ആർ ആർ എന്ന് കേട്ടാൽ ബൈക്ക് പ്രാന്തന്മാരായ നമുക്ക് മനസ്സിൽ ഒരു ലഡു പൊട്ടും. എന്നാൽ ചൈനയിൽ അവതരിപ്പിച്ച ക്യു ജെ യുടെ എസ് ആർ കെ 600 ആർ ആറിനെ കുറിച്ച് കേട്ടാൽ. എന്തിന് ഈ പേര് മോശമാകുന്നു എന്ന് ഒരു ചോദ്യമാണ് മനസ്സിൽ വരുക.
ഹോണ്ടയുടെ മോഡലുമായി താരതമ്യപ്പെടുത്തിയാൽ. സി ബി ആർ 600 ” ആർ ആറിനോട് ” ചേർന്ന് നിൽക്കുന്ന പേരും. സി ബി ആർ 650 ആറിൻറെ താഴെ നിൽക്കുന്ന സ്പെകുമാണ് പുത്തൻ മോഡലുകൊണ്ട് ക്യു ജെ ഉദ്ദേശിച്ചിരിക്കുന്നത്. ചൈനയിൽ മാത്രം വിപണിയിൽ എത്തിയിരിക്കുന്ന മോഡലിൻറെ വിശേഷങ്ങൾ നോക്കാം.

രൂപത്തിൽ ഒരു സൂപ്പർ സ്പോർട്ട് ആണെന്ന് തോന്നും. ഇരട്ട ഹെഡ്‍ലൈറ്റ്, മസ്ക്കുലർ ടാങ്ക്, വലിയ വിൻഡ് സ്ക്രീൻ മുന്നിലും. പിന്നിലേക്ക് നീങ്ങുമ്പോൾ സ്പ്ലിറ്റ് സീറ്റ്, മഡ്ഗാർഡ് എലിമിനേറ്റർ തുടങ്ങിയവ ഒരു സൂപ്പർ സ്പോർട്ട് ഭംഗി നൽകുന്നുണ്ട്. അതിൽ എടുത്ത് പറയേണ്ടത് എക്സ്ഹൌസ്റ്റ് ആണ്. റേസിംഗ് ബൈക്കുകളുടെത് പോലെ തോന്നിക്കുന്ന രീതിയിൽ തന്നെയാണ് അവിടം ഡിസൈൻ ചെയ്തിരിക്കുന്നത്.
അത് കഴിഞ്ഞ് താഴോട്ട് നീങ്ങുമ്പോളാണ് ചതി മനസ്സിലാകുന്നത്. സൂപ്പർ സ്പോർട്ടിന് കൊടുക്കേണ്ട പേരും, സ്പോർട്സ് ടൂറെറിന് ഒപ്പം എത്താത്ത സ്പെകും. ചൈനീസ് താരത്തിൻറെ പെർഫോമൻസ് നമ്പറുകൾ നോക്കുന്നതിന് മുൻപ് ഹോണ്ടയുടെ രണ്ടു 4 സിലിണ്ടർ മോഡലുകളുടെ സ്പെക് നോക്കാം.
ഹോണ്ടയുമായുള്ള ഉദാഹരണങ്ങൾ

അതിൽ ആദ്യത്തേത്ത് ഇൻഡ്യയിൽ ഇല്ലെങ്കിലും ഏറെ ഇഷ്ട്ടപെടുന്ന. സൂപ്പർ സ്പോർട്ട് താരമായ സി ബി ആർ 600 ആർ ആറിൻറെ ഹൃദയം. 4 സിലിണ്ടർ, 599 സിസി എൻജിന് കരുത്ത് വരുന്നത്. 121 പി എസും ടോർക് 64 എൻ എം ആണ്, ഭാരം 194 കെജി.
ഇനി ഹോണ്ടയുടെ തന്നെ സ്പോർട്സ് ടൂറെർ സി ബി ആർ 650 ആറിൻറെ സ്പെക് നോക്കിയാൽ. 4 സിലിണ്ടർ , 648 സിസി എൻജിൻ ഉല്പാദിപ്പിക്കുന്നത് 87 പി എസ് കരുത്തും 57 എൻ എം ടോർക്കുമാണ്. ഭാരം 211 കെ ജിയും
ഇനി നമുക്ക് ചൈനീസ് സൂപ്പർ സ്‌പോർട്ടിൻറെ നമ്പറുകളിലേക്ക് കടക്കാം. ഭാരം 225 കെജി. എൻജിൻ 600 സിസി, 4 സിലിണ്ടർ എൻജിൻ ഉല്പാദിപ്പിക്കുന്നത് 81 പി എസും 51 എൻ എം ടോർക്കും. മറ്റ് സ്പെസിഫിക്കേഷനിലേക്ക് നോക്കിയാൽ.

120 // 180 സെക്ഷൻ ടയറിലേക്ക് കരുത്ത് എത്തിക്കുന്നത് 6 സ്പീഡ് ട്രാൻസ്മിഷൻ വഴിയാണ്. സസ്പെൻഷൻ കെ വൈ ബി യുടെ യൂ എസ് ഡി ഫോർക്ക്, പിന്നിൽ മോണോ സസ്പെൻഷനുമാണെങ്കിൽ. ബ്രേക്ക് ബ്രെമ്പോയുടെ ഇരട്ട ഡിസ്ക് ബ്രേക്ക് മുന്നിലും, പിന്നിൽ സിംഗിൾ ഡിസ്കുമാണ്.
ട്ടി എഫ് ട്ടി ഡിസ്പ്ലേ, ഡ്യൂവൽ ചാനൽ എ ബി എസ്, ബോഷ് മോട്ടോർസൈക്കിൾ സ്റ്റെബിലിറ്റി സിസ്റ്റം എന്നിങ്ങനെ നീളുന്നു ഇലക്ട്രോണിക്സ് നിര.
ചൈനയിൽ മാത്രം ലഭിക്കുന്ന ഇവൻറെ വിലയെ കുറിച്ച് ഒഫീഷ്യലി വിവരങ്ങൾ ഒന്നും ലഭ്യമല്ല. ഇന്ത്യയിൽ എന്നല്ല ഇന്റർനാഷണൽ മാർക്കറ്റിലേക്ക് എത്താൻ തന്നെ സാധ്യതയില്ലാത്ത ചൈനയിലെ ഒരുകൂട്ടം മോഡലുകളിൽ ഒന്നാണ് ഇവനും.
Leave a comment