ഞായറാഴ്‌ച , 24 സെപ്റ്റംബർ 2023
Home latest News ജിക്സറിനൊപ്പം പിടിച്ച് ഹയബൂസ
latest News

ജിക്സറിനൊപ്പം പിടിച്ച് ഹയബൂസ

സ്കൂട്ടർ തന്നെ ശരണം

suzuki sales december 2023
suzuki sales december 2023

സുസൂക്കിയുടെ ജിക്സർ 250 യിൽ ഇന്ത്യയിൽ വലിയ തകർച്ചയാണ് നേരിട്ടിട്ടുകൊണ്ടിരിക്കുന്നത്. സൂപ്പർ താരങ്ങൾ അടക്കം വില്പന നടത്തുന്ന സുസുക്കിയുടെ നിരയിൽ. സൂപ്പർ താരമായ ഹയബൂസയുടെ ഒപ്പമാണ് ജിക്സർ 250 യുടെ സ്ഥാനം. എഫ് സി യുടെ വലിയ തകർച്ച ജിക്സർ 150 യിലും ബാധിച്ചിട്ടുണ്ട്. അതോടെ ജിക്സർ സീരിസിൻറെ വില്പന രണ്ടക്കത്തിൽ ഒതുങ്ങി.

നമ്പറുകൾ നോക്കുകായണെങ്കിൽ ജിക്സർ 250 യും ഹയബൂസയും 8 യൂണിറ്റുകൾ റോഡിൽ എത്തിച്ചപ്പോൾ. 250 ജിക്സറിന് 11 യൂണിറ്റുകളാണ് വില്പന നടത്താൻ കഴിഞ്ഞത്. എന്നാൽ സുസൂക്കിയുടെ കുഞ്ഞൻ സാഹസികൻ വില്പന ഇവരെ വച്ചു നോക്കുമ്പോൾ കുഴപ്പമില്ലാത്ത അവസ്ഥയിലാണ്. 291 യൂണിറ്റാണ് ഡിസംബർ മാസത്തിലെ വില്പന.

40,905 യൂണിറ്റുകൾ ആണ് ഡിസംബറിൽ സുസുക്കി ആകെ ഇന്ത്യയിൽ വില്പന നടത്തിയത്. ഏറ്റവും കൂടുതൽ മൂന്നക്കമുള്ള വിൽപ്പനയാണ് മോട്ടോർബൈക്കുകൾ നൽകുന്നത്. എന്നാൽ, സുസൂക്കിയുടെ സൂപ്പർ സ്റ്റാറുകൾ മുഴുവൻ സ്കൂട്ടറുകളാണ്. അക്സസ്സ്, ബുർഗ്‌മാൻ സ്ട്രീറ്റ് , അവെനിസ് എന്നിവരാണ് 99% വില്പന നടത്തിയിരിക്കുന്നത്. എന്നാൽ ഇവരോടൊപ്പം ഒറ്റ യൂണിറ്റുകൾ പോലും വിൽക്കാത്ത മോഡലുകളും സുസൂക്കി നിരയിലുണ്ട്.

മോഡൽസ്ഡിസം. 2022
അക്സസ്സ്30228
ബുർഗ്‌മാൻ സ്ട്രീറ്റ്7149
അവെനിസ്3210
ജിക്സർ 25011
ജിക്സർ 8
വി സ്‌ട്രോം 6500
വി സ്‌ട്രോം 250291
ഇൻട്രൂഡർ0
കടാന0
ഹയബൂസ8
ആകെ40,905

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

പുത്തൻ ഡ്യൂക്ക് 250 യുടെ ഓൺ റോഡ് പ്രൈസ്

ഈയിടെയുള്ള ഭൂരിഭാഗം പുത്തൻ മോഡലുകൾക്കും ഒരു പ്രത്യകതയുണ്ട്. എല്ലാവരും പ്രൈസ് വാറിൻറെ ഭാഗമായി വിലയിൽ വലിയ...

ഇസഡ് എക്സ് 4 ആറിൻറെ ഓൺ റോഡ് വില

ഇന്ത്യയിൽ 400 സിസി യിലെ രാജാവ് കവാസാക്കി ഇസഡ് എക്സ് 4 ആർ ഇന്ത്യയിൽ എത്തി....

ഹിമാലയൻ 450 യുടെ പുതിയ അപ്‌ഡേഷൻ

അടുത്ത മാസം അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഹിമാലയൻ 450 യുടെ പുതിയ വിവരങ്ങൾ പുറത്ത്. എൻജിൻ കപ്പാസിറ്റി,...

ബജാജ് പൾസർ 400 വരുന്നു

എതിരാളികൾ കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ പൾസർ നിരക്ക് അത്ര നല്ല കാലമല്ല. പെർഫോമൻസ് ബ്രാൻഡ് ആയി...