സൂപ്പർ മിറ്റിയോറിൻറെ വലിയ ജനസ്വീകാര്യത കണ്ട് പടി കൂടി കയറിയിരിക്കുകയാണ് ഇന്ത്യയിലെ ക്രൂയ്സർ വിപണി. ഈ മാർക്കറ്റ് ലക്ഷ്യമിട്ട് കവാസാക്കി തങ്ങളുടെ പുതിയ ക്രൂയ്സർ താരം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതിന് വേണ്ടി തന്നെയാകും വുൾകാൻ എസിന് വിലയിൽ ഇത്ര വർദ്ധന കൊണ്ടുവന്നിട്ടുള്ളതും.
അപ്പോൾ ക്രൂയിസർ വിപണിയിലെ വരും കാല മത്സരം ഒന്ന് നോക്കിയാല്ലോ.
എലിമിനേറ്റർ 400 | സൂപ്പർ മിറ്റിയോർ | |
എൻജിൻ | പാരലൽ ട്വിൻ, ലിക്വിഡ് കൂൾഡ് | പാരലൽ ട്വിൻ, എയർ ഓയിൽ കൂൾഡ് |
കപ്പാസിറ്റി | 398 സിസി | 648 സിസി |
പവർ | 48 പി എസ് @ 10,000 ആർ പി എം | 47 പി എസ് @ 7250 ആർ പി എം |
ടോർക് | 37 എൻ എം @ 8,000 ആർ പി എം | 52.3 എൻ എം @ 5650 ആർ പി എം |
ഭാരം | 176 കെ ജി | 241 കെ ജി |
ടയർ | 130/70-18 // 150/80-16 | 100/90 – 19 // 150/80 16 |
സസ്പെൻഷൻ | ടെലിസ്കോപിക് // ഡ്യൂവൽ ഷോക്ക് | യൂ എസ് ഡി // ട്വിൻ ഷോക്ക് |
എ ബി എസ് | ഡ്യൂവൽ ചാനൽ എ ബി എസ് | ഡ്യൂവൽ ചാനൽ എ ബി എസ് |
ബ്രേക്ക് | 300 // 240 എം എം സിംഗിൾ ഡിസ്ക് | 320 // 300 എം എം സിംഗിൾ ഡിസ്ക് |
നീളം *വീതി *ഉയരം | 2,250 * 785 * 1,100 എം എം | 2260 * 890 * 1155 എം എം |
ഗ്രൗണ്ട് ക്ലീറൻസ് | 150 എം എം | 135 എം എം |
സീറ്റ് ഹൈറ്റ് | 735 എം എം | 740 എം എം |
വീൽബേസ് | 1,520 എം എം | 1500 എം എം |
ഫ്യൂൽ ടാങ്ക് | 12 ലിറ്റർ | 15.7 ലിറ്റർ |
വില | 5.17 ലക്ഷം* | 3.48 – 3.78 ലക്ഷം |
കണക്കുകൾ നിരത്തുമ്പോൾ രണ്ടുപേരും ഒന്നിന് ഒന്ന് മെച്ചമാണ്. പക്ഷേ വില വലിയ ആയുധമായ സൂപ്പർ മിറ്റിയോർ 650 ക്ക്, അതുകൊണ്ട് തന്നെ കില്ലർ പ്രൈസുമായി എത്തിയില്ലെങ്കിൽ വഴുതി വീഴാനാണ് സാധ്യത. ജാപ്പനീസ് മാർക്കറ്റിൽ വിപണിയിലുള്ള എലിമിനേറ്ററിനും നിൻജ 400 നും ഒരേ വിലയാണ്.
Leave a comment