റോയൽ എൻഫീൽഡ് എന്നും വില കൊണ്ട് ഞെട്ടിക്കുന്ന ഇരുചക്ര നിർമാതാക്കളാണ്, പ്രത്യാകിച്ച് 650 നിരയിൽ. ഫ്ലാഗ്ഷിപ്പ് താരം വന്നപ്പോളും സംഗതി അങ്ങനെ തന്നെ. ഇന്ത്യയിൽ കഴിഞ്ഞ വർഷം എത്തിയ അഫൊർഡബിൾ ക്രൂയ്സർ ചൈനീസ് താരങ്ങളെയും. ഇന്ത്യയിലെ വമ്പന്മാർക്കും ഒരുപോലെ ഭീക്ഷണിയിലാകുന്നുണ്ട് ഇവൻ.
എന്നാൽ ഈ കില്ലർ പ്രൈസ് ഒന്ന് നോക്കിയല്ലോ.
വില തുടങ്ങുന്നത് മൂന്ന് നിലയിലാണ്. ഏറ്റവും താഴത്തെ നിലയിൽ താമസിക്കുന്നത് ആസ്ട്രൽ ആണ്. വില 4.44 ലക്ഷം രൂപ. സിംഗിൾ കളർ തീമിൽ വരുന്ന മൂന്ന് നിറങ്ങളാണ് അവിടെയുള്ളത്. ബ്ലാക്ക്, ബ്ലൂ നിറങ്ങൾക്കൊപ്പം ഗ്രീൻ നിറത്തിലാണ് ഇവർ തിങ്ങി പാർക്കുന്നത്. ഒരേ വിലയാണെങ്കിലും ഗ്രീൻ നിറത്തിൽ റോയൽ എൻഫീൽഡ് ലോഗോയിൽ വ്യത്യാസമുണ്ട്.

രണ്ടാം നിലയിൽ രണ്ടുപേരാണ് താമസം. ഇന്റർസെല്ലെർ എന്നാണ് ആ നിലയുടെ പേര്. ഗ്രീൻ, ഗ്രേ എന്നിങ്ങനെ രണ്ടു നിറങ്ങളിലാണെങ്കിലും ബ്ലാക്ക് കോമ്പിനേഷനും നൽകിയിട്ടുണ്ട്. വില താഴത്തെ മോഡലുകളെക്കാളും 18,290 രൂപ അധികം നൽകണം നടുക്കഷ്ണത്തിന്. ഓൺ റോഡ് വില 4.62 ലക്ഷം രൂപ.

മൂന്നാം നിലയിലെ ആളുകളാണ് ഏറ്റവും വില കൂടിയ താരങ്ങൾ സെലെസ്റ്റിൽ ഗ്രൂപ്പ്. അവിടെയും രണ്ടു നിറങ്ങളാണ് ഉള്ളത്. ചുവപ്പും നീലയും രണ്ടുപേർക്കും വെള്ള നിറം കോമ്പിനേഷനായി ചേരുന്നുണ്ട്. 18,290 രൂപ തന്നെയാണ് തൊട്ട് താഴത്തെ നിലയുമായി മുകളിലത്തെ നിലക്ക് ഉള്ളത് . എന്നാൽ കളർ കോമ്പിനേഷൻ മാത്രമല്ല ഇവർ തമ്മിലുള്ള വ്യത്യാസം.
ഡീലക്സ് ടൂറിംഗ് സീറ്റ്, വിൻഡ് സ്‌ക്രീൻ, പിൻ റൈഡർക്ക് ബാക്ക് റെസ്റ്റ് തുടങ്ങിയവയും ഏറ്റവും മുകളിലുള്ള ഇവരുടെ പ്രത്യകതകളാണ്. വില വരുന്നത് 4.80 ലക്ഷം രൂപയാണ്.

തൃശ്ശൂരിലെ ഓൺ റോഡ് വിലയാണ് മുകളിൽ നൽകിയിരിക്കുന്നത്. ഈ വില ലഭ്യമായിട്ടുള്ളത് റോയൽ എൻഫീൽഡ് ടാഗ് ബൈക്കിൽ നിന്നാണ്. ഇ എം ഐ, വെയ്റ്റിംഗ് പീരീഡ്, തുടങ്ങിയ കൂടുതൽ കാര്യങ്ങൾക്ക് താഴെ കൊടുക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Leave a comment