ഇന്ത്യയിലെ ബെസ്റ്റ് സെല്ലിങ് മോട്ടോർസൈക്കിൾ ആയ സ്‌പ്ലെൻഡോറിൻറെ ഏറ്റവും വലിയ മോഡലാണ് സൂപ്പർ സ്‌പ്ലെൻഡോർ. പേരിൽ സൂപ്പർ ഉണ്ടെങ്കിലും വില്പനയിൽ അത്ര സൂപ്പർ അല്ല സൂപ്പർ സ്‌പ്ലെൻഡോർ. എന്നാലും അത്ര മോശമല്ല സൂപ്പർ സ്‌പ്ലെൻഡോറിൻറെ വില്പന എന്ന് കൂടി കൂട്ടി ചേർക്കാനുണ്ട്. 2022 ൽ 19,000 യൂണിറ്റ് ശരാശരിയിൽ വില്പന നടത്തിയ സൂപ്പർ സ്‌പ്ലെൻഡോറിന്. പുതിയ മലിനീകരണം കുറഞ്ഞ എൻജിനൊപ്പം വന്നിരിക്കുന്ന മറ്റ് ഹൈലൈറ്റുകൾ എന്തൊക്കെ എന്ന് നോക്കാം.
ചെറിയ മോഡലുകളിലും ടെക്നോളോജിയുടെ വെളിച്ചം കൊണ്ടുവന്ന ഹീറോ മോട്ടോ കോർപ്പ്. ഇവനിലും തങ്ങളുടെ എക്സ് കണക്റ്റ്, ബ്ലൂട്ടൂത്ത് കണക്റ്റിവിറ്റി അവതരിപ്പിച്ചിട്ടുണ്ട്. മിസ്ഡ് കോൾ, കോൾ അലേർട്ട് എന്നിവ ബ്ലൂട്ടുത്ത് വഴി മൊബൈൽ പെയർ ചെയ്താൽ മീറ്റർ കൺസോളിൽ തെളിയും.
പുതിയ ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോളിൽ അടിസ്ഥാന വിവരങ്ങൾക്കൊപ്പം മൈലേജും ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലൂട്ടുത്ത് കണക്റ്റിവിറ്റിക്കൊപ്പം കാലത്തിൻറെ മാറ്റമായ പുതിയ എൽ ഇ ഡി ഹെഡ്‍ലൈറ്റും പുത്തൻ മോഡലിൻറെ പ്രത്യകതയാണ്.
എൻജിൻ ഡിസൈൻ എന്നിവയിൽ മാറ്റമില്ലെങ്കിലും വിലയിൽ മാറ്റമുണ്ട്. 68 കിലോ മീറ്റർ ഇന്ധനക്ഷമത നൽകുന്ന 124.7 സിസി, എയർ കൂൾഡ് എൻജിന് കരുത്ത് 10.7 എച്ച് പി യും, ടോർക് 10.6 എൻ എം വുമാണ്. 5 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവന് ഡിസ്ക്, ഡ്രം എന്നിങ്ങനെ രണ്ടു വാരിയന്റിൽ ലഭ്യമാണ്. വിലയിൽ പഴയവനുമായി 4250 രൂപയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
ഇപ്പോൾ ഡ്രമിന് 87,068/- ഉം, സെൽഫ് സ്റ്റാർട്ട് മോഡലിന് 91,268/- രൂപയുമാണ് കൊച്ചിയിലെ എക്സ്ഷോറൂം വില. പ്രധാന എതിരാളി ബ്ലൂ ട്ടുത്ത് കണക്റ്റിവിറ്റി ഇല്ലാത്ത ഷൈൻ എസ് പി യും (91,353/-) , ട്ടി എഫ് ട്ടി ഡിസ്പ്ലേയുള്ള റൈഡറിന് 107,584/- രൂപയുമാണ് എക്സ് ഷോറൂം വില.
Leave a comment