കെ ട്ടി എമ്മിൻറെ കിഴിലുള്ള പ്രീമിയം ബ്രാൻഡുകളിൽ ഒന്നാണ് ഹസ്കുർണ്ണ. അതുകൊണ്ട് തന്നെ ഇന്റർനാഷണൽ മാർക്കറ്റിൽ കെ ട്ടി എമ്മിൻറെ ഒട്ടു മിക്യ എൻജിനിലും ഹസ്കിയുടെ ഒരു വകബേധമുണ്ടായിരിക്കും. ഇന്ത്യയിലുള്ള സ്വാർട്ട്പിലിനുമായി സാമ്യമുള്ള 125 എത്തുന്നതിൻറെ ചില ചിത്രങ്ങൾ പരകുന്നുണ്ട്. എന്നാൽ കുറച്ചധികം മാറ്റങ്ങൾ കുഞ്ഞൻ സ്ക്രമ്ബ്ലെറിന് ഹസ്കി നൽകിയിട്ടുണ്ട്.

ആദ്യം തെമ്മാടിയായി നടന്ന ഒരാൾ മാന്യനായാൽ എങ്ങനെ ഇരിക്കും. അതാണ് പുതിയ സ്വാർട്ട്പിലിൻ 2023 എഡിഷൻ കണ്ടാൽ തോന്നുക. കാരണം ഇന്റർനാഷണൽ മാർക്കറ്റിൽ സ്പോക്ക് വീൽ അണിഞ്ഞ് ഓഫ് റോഡ് ടയറുള്ള ഇവനെ കണ്ടാൽ ഒരു വില്ലൻ ലുക്കാണ്. എന്നാൽ റൌണ്ട് ഹെഡ്‍ലൈറ്റ്, കട്ടിങ്ങുകളോട് കൂടിയ ടാങ്ക്, ചെറിയ പിൻവശം അങ്ങനെ തന്നെ നിലനിർത്തി.

മാറ്റങ്ങൾ എത്തുന്നത് ഇവിടെയൊക്കെയാണ്.
കിരീടം വച്ചതുപോലെ വിൻഡ് സ്ക്രീൻ. ഒപ്പം സൈഡ് ഇൻഡിക്കേറ്റർ ഒന്ന് താഴ്ത്തിയാണ് റീ പൊസിഷൻ ചെയ്തിരിക്കുന്നത്. ഉയർന്നിരിക്കുന്ന ഹാൻഡിൽ ബാർ അവിടെയും ടൂറിംഗ് ഫീച്ചേഴ്സായ ഹാൻഡ് ഗാർഡ് നൽകിയിരിക്കുന്നു. അവിടം കൊണ്ടും തീരുന്നില്ല, പിന്നിൽ സാഡിൽ ബാഗ്, ചെറിയ ടോപ് ബോക്‌സും കൊണ്ടാണ് ഇവന്റെ കറക്കം.
സ്പെകിലും മാറ്റങ്ങളുണ്ട്
ഭാരം കുറഞ്ഞ അലോയ് വീൽ, ഡിസ്ക് ബ്രേക്കുക്കൾ, മുൻ മഡ്ഗാർഡ് പുതിയ ആർ സി യിൽ നിന്നാണ്. ഒപ്പം സ്പെകിലും കുറച്ച് മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. പ്രധാനമായും യൂറോപ്പിലെ എ 1 ലൈസൻസുക്കാർക്ക് വേണ്ടി ഒരുക്കുന്നതിനാൽ 15 പി എസിന് താഴെ കരുത്ത് പ്രതീഷിക്കാവു. എന്നാൽ ഇവന് ഗിയർബോക്സിലെ ഗിയറിൻറെ എണ്ണത്തിൽ ഒരെണ്ണം കുറഞ്ഞ് 5 സ്പീഡിലേക്ക് എത്താൻ സാധ്യതയുണ്ട്.

ഇന്ത്യൻ ലോഞ്ച്
ഹസ്കിയുടെ 250 ട്വിൻസിന് ഇന്ത്യയിൽ അത്ര മികച്ച പ്രതികരണം അല്ല കിട്ടികൊണ്ടിരിക്കുന്നത്. പഴയ പോര്യ്മകൾ മനസ്സിലാക്കി അത് പരിഹരിച്ചാണ് കുഞ്ഞൻ സ്വാർട്ട്പിലിൻ ഇന്ത്യയിൽ എത്തുന്നതെങ്കിൽ ഇന്ത്യൻ മാർക്കറ്റ് കൈവിടാൻ സാധ്യതയില്ല.
സുസുക്കി തങ്ങളുടെ സൂപ്പർ താരത്തെ പിൻവലിക്കുന്ന വേളയിൽ അറിയിച്ചിരുന്നു. ലാഭം കിട്ടുന്ന മേഖലയിലേക്ക് കൂടുതൽ മോഡലുകൾ ഇറക്കുന്നതാണ് ഇനി വരുന്ന കാലത്ത് നല്ലത് എന്ന്. ആ വഴി തന്നെയാണ് കെ ട്ടി എമ്മിൻറെ കിഴിലുള്ള ഹസ്കുർണ്ണയും പിന്തുടരാൻ ഒരുങ്ങുന്നത്. സ്വാർട്ട്പിലിൻ 125 ഇപ്പോൾ തന്നെയുണ്ടെങ്കിലും വിറ്റ്പിലിൻ 125 ഇതുവരെ എത്തിയിട്ടില്ല. വില്പന കുറഞ്ഞ കഫേ റൈസർ ഇനി വരാൻ സാധ്യത കുറവാണ്. അതിന് പകരമായിരിക്കും സ്വാർട്ട്പിലിൻറെ ഈ ടൂറിംഗ് വാരിയൻറ് എത്തുന്നത്.
Leave a comment