ഇന്ത്യയിൽ സ്കൂട്ടർ മേക്കർ എന്ന പേര് ഏറ്റവും കൂടുതൽ ചേരുന്നത് സുസൂക്കിക്കാണ്. തങ്ങളുടെ 99% വില്പന നടത്തുന്നതും സ്കൂട്ടറുകളാണ്. അതുകൊണ്ട് തന്നെ ബി എസ് 6.2 വിലേക്ക് എത്തുമ്പോളും വിലയിൽ വളരെ ശ്രദ്ധിച്ചു മാത്രമേ വിലയിടുകയുള്ളു. തങ്ങളുടെ മോട്ടോർസൈക്കിളുകൾക്ക് ഒരു കനിവുമില്ലാതെ 14,000 രൂപ വരെ വില കൂട്ടിയപ്പോൾ സ്കൂട്ടറുകൾക്ക് വില കൂട്ടിയത് വെറും 2000 മുതൽ 3000 രൂപ വരെയാണ്.
വന്നിരിക്കുന്ന പ്രധാന മാറ്റങ്ങൾ. എല്ലാ മോഡലുകൾക്കും പുതിയ മലിനീകരണ ചട്ടം പാലിക്കുന്ന എൻജിൻ എത്തിയതിനൊപ്പം. ഇ 20 എഥനോൾ ഉപയോഗിച്ചും ഓടിക്കാവുന്ന തരത്തിലുള്ള എൻജിനാക്കിയിട്ടുണ്ട്. എല്ലാ തവണയും ഫ്രീ ആയി കിട്ടുന്ന പുതിയ നിറങ്ങൾ ബുർഗ്‌മാൻ, അവെനിസ് എന്നിവർക്ക് നൽകിയപ്പോൾ, ബെസ്റ്റ് സെല്ലെർ അക്സസ്സിന് മാത്രം നിറത്തിൽ പുതിയ അപ്‌ഡേഷൻ ഇല്ല.
ഇപ്പോൾ അക്സസ്സ് 125 ന് വില വരുന്നത് 84,975/- മുതൽ 94,876/- രൂപയാണ്. യൂത്തനായ അവെൻസിന് വില വരുന്നത് സ്റ്റാൻഡേർഡിന് 98,746/- രൂപയും റൈസ് എഡിഷന് 97,675/- രൂപയുമാണ്. സുസൂക്കി നിരയിലെ വലിയവനും ഇന്ത്യയിലെ ചെറിയ മാക്സി സ്കൂട്ടറുമായ ബർഗ്മാൻ 125 ന് വില വരുന്നത് സ്റ്റാൻഡേർഡ് വേർഷന് 98 392/- രൂപയും ബ്ലൂട്ടുത്ത് കണക്റ്റിവിറ്റിയോട് കൂടിയ മോഡലിന് 102,391/- രൂപയുമാണ്. എല്ലാ സ്കൂട്ടറുകൾക്കും നാവിഗേഷനോട് കൂടിയ ബ്ലൂ ട്ടൂത്ത് കണക്റ്റിവിറ്റി ലഭ്യമാണ്.
*** വിലകൾ എല്ലാം എറണാകുളത്തെ എക്സ് ഷോറൂം വില.
Leave a comment