യൂറോപ്പിൽ യമഹയുടെ 700 സിസി മോഡലുകൾക്ക് വലിയ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. അതിന് മറുപടിയയാണ് ഹോണ്ട 750 യും, സുസുക്കി 800 സീരീസും. സുസൂക്കി ഇ നിരയിലേക്ക് സാഹസികൻ, നേക്കഡ് എന്നിവരെ അവതരിപ്പിച്ചതിന് പിന്നാലെ സൂപ്പർ സ്പോർട്ടും അണിയറയിൽ ഒരുങ്ങുന്നു.
മറ്റ് രണ്ടു സഹോദരന്മാരെ പോലെ ഒന്നിന് മുകളിൽ ഒന്നായി വച്ചിരിക്കുന്ന ഹെഡ്‍ലൈറ്റ് ഡിസൈൻ തന്നെയാണ് ഇവനിലും എത്തുന്നത്. ഫുൾ ഫയറിങ് കൂടി എത്തുമ്പോൾ ഭാരത്തിൽ ചെറിയ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. 800 നിരയിലെ അതേ ട്വിൻ സിലിണ്ടർ എൻജിൻ തന്നെയാണ് ഇവനും കരുത്ത് പകരുന്നത്.
ഔട്ട്പുട്ടിലും മാറ്റമില്ല. 82 ബി എച്ച് പി കരുത്തും 78 എൻ എം ടോർക്കും തന്നെയാണ് ഇവനും . ഇലക്ട്രോണിക്സ് നിരയിൽ കുറച്ചു മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഈ വർഷത്തെ ഇ ഐ സി എം എ 2023 ൽ പ്രദർശിപ്പിച്ചതിന് ശേഷം അടുത്ത വർഷത്തോടെ ആയിരിക്കും.
ഇവൻ ഇന്റർനാഷണൽ വിപണിയിൽ എത്തുന്നത്. ഇന്ത്യയിൽ വരാൻ ഒരുങ്ങി നിൽക്കുന്ന ആർ 7 ആയിരിക്കും ഇവൻറെ പ്രധാന എതിരാളി. ഇവൻറെ സാഹസിക സഹോദരൻ ഇന്ത്യയിൽ സ്പോട്ട് ചെയ്തിട്ടുമുണ്ട്. വരും വർഷങ്ങളിൽ ഇവനെ ഇന്ത്യയിൽ പ്രതിക്ഷിക്കാവുന്നതാണ്.
Leave a comment