Monday , 29 May 2023
Home international സൂപ്പർ മിറ്റിയോർ 650 അവതരിപ്പിച്ചു
internationalWeb Series

സൂപ്പർ മിറ്റിയോർ 650 അവതരിപ്പിച്ചു

ഇരട്ട സിലിണ്ടറിലെ എൻഫീഡിൻറെ അടുത്ത പടി

royal enfield super meteor 650 global launch

ഏറെ നാളത്തെ പരീക്ഷണ നിരീക്ഷണങ്ങളിൽ ഒടുവിൽ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലിനെ ഇ ഐ സി എം എ  2022 ൽ അവതരിപ്പിച്ചു.  

650 ട്വിൻസിനെ അടിസ്ഥാനപ്പെടുത്തിയാണ് അവതരിപ്പിക്കുന്നതെങ്കിലും വളരെയേറെ മാറ്റങ്ങളുമായാണ് സൂപ്പർ മിറ്റിയോർ എത്തിയിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ നോക്കിയാൽ മിറ്റിയോറിൻറെ ചേട്ടൻ എന്നെ പറയൂ, അതിന് പ്രധാനകാരണങ്ങൾ വലിയ ഹാൻഡിൽ ബാർ, ഒഴുക്കിറങ്ങുന്ന റ്റിയർ ഡ്രോപ്പ് ഇന്ധനടാങ്ക്, കുഴിഞ്ഞിരിക്കുന്ന മുൻ സീറ്റ്, മുകളിൽ ഇരിക്കുന്ന പിലിയൺ സീറ്റ്, റൌണ്ട് ലൈറ്റിങ് ടൈൽ സെക്ഷൻ , ഫ്ലാറ്റ് എക്സ്ഹൌസ്റ്റ്  എന്നിവയെല്ലാം മിറ്റിയോറിനോട് ഏറെ സാമ്യമുണ്ട്. എന്നാൽ ഇവനെ സൂപ്പർ ആകുന്ന ഘടകങ്ങൾ എന്തൊക്കെയെന്ന് നോക്കാം.  

റോയൽ എൻഫീൽഡിൽ ആദ്യം  

റോയൽ എൻഫീൽഡിൽ നിരയിൽ ഷാസിയിൽ മാറ്റമുണ്ട് റാക്ക് ആംഗിൾ കൂട്ടി ക്രൂയിസിങ് രീതിയിലേക്ക് മാറാനും 1500 എം എം വീൽബേസുള്ള ഈ ഭീമന് ആദ്യ മാറ്റങ്ങൾ ഇവിടെ തുടങ്ങുമ്പോൾ ആദ്യമായി എത്തുന്ന കാര്യങ്ങളുടെ ലിസ്റ്റ് ആദ്യം തന്നെ പറയാം. എൽ ഇ ഡി ലൈറ്റ് വെളിച്ചം പൊഴിക്കാൻ പോകുന്നതിനൊപ്പം യൂ എസ് ഡി ഫോർക്കും എത്തിയിട്ടുണ്ട്. ഇതോടെ കുടുതൽ നിയന്ത്രണം കൈവരിക്കാൻ ഇവന് കഴിയും പിന്നിൽ ഡ്യൂവൽ ഷോക്ക് അബ്സോർബർസുമാണ്. മുന്നിൽ 19 ഉം പിന്നിൽ 16 ഇഞ്ച് അലോയ്ഡ് കൂടിയ  ട്യൂബ് ലെസ്സ് ടയറാണ്.  ഇവിടെ എത്തിയ നിലക്ക് ബ്രേക്കിങ്ങും കൂടി നോക്കാം മുന്നിൽ 320 എം എം ഉം പിന്നിൽ 300 എം എം സിംഗിൾ ഡിസ്ക്കുക്കൾക്കൊപ്പം  സുരക്ഷക്ക് ഡ്യൂവൽ ചാനൽ എ ബി എസും കൂട്ടിനുണ്ട്. വീണ്ടും തിരിച്ചു വന്നാൽ പിന്നോട്ടു നീണ്ടു നിൽക്കുന്ന ഹാൻഡിൽ ബാർ, മുന്നോട്ട് നിൽക്കുന്ന ഫൂട്ട്പെഗ് ദീർഘ ദൂര യാത്രക്കായി ഒരുക്കിയ 740 എം എം സീറ്റ് ഹൈറ്റ്  എന്നിവ ഏൻഫീൽഡിൻറെ ആദ്യ    ക്രൂയിസിങ് മോഡലിന് എൻഫീൽഡ് നൽകിയിട്ടുണ്ട്.  

മാറാതെ മാറ്റിയ എൻജിൻ  

ഇനി അടുത്ത മാറ്റം വരുന്നത് എൻജിനിലാണ് ടെക്നോളജി പവർ നമ്പറുക്കൾ എന്നിവയിൽ വലിയ വ്യത്യാസം റോയൽ എൻഫീൽഡ് ഇവന് നല്കിയിട്ടില്ല എന്നാൽ ടോർക് 2500 ആർ പി എമ്മിൽ തന്നെ 80% തരുന്ന രീതിയിലാണ് ട്യൂണിങ്. 648 സിസി, പാരലൽ ട്വിൻ സിലിണ്ടർ എൻജിന് കരുത്ത് 47 ബി എച്ച് പി യും ടോർക് 52 എൻ എം തന്നെ.  

ചില ഇന്ത്യൻ പ്രശ്നങ്ങൾ  

ഇനി പറയുന്നത് ചില വെല്ലുവിളികളാണ് ഇന്ത്യൻ റോഡുകളുടെ ശോചനീയാവസ്ഥ നമ്മുക്ക് എല്ലാം അറിയാമല്ലോ. ഇവന്  135 എം എം മാത്രമാണ് ഗ്രൗണ്ട് ക്ലീറൻസ്, ഒപ്പം ഭാരം ആകട്ടെ 650 ട്വിൻസിനെക്കാളും 39 കിലോ കൂടി 241 കെജി യുമാണ്.

നിറവും വിലയും  

യൂറോപ്പിൽ അവതരിപ്പിച്ച ഇവന് സ്റ്റാൻഡേർഡ്, ടൂറെർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡിൽ രണ്ടു തട്ടും ടൂറെറിൽ ഒരു തട്ടുമാണ് ഉള്ളത്. ആകെ 7 നിറങ്ങളിൽ ലഭിക്കുന്ന ഇവൻറെ വിലയുടെ കാര്യത്തിൽ ഇപ്പോൾ എത്തിയ യൂറോപ്പിലും തീരുമാനം ആയിട്ടില്ല. എന്നാൽ അടുത്ത വർഷം മാർച്ചോടെ അവിടെ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ ലോഞ്ച് നവംബർ 18 ന് നടക്കുന്ന റൈഡർ മാനിയയിൽ ഉണ്ടാകും.  

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ഇന്ത്യക്കാരുടെ കൈയിലുള്ള വമ്പന്മാർ

ലോക വിപണിയിൽ ഇന്ത്യൻ ബ്രാൻഡുകളുടെ മോഡലുകൾ അത്ര മികച്ചതല്ല എന്ന് നമുക്ക്‌ എല്ലാവർക്കും അറിയാം. ഡിസൈൻ,...

ട്ടി വി എസ് കൂട്ടുകെട്ടിൽ ആദ്യ സൂപ്പർതാരം

ഇന്ത്യൻ ഇരുചക്ര നിർമ്മാതാക്കൾ ചെറിയ മോട്ടോർസൈക്കിളുകളാണ് വിപണിയിൽ എത്തിക്കുന്നതെങ്കിലും. പല വമ്പന്മാരെയും വാങ്ങുകയും പങ്കാളിയാക്കുകയും ചെയ്തിട്ടുണ്ട്....

വിദേശ മാർക്കറ്റിനെ പിന്നിലാക്കി ഇന്ത്യൻ കരുത്ത്

മൂന്നാം തലമുറ ഇന്റർനാഷണൽ മാർക്കറ്റിൽ എത്തി ഒരു വർഷത്തോളം എടുത്തു ഇന്ത്യയിൽ എത്താൻ. എന്നാൽ വി...

കസ്റ്റമ് ബൊബ്ബറുമായി ബെൻഡ

ഇന്ത്യയിൽ കഴിഞ്ഞ വർഷം ചൈനീസ് ബ്രാൻഡുകളുടെ കുത്തൊഴുക്ക് തന്നെയായിരുന്നു. അതുപോലെ തന്നെ വമ്പന്മാർ എല്ലാവരും മാറി...