യമഹയുടെ ആർ 7 നെ എതിരിടാൻ സുസൂക്കി തങ്ങളുടെ മിഡ്‌ഡിൽ വൈറ്റ് താരത്തെ ഇ ഐ സി എം എ 2023 ൽ അവതരിപ്പിച്ചു. യമഹയുടെ വഴി തന്നെയാണ് ഇവനും പിന്തുടരുന്നത്. കഴിഞ്ഞ വർഷം എത്തിയ നേക്കഡ് ജി എസ് എക്സ് 8 എസിനെ അടിസ്ഥാനപ്പെടുത്തിയാണ് പുത്തൻ മോഡൽ എത്തുന്നത്.
സൂപ്പർ സ്പോർട്ട് ആയപ്പോൾ ഉണ്ടായ മാറ്റങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
- ആദ്യം മുന്നിൽ നിന്ന് തുടങ്ങിയാൽ 8 എസിൻറെ അതേ ഹെഡ്‍ലൈറ്റ് തന്നെയാണ് ഇവനും
- ഫുൾ ഫയറിങ് ഡിസൈൻ ജി എസ് എക്സ് – ആർ 1000 നുമായാണ് സാമ്യം
- ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ വന്നെങ്കിലും അത്ര അഗ്ഗ്രസിവ് അല്ല റൈഡിങ് പൊസിഷൻ
- ടാങ്ക്, ടൈൽ സെക്ഷൻ എന്നിവ നേക്കഡിൽ നിന്ന് തന്നെ
- അളവിൽ 3 കിലോ കൂടി 205 കെ ജി ആയത് ഒഴിച്ചാൽ, മറ്റ് മാറ്റങ്ങൾ അവിടെയും ഇല്ല
- എൻജിൻ സൈഡിലും അങ്ങനെ തന്നെ, 776 സിസി, പാരലൽ ട്വിൻ സിലിണ്ടറിന്
- 83 പി എസ് കരുത്തും, 78 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്

- സ്ലിപ്പർ ക്ലച്ചിൻറെ അധിക സുരക്ഷയോടെ കരുത്ത് കൈമാറുന്നത് ഡൺലപ്പിൻറെ 120 // 180 സെക്ഷൻ ടൈറിലേക്കാണ്
- സ്പോർട്സ് ടൂറെർ ആയതിനാൽ കുറച്ച് സ്മൂത്ത് ആയി ട്യൂൺ ചെയ്ത് ഷോവയുടെ യൂ എസ് ഡി // മോണോ സസ്പെൻഷൻ
- ഒപ്പം ബ്രേക്കിങ്ങിലും ഒരു കോംപ്രമൈസ് ഇല്ല, നിസ്സിൻ ഒരുക്കുന്ന 310 ഡ്യൂവൽ ഡിസ്ക്, 240 സിംഗിൾ ഡിസ്ക്കും നൽകിയിരിക്കുന്നു.
- ഇലക്ട്രോണിക്സ് നിരയിലും ഒരു പട തന്നെയുണ്ട് റൈഡ് ബൈ വൈർ, ലോ ആർ പി എം അസിസ്റ്റ്, ട്രാക്ഷൻ കണ്ട്രോൾ, ക്വിക്ക് ഷിഫ്റ്റർ, റൈഡ് മോഡ്, എ ബി എസ്, 5 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്പ്ലേ എന്നിങ്ങനെ നീളുന്നു ആ ലിസ്റ്റ്.
ആർ 7 ൻറെ എതിരാളിയായാണ് ഇവൻ എത്തുന്നതെങ്കിലും. ഹോണ്ടയുടെ പോലെയുള്ള കില്ലിംഗ് പ്രൈസ് സുസൂക്കി നൽകുന്നില്ല. ഇപ്പോൾ ഇവൻറെ വില പ്രഖ്യാപിച്ചിട്ടില്ല. 8,910 പൗണ്ട് സ്റ്റെർലിങ് ( 9.07 ലക്ഷം ) ആണ് ആർ 7 ൻറെ വില വരുന്നത്.
ഇതിനും മുകളിൽ ആയിരിക്കും ജി എസ് എക്സ് 8 ആറിൻറെ വില. ഡിസംബറിൽ വരാനിരിക്കുന്ന ആർ 7 ഇന്ത്യയിൽ വലിയ വിജയം ആകുകയാണെങ്കിൽ. ഇവൻറെ വരവും തള്ളിക്കളയാൻ സാധിക്കില്ല.
Leave a comment