ശനിയാഴ്‌ച , 23 സെപ്റ്റംബർ 2023
Home latest News ഇന്ത്യൻ വെബ്‌സൈറ്റിൽ എത്തി സൂപ്പർ മിറ്റിയോർ 650
latest News

ഇന്ത്യൻ വെബ്‌സൈറ്റിൽ എത്തി സൂപ്പർ മിറ്റിയോർ 650

സൂപ്പർ മിറ്റിയോർ 650 ഗാലറി.

royal enfield super meteor 650 indian website

റോയൽ എൻഫീൽഡ് 650 യുടെ പുതിയ ചുവടുവയ്പ്പായ സൂപ്പർ മിറ്റിയോർ 650 യുടെ ഗ്ലോബൽ  ലൗഞ്ചിന് ശേഷം, 18 ന് ഇന്ത്യയിൽ നടക്കുന്ന റൈഡർ മാനിയ 2022 ൽ അവതരിപ്പിക്കാൻ നിൽക്കേ റോയൽ ഏൻഫീഡിൻറെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ സ്ഥാനം പിടിച്ച് സൂപ്പർ മിറ്റിയോർ. ഇന്റർനാഷണൽ മോഡലുമായി വലിയ വ്യത്യാസമില്ലാതെയാണ് ഇന്ത്യയിലും  എത്തുന്നത് എന്നത് ബ്രോഷോറിൽ നിന്ന് വ്യക്തം. അന്ന് പ്രധാന പ്രേശ്നമായി തോന്നിയ ഗ്രൗണ്ട് ക്ലീറൻസ് 135 എം എം തന്നെയാണ് ഇന്ത്യൻ പതിപ്പിലും എത്തുന്നത്. ബാക്കിയെല്ലാം അതുപോലെ തന്നെ എൽ ഇ ഡി ഹെഡ്‍ലൈറ്റ്, യൂ എസ് ഡി ഫോർക്ക്, അലോയ് വീൽ, ട്യൂബ്ലെസ്സ്  ടയർ, ക്രൂയ്സർ റൈഡിങ് പൊസിഷൻ എന്നിങ്ങനെ ഹൈലൈറ്റുകൾ നീളുമ്പോൾ എൻജിൻ 650 ട്വിൻസിനെക്കാളും കുറച്ച് കരുത്ത് കുറഞ്ഞ  46.2 എച്ച് പി കരുത്തുള്ള 648 സിസി പാരലൽ ട്വിൻ സിലിണ്ടർ, ഓയിൽ, എയർ കൂൾഡ് എൻജിൻ തന്നെ. ഇന്ത്യയിലും ടൂറെർ, സ്റ്റാൻഡേർഡ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ നിറങ്ങൾ  ഇവിടെ എത്തുമെന്ന് വ്യക്തമല്ല. എന്തായാലും ഇപ്പോഴത്തെ ഇന്ത്യയിലെ അഫൊർഡബിൾ ക്രൂയ്സർ മോഡലായ കവാസാക്കി വുൾകാൻ എസിനും, ബെനെല്ലി 502 സി യുടെ കാര്യം കഷ്ട്ടമാകുമെന്ന് ഉറപ്പാണ്. 

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

പുത്തൻ ഡ്യൂക്ക് 250 യുടെ ഓൺ റോഡ് പ്രൈസ്

ഈയിടെയുള്ള ഭൂരിഭാഗം പുത്തൻ മോഡലുകൾക്കും ഒരു പ്രത്യകതയുണ്ട്. എല്ലാവരും പ്രൈസ് വാറിൻറെ ഭാഗമായി വിലയിൽ വലിയ...

ഇസഡ് എക്സ് 4 ആറിൻറെ ഓൺ റോഡ് വില

ഇന്ത്യയിൽ 400 സിസി യിലെ രാജാവ് കവാസാക്കി ഇസഡ് എക്സ് 4 ആർ ഇന്ത്യയിൽ എത്തി....

ഹിമാലയൻ 450 യുടെ പുതിയ അപ്‌ഡേഷൻ

അടുത്ത മാസം അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഹിമാലയൻ 450 യുടെ പുതിയ വിവരങ്ങൾ പുറത്ത്. എൻജിൻ കപ്പാസിറ്റി,...

ബജാജ് പൾസർ 400 വരുന്നു

എതിരാളികൾ കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ പൾസർ നിരക്ക് അത്ര നല്ല കാലമല്ല. പെർഫോമൻസ് ബ്രാൻഡ് ആയി...