Monday , 29 May 2023
Home latest News ക്രൂയ്സർ 650 യുടെ കൂടുതൽ വിവരങ്ങൾ
latest News

ക്രൂയ്സർ 650 യുടെ കൂടുതൽ വിവരങ്ങൾ

നാളെയാണ് ലോഞ്ച്

super meteor 650 details out

വലിയ കാത്തിരിപ്പിന് ഒടുവിൽ റോയൽ എൻഫീൽഡ് ക്രൂയ്സർ മോഡൽ സൂപ്പർ മിറ്റിയോർ 650 നാളെ എത്തുകയാണ്. ഗ്ലോബൽ ലോഞ്ച് നാളെ ഇറ്റലിയിൽ ഇ ഐ സി എം എ 2022 ഓട്ടോ സ്‌പോയിൽയിൽ ഉണ്ടാകുമെന്ന് റോയൽ എൻഫീൽഡ് അറിയിച്ചിരുന്നു. അതിനൊപ്പം ചില പുതിയ വിവരങ്ങൾ കൂടി പുറത്ത് വരുന്നുണ്ട്.

റോയൽ എൻഫീൽഡ് പുതിയ നിരയിൽ എത്തുന്നത് പോലെ മൂന്ന് വിഭാഗങ്ങളായാകും ഇവനും എത്തുന്നത്. ആസ്ട്ര, സെലെസ്റ്റിൽ, ഇന്റെർസ്റ്റെല്ലർ എന്നിങ്ങനെയാണ് ആ മൂന്ന് വിഭാഗക്കാർ. ക്രാഷ് ഗാർഡ്, ടൂറിംഗ് മിറർ, പിലിയൺ ബാക്ക് റെസ്റ്റ്, സെന്റർ സ്റ്റാൻഡ്, വിൻഡ് സ്ക്രീൻ, നിറങ്ങൾ, ഗ്രാഫിക്സ് എന്നിവക്കൊപ്പം ട്രിപ്പെർ നാവിഗേഷനിൽ വരെ മാറ്റങ്ങളുമായാകും മൂന്ന് വിഭാഗങ്ങൾ എത്തുന്നത്. എന്നാൽ യൂറോപ്പിൽ എത്തുന്നതിനെക്കാളും കുറച്ചു മാറ്റങ്ങൾ ഇന്ത്യൻ സ്പെക്കിന് ഉണ്ടാകാൻ സാധ്യതയുണ്ട്. അതിന് ഉദാഹരണമാണ് യൂറോപ്പിൽ എത്തിയ ഹണ്ടർ 350.

എന്തായാലും നാളെ നാലുമണി വരെയെ അഭ്യുഹങ്ങൾക്ക് സഥാനമൊള്ളൂ. നാലു മണികഴിഞ്ഞാൽ ഏറെ നാളെത്തെ കാത്തിരിപ്പിന് തിരശീല വീഴുകയാണ്. ഇവനൊപ്പം ഇപ്പോഴുള്ള മോഡലുകളും ഭാവിയിൽ എത്താനുള്ള താരങ്ങളുടെ കൺസെപ്റ്റും എൻഫീൽഡിൻറെ പവിലിന്നിൽ ഉണ്ടാക്കും. ഇന്ത്യയിൽ എത്തുന്നത് റോയൽ എൻഫീൽഡ് റൈഡർ മാനിയയിലായിരിക്കും.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ബി എസ് 6.2 വിൽ ഫുൾ പാസ്സായി എൻഫീൽഡ്

റോയൽ എൻഫീൽഡ് തങ്ങളുടെ സിംഗിൾ സിലിണ്ടർ മോഡലുകളെ എല്ലാം ബി എസ് 6.2 വിലേക്ക് അപ്ഡേറ്റ്...

രണ്ടു പേരും കൊണ്ട് രണ്ടാം സ്ഥാനത്തേക്ക്

ഒന്നാം സ്ഥാനം ലക്ഷ്യമിടുന്ന ഹോണ്ട മാർച്ച് മാസത്തിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. ബി എസ് 6.2...

എൻഫീൽഡ് 650 യിൽ കടുത്ത പോരാട്ടം.

ഇന്ത്യയിൽ 500 സിസി + മോഡലുകളിൽ ഏറ്റവും കൂടുതൽ വില്പന നടത്തുന്ന മോട്ടോർസൈക്കിൾ ആണ് റോയൽ...

കൂടുതൽ ക്ലാസ്സിക് ആയി മിറ്റിയോർ 350

റോയൽ എൻഫീൽഡ് 350 മോഡലുകളിൽ ബലി മൃഗമാണ് തണ്ടർ ബേർഡ് അല്ലെങ്കിൽ മിറ്റിയോർ നിര. 350...