2018 ലാണ് റോയൽ എൻഫീൽഡ് തങ്ങളുടെ 650 ട്വിൻസ് മോഡലിനെ അവതരിപ്പിക്കുന്നത്. അന്ന് വരെ ഇന്ത്യയിൽ ഉണ്ടായിരുന്ന ഏറ്റവും അഫൊർഡബിൾ 650 മോഡലായിരുന്നു ഇവർ. ഇത്രയും വിലയിൽ ഇങ്ങനെ ഒരു മോഡൽ എത്തിയതോടെ വില്പനയിൽ കൊടുക്കാറ്റായി മാറിയ 650. ഇന്ത്യയിൽ മൂന്നക്കം കാണാത്ത 500 സിസി + നിരയിൽ നാലകം കാണിച്ചു കൊടുത്തു.

കഴിഞ്ഞ 50+ മാസങ്ങളായി ഒന്നാം സ്ഥാനത്ത് തുടർന്ന റോയൽ എൻഫീൽഡ് 650 ട്വിൻസിന് ഒരു എതിരാളി എത്തിയിരിക്കുകയാണ് അതും സ്വന്തം പാളയത്തിൽ നിന്ന് തന്നെ. 650 സിസി മോഡലിനെ അടിസ്ഥാനപ്പെടുത്തി എത്തിയ സൂപ്പർ മിറ്റിയോർ ആണ് 650 ട്വിൻസിനെ മലത്തി അടിച്ച ആ താരം.
ജനുവരിയിലാണ് സൂപ്പർ മിറ്റിയോർ എത്തിയതെങ്കിലും ആദ്യ മാസത്തെ വില്പന പുറത്ത് വന്നിരിക്കുന്നത്, മാർച്ച് 2023 ലാണ്. 650 ട്വിൻസിനും അത്ര മോശമല്ലാത്ത വില്പന നേടിയ മാസം കൂടിയാണ് മാർച്ച് 2023. 650 ട്വിൻസ് 1488 യൂണിറ്റ് വില്പന നടത്തിയപ്പോൾ സൂപ്പർ മിറ്റിയോർ 2293 യൂണിറ്റ് വില്പന നടത്തി.
ഇതിനൊപ്പം 500 സിസി + മോഡലുകളുടെ മാർച്ചിലെ വില്പന നോക്കാം.
മോഡൽസ് | മാർച്ച് 2023 |
സൂപ്പർ മിറ്റിയോർ | 2293 |
650 ട്വിൻസ് | 1488 |
ഇസഡ് 900 | 63 |
ടൈഗർ 900 | 41 |
നിൻജ 650 | 32 |
ഇസഡ് എക്സ് 10 ആർ | 31 |
നിൻജ 1000 | 20 |
ഇസഡ് 650 | 13 |
വെർസിസ് 1000 | 12 |
റോക്കറ്റ് 3 | 12 |
Leave a comment