ഇന്ത്യയിൽ മാത്രമല്ല ലോകത്തിലെ എല്ലാ കോണിലും വേരുകളുള്ള ഇരുചക്ര ബ്രാൻഡാണ് സുസുക്കി. ഇവരുടെ പേരുകൾ ഹോണ്ടയെ പോലെ ഓരോ രാജ്യത്തും വ്യത്യസ്‍തമാണെങ്കിലും ചില ഇന്റർനാഷണൽ പേരുകളുണ്ട്. ആ പേരുകൾ എല്ലായിടത്തും ഏകദേശം ഒരു പോലെ തന്നെയായിരിക്കും. അവരെയാണ് ഈ എപ്പിസോഡിലൂടെ പരിചയപടുത്തുന്നത്. ഇന്ത്യയിൽ ഏറെ പരിചിതമായ ജിക്സർ എന്ന പേരുവരുന്നത് ജി എസ് എക്സിൻറെ വിളിപേരായാണ്. അവിടെ നിന്ന് തന്നെ തുടങ്ങാം.

ജി എസ് എക്സ് എന്നത് ഗ്രാൻഡ് സ്പോർട്ട് എക്സ്പീരിമെന്റലിൻറെ ചുരുക്ക പേരാണ്. ജി എസ് എക്സ് കഴിഞ്ഞാണ് ഇവരെ വേർതിരിക്കുന്ന അക്ഷരങ്ങൾ വരുന്നത്. എസ് ആണെങ്കിൽ സ്പോർട്സ് ടൂറിംഗ്, സ്പോർട്സ് നേക്കഡ് എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. സൂപ്പർ സ്പോർട്ട് സ്വഭാവമെങ്കിൽ ആർ ബാഡ്ജുമാണ്. എന്നാൽ പുതുതായി എത്തിയ ഹോർനെറ്റിൻറെ എതിരാളിക്ക് ജി എസ് എക്സ് 8 എസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇനി വരുന്ന മോഡലുകളിൽ പേരിടലിലെ മാറ്റം പ്രതീഷിക്കാം.
ഒപ്പം സുസുക്കിയുടെ കുറച്ച് ക്ലാസ്സിക് താരങ്ങളും നിലവിലുണ്ട്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ബൈക്കുകളിൽ ഒന്നായിരുന്ന ജി എസ് എക്സ് 1300 ആർ ഹയബൂസ. 1982 ക്കളിലെ ഡിസൈൻ പിന്തുടരുന്ന കറ്റാന എന്ന സ്ട്രീറ്റ് നേക്കഡ് മോഡലുമാണ് ഇപ്പോൾ സുസൂക്കി നിരയിൽ ഉള്ളത്.

അടുത്തതായി എത്തുന്നത് സാഹസികനാണ്. വി സ്‌ട്രോം സീരിസ് 200 മുതൽ 1050സിസി മോഡലുകൾ വരെ ഈ നിരയിലുണ്ട്. അടുത്തതായി എത്തുന്നത് ബൗളവാർഡ് ആണ്. ഇവിടെ അണിനിരക്കുന്നത് മസിൽ പെരുപ്പിച്ചെത്തുന്ന ക്രൂയ്സർ മോഡലുകളാണ്. അവസാനമായി എത്തുന്നത് സുസൂക്കിയുടെ ജീവവായുവായ സ്കൂട്ടറുകളാണ്. ഇവിടെത്തെ ഏക ഇന്റർനാഷണൽ താരം ബുർഗ്‌മാൻ ആണ്. മാക്സി സ്കൂട്ടർ നിരയാണ് ഇത്.
Leave a comment