ഇന്ത്യയിൽ 500 സിസി ക്ക് മുകളിലുള്ള സെഗ്മെൻറ്റ് അത്ര വലുതിരുന്നില്ല. ആകെ 1,000 യൂണിറ്റിന് മുകളിൽ വില്പന നടത്തുന്നത് 650 ട്വിൻസ് മാത്രമായിരുന്നു. എന്നാൽ ക്രൂയ്സർ സൂപ്പർ മിറ്റിയോറിൻറെ വരവോടെ 650 ഇരട്ടകൾ ഉണ്ടാകുന്നതിനേക്കാളും വില്പന. ഇവൻ ഒറ്റക്ക് ഉണ്ടാക്കി തുടങ്ങി.
ക്രൂയ്‌സർ കാലം കഴിഞ്ഞു എന്ന് വിധി എഴുതിയിടത്തുനിന്നാണ് സൂപ്പർ മിറ്റിയോറിൻറെ ഈ തിരിച്ചു വരവ്. കുറഞ്ഞ വിലക്കൊപ്പം റോയൽ എൻഫീൽഡിൻറെ വിശ്വാസ്തതയും ചേർന്നാണ്. ഈ വില്പന നേടിയിരിക്കുന്നത് എന്ന് കണ്ണും പൂട്ടി തന്നെ പറയാം.
- റോയൽ എൻഫീൽഡ് 125 സിസി ബൈക്ക് ???
- പുതിയ കോമ്പൊയിൽ എൻഫീൽഡ് 650 സ്ക്രമ്ബ്ലെർ
- ബുള്ളറ്റ് 650 യും സ്പോട്ട് ചെയ്തു
ഇതിനൊപ്പം ക്രൂയ്‌സർ വിപണിയിൽ വലിയ ഉണർവാണ് സൂപ്പർ മിറ്റിയോർ കൊണ്ടുവരുന്നത്. അതുകൊണ്ട് തന്നെ കവാസാക്കിക്ക് കൂടുതൽ സന്തോഷമുള്ള വാർത്ത കൂടിയാണ് ഇത്. തങ്ങളുടെ എലിമിനേറ്റർ 400 ഇന്ത്യയിൽ എത്തിക്കാനുള്ള കൂടുതൽ ഊർജം ഇതിലൂടെ കിട്ടും.
ഇനി 500 സിസി + സെഗ്മെൻറ്റിലെ മറ്റ് മോഡലുകളെ നോക്കിയാൽ, ട്ടോപ്പ് 10 ൽ നാലും കവാസാക്കി തന്നെ. ഇസഡ് 900 ആണ് ഈ നിരയിൽ കവാസാക്കിയുടെ പടക്കുതിര. ഒപ്പം ലിറ്റർ ക്ലാസ്സിൽ നിന്നും ഹയബൂസയും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
500 സിസി + ലെ ട്ടോപ്പ് 5 ലിസ്റ്റ് നോക്കാം.
മോഡൽസ് | സെപ്. 2023 | ഓഗസ്റ്റ് 23 | |
1 | സൂപ്പർ മിറ്റിയോർ | 2,039 | 1,104 |
2 | 650 ട്വിൻസ് | 1,280 | 550 |
3 | ഇസഡ് 900 | 151 | 30 |
4 | ഹയബൂസ | 58 | – |
5 | സ്ട്രീറ്റ് ട്രിപ്പിൾ | 51 | 166 |
6 | ഇസഡ് 650 | 19 | – |
7 | വേഴ്സിസ് 650 | 17 | 19 |
8 | നിൻജ 650 | 16 | 30 |
9 | ട്രൈഡൻറ്റ് | 12 | 2 |
10 | ടൈഗർ 900 | 5 | – |
ആകെ | 3,648 | 1,901 |
Leave a comment