ഇന്ത്യയിൽ സൂപ്പർ ബൈക്കുകളിൽ ഏറ്റവും ജനപ്രിയ താരമാണ് ഹയബൂസ. മികച്ച പെർഫോമൻസും മികച്ച വിലയുമാണ് ഇപ്പോഴും ഹയബൂസയെ ഇന്ത്യക്കാരുടെ ഇഷ്ട്ട സൂപ്പർ താരമാക്കുന്നത്. ബി എസ് 6.2 വിലും അധികം വൈകാതെ തന്നെ സുസൂക്കി അവതരിപ്പിച്ചിരിക്കുകയാണ്.
എന്നാൽ വലിയ മാറ്റങ്ങൾ ഒന്നും ബി എസ് 6.2 വിന് സുസൂക്കി നൽകിയിട്ടില്ല. ആകെയുള്ള മാറ്റം നിറത്തിലും വിലയിലുമാണ്. പുതിയ നിറമായി എത്തിയിരിക്കുന്നത് മെറ്റാലിക് ഗ്രേ, കാൻഡി റെഡ് കോമ്പിനേഷനിലാണ് പുത്തൻ മോഡൽ എത്തിയിരിക്കുന്നത്. പഴയ രണ്ടു നിറങ്ങളായ മെറ്റാലിക് മേറ്റ് ബ്ലാക്ക് , സ്പാർക്കിൾ ബ്ലാക്ക് / പേർൾ വൈഗർ ബ്ലൂ, ബ്രില്ലിയൻറ് വൈറ്റ് ഇനിയും തുടരും.
ഇതിനൊപ്പം വിലയിൽ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ മാറ്റങ്ങൾക്ക് എല്ലാം കൂടി സുസൂക്കി അധികം ചോദിക്കുന്നത് ഏകദേശം 50,000 രൂപയാണ്. ഇപ്പോൾ 16.9 ലക്ഷമാണ് എക്സ് ഷോറൂം വില വരുന്നത്.
മറ്റ് മാറ്റങ്ങളൊന്നുമില്ല. അതെ 1340 സിസി, ഇൻലൈൻ 4 സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിന് കരുത്ത് 192 പി എസും 142 എൻ എം ടോർക്കുമാണ്. ഇലക്ട്രോണിക്സിൽ ഇപ്പോൾ തന്നെ സമ്പന്നമായ ഇവന് കൂടുതൽ കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടില്ല.
യമഹയുടെ സൂപ്പർ താരങ്ങൾ ഇന്ത്യയിലേക്ക്
Leave a comment