ഇന്ത്യയിൽ സുസൂക്കിയുടെ ബിഗ് ബൈക്കുകളിൽ ഏറെ ജനപ്രീയരുടെ ലിസ്റ്റിൽ ഒന്നാണ് വി സ്‌ട്രോം 650 എക്സ് റ്റി. ഇന്ത്യയിൽ എത്തിയിട്ട് കുറച്ചു വർഷങ്ങൾ ആയെങ്കിലും രൂപത്തിലും എൻജിനിലും വലിയ മാറ്റങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. അതുപോലെ തന്നെയാണ് ഇന്റർനാഷണൽ മാർക്കറ്റിലും.
ഇത്തരം മോട്ടോർസൈക്കിളുകളുടെ മെയിൻ വിപണിക്കളിൽ ഒന്നായ യൂറോപ്പിൽ. യമഹ ടെനെർ, ഹോണ്ട ട്രാൻസ്ലപ് തുടങ്ങിയ മോഡലുകളുടെ കടന്ന് വരവ് കാരണം. 650 ക്ക് കാൽ വാഴ്ത്തുന്നു എന്ന് മനസ്സിലായ സുസുക്കി കഴിഞ്ഞ വർഷമാണ് വി സ്‌ട്രോം 800 ഡി ഇ അവതരിപ്പിച്ചിരുന്നു.

ആ മോഡൽ തന്നെയാണ് ഇന്ത്യയിലും എത്തുന്നത്. ഇന്റർനാഷണൽ മോഡലിന് 776 സിസി പാരലൽ ട്വിൻ സിലിണ്ടർ എൻജിനാണ് ജീവൻ നൽകുന്നത്. 83 പി എസ് കരുത്തും 78 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന ഈ ഹൃദയത്തിന്. 6 സ്പീഡ് ട്രാൻസ്മിഷനാണ് കരുത്ത് ടയറിൽ എത്തിക്കുന്നത്.
റൈഡിങ് മോഡുകൾ, 2 വേ ക്വിക്ക് ഷിഫ്റ്റർ, ട്രാക്ഷൻ കണ്ട്രോൾ, 5 ഇഞ്ച്, ട്ടി എഫ് ട്ടി ഡിസ്പ്ലേ തുടങ്ങിയ ഇലക്ട്രോണിക്സും. ഓഫ് റോഡ് മോഡലുകൾക്ക് വേണ്ട 200 എം എം ഗ്രൗണ്ട് ക്ലീറൻസ്, 21 , 18 ഇഞ്ച് സ്പോക്ക് വീലുകളും. ലോങ്ങ് ട്രാവൽ സസ്പെൻഷൻ തുടങ്ങിയവയെല്ലാം സുസുക്കിയുടെ ഈ പാക്കേജിലുണ്ട്.
800 ഡി ഇ വരവറിയിച്ചു കൊണ്ട് ഇന്ത്യയിൽ പരീക്ഷണ ഓട്ടം തുടങ്ങിയതിന് പിന്നാലെ തന്നെ. വി സ്‌ട്രോം 650 എക്സ് ട്ടി യുടെ ബുക്കിംഗ് ഇന്ത്യയിൽ നിർത്തി വച്ചതായി റിപ്പോർട്ടുകളുണ്ട് . 11 ലക്ഷത്തിന് അടുത്ത് വില പ്രതീക്ഷിക്കുന്ന ഇവന്. ഇന്ത്യയിലെ എതിരാളികൾ ബി എം ഡബിൾ യൂ എഫ് 850 ജി എസ്, ടൈഗർ 900 റാലി എന്നിവരായിരിക്കും.
Leave a comment