ജപ്പാൻ മോബോലിറ്റി ഷോയിൽ ഇ-ബർഗ്മാൻ അവതരിപ്പിച്ച് സുസൂക്കി. കാഴ്ചയിൽ നമ്മുടെ ബർഗ്മാനെ പോലെ തോന്നിപ്പിക്കുമെങ്കിലും. ഈ സ്പെകുമായി ഇവൻ ഇവിടെ എത്തില്ല. അതിന് പ്രധാന കാരണം റേഞ്ച് ആണ്.
ഹൈലൈറ്റ്സ്
- ഇലക്ട്രിക്ക് മോട്ടോർ
- വരാത്തതിനുള്ള കാരണം
- ആൾ കുറച്ചു ഹെവി ആണ്
4 കിലോ വാട്ട് കരുത്തും, 18 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന ഇലക്ട്രിക്ക് മോട്ടോറാണ്. ഇ-ബർഗ്മാന് ജീവൻ നൽകുന്നത്. ഗച്ചാക്കോയുമായി ചേർന്ന് സ്വാപ്പ്അബിൾ ബാറ്ററിയാണ് ഇവൻറെ ഊർജ്ജ സ്രോതസ്സ്. രണ്ടു ബാറ്ററികൾ ഉള്ള ഇവൻറെ ബാറ്ററി കപ്പാസിറ്റിയെ കുറിച്ച് യാതൊന്നും സുസൂക്കി പറഞ്ഞിട്ടില്ല.
എന്നാൽ ഇതൊക്കെ ഒക്കെ, പക്ഷേ എന്തുകൊണ്ട് ഇവൻ ഇന്ത്യയിൽ എത്തില്ല എന്ന് പറയുന്നു എന്ന് ചോദിച്ചാൽ. ഉത്തരം ഇതാണ് – റേഞ്ച്, ഇന്ത്യക്കാർക്ക് ഏറ്റവും കൂടുതൽ വേണ്ട സാധനം ഇവന് കുറവേ ഒള്ളു. വെറും 44 കി മി ആണ് ഇവന് അവകാശപ്പെടുന്ന റേഞ്ച്. വേഗത 60 കിലോ മീറ്ററും.
അളവുകളിലും വലിയ മാറ്റമുണ്ട് ഇ-ബർഗ്മാന് ബാറ്ററി വരുന്നതിനാൽ വീതി കൂടിയിട്ടുണ്ട്. എന്നാൽ നീളം കുറച്ചപ്പോൾ ഭാരമാണ് ഞെട്ടിക്കുന്നത്. 37 കെജി വർദ്ധിപ്പിച്ച് 147 കെജി യാണ് ഇവൻറെ ഭാരം വരുന്നത്. വില ഇപ്പോൾ പറഞ്ഞിട്ടില്ല.
ഇ-ബർഗ്മാൻ ഇതേ രീതിയിൽ തന്നെ ഇന്ത്യയിലും സ്പോട്ട് ചെയ്തിരുന്നു. എന്നാൽ ഈ സ്പെകുമായി ഇവൻ ഇന്ത്യയിൽ എത്താൻ സാധ്യതയില്ല എന്ന് ഉറപ്പാണ്.
Leave a comment