ് ഹീറോ നടത്തുന്നത്. പുതിയ എക്സ്ട്രെയിം 160 ആർ മുതൽ ഇങ്ങോട്ട് അതിനുള്ള പരിശ്രമത്തിലാണ് ഹീറോ.

കരിസ്‌മയുടെ സ്പൈ ചിത്രങ്ങളും പേരും കൊണ്ട് ട്രെൻഡിങ്ങിൽ ഇടം പിടിച്ചു. അത് കഴിഞ്ഞ് ഹാർലി എത്തി ആ വിശേഷങ്ങൾ കത്തി നിൽകുമ്പോൾ. പുതിയ പ്ലാനുകളായ പ്രീമിയം ഷോറൂം ശൃംഖലയും പുതിയ നാലു മോഡലുകളുടെ പുറത്ത് വിടുന്നത്.ആ തിരക്ക് കഴിയുമ്പോൾ ഇതാ എത്തുന്നു ഹീറോയുടെ നേക്കഡ് 440 യുടെ വിശേഷങ്ങൾ.
അപ്പുറത്ത് ട്രിയംഫും ഫുൾ ഫോമിലാണ്. ഷോറൂം നെറ്റ്‌വർക്കുകളും, 400 സിസി യിൽ ഇനിയും മോഡലുകൾ എത്തുന്നുണ്ട് എന്നും. പുതിയ എൻജിനുമാണ് ട്രിയംഫിനെ ലൈയിം ലൈറ്റിൽ തിളങ്ങാൻ പുറത്ത് വിട്ട വാർത്തകൾ. ഒപ്പം കുറച്ചു നെഗറ്റീവ് വാർത്തകളും ട്രിയംഫിൻറെ വിലയെ ചൊല്ലി എത്തിയെങ്കിലും. അതും ബജാജ് നല്ല രീതിയിൽ തന്നെ പറഞ്ഞു തീർത്തിട്ടുണ്ട്.
- ഡോമിനാറിനെ വീഴ്ത്താൻ ഹീറോ 440
- കുഞ്ഞൻ ട്രിയംഫിൻറെ വിലയെ ചൊല്ലി വിവാദം
- കേരളത്തിൽ കുതിക്കാൻ ഒരുങ്ങി ട്രിയംഫ്
ഹീറോയും, ട്രിയംഫും റോയൽ എൻഫീഡിനൊപ്പം പിടിക്കാൻ നോക്കുമ്പോൾ. ഇതിന് മുൻപ് വന്ന ക്ലാസ്സിക് എതിരാളികൾ ഭാവിയിൽ കൂടുതൽ ഉയർന്ന് പ്രവർത്തിക്കാൻ സാധ്യതയുണ്ട്.
സോഴ്സ്
Leave a comment