കെ ട്ടി എം തങ്ങളുടെ ഉടമകളിൽ ഒരാളായ ബജാജിനെ പോലെ. അടുത്തടുത്തായി മോഡലുകളെ ഇറക്കുകയാണ്. 790, 890 ക്ക് ശേഷം ഇതാ 990 യാണ് അടുത്തതായി ഈ നിരയിൽ എത്താൻ ഒരുങ്ങി നില്കുന്നത്. ഒപ്പം വലിയ ആർ സി 8 നാടിന് ആപത്താണ് എന്ന് പറഞ്ഞ് പിൻവലിച്ചെങ്കിലും. 990 ഡ്യൂക്ക് തിരിച്ചെത്തുന്നത് പോലെ. ഒരു ആർ സി 990 യും ഈ എൻജിനെ ചുറ്റിപറ്റി നടക്കുന്നുണ്ട്.
അങ്ങനെ പുതിയ ഡ്യൂക്ക് 990 യിലേക്ക് തിരിച്ചെത്തിയാൽ. ഇത്തവണ കണ്ടുമുട്ടിയപ്പോൾ, 1290 ൻറെ പുതിയ തലമുറ സ്പോട്ട് ചെയ്തത് പോലെ തന്നെയാണ് ഇവനും. ഒന്നിന് മുകളിൽ ഒന്നായി വച്ചിരിക്കുന്ന ഇരട്ട പ്രൊജക്റ്റർ ഹെഡ്‍ലൈറ്റും, ബൂംറാഗ് പോലെയുള്ള ഹെഡ്‍ലൈറ്റ് കവിളും ഇവിടെയും കാണാം.

ടാങ്ക് ഡിസൈനിലും മാറ്റങ്ങളുണ്ട്, കുറച്ചു മസ്ക്കുലർ രീതിയിലാണ് ഡിസൈൻ വരുന്നത്. എന്നാൽ ഡിസൈനൊക്കെ സൂപ്പർ ഡ്യൂക്കിൻറെ രീതിയിൽ ആണെങ്കിൽ എൻജിൻ സൈഡ് നേരത്തെ പറഞ്ഞ സീരിസിൽ തന്നെയാണ്. അതിന് ഉള്ള ഉത്തമ ഉദാഹരമാണ് എൻജിൻ സൈഡും സ്വിങ് ആമും.
1290 സൂപ്പർ ഡ്യൂക്കിന് വരുന്നത് വി ട്വിൻ സിലിണ്ടർ എൻജിൻ ആണെങ്കിൽ. ഇവന് എത്തുന്നത് പാരലൽ ട്വിൻ സിലിണ്ടർ എൻജിനാണ്. സ്വിങ് ആം സിംഗിൾ സൈഡഡിന് പകരം ഡബിൾ സൈഡുമാണ്. സൂപ്പർ ഡ്യൂക്കിൻറെ അത്ര എക്സ്ഹോട്ടിക് അല്ല കക്ഷി എന്ന് ഇതിൽ നിന്ന് മനസ്സിലാകാം.

പഴയ 990 യുടെ 120 പി എസ് കരുത്ത് പകരുന്ന 999 സിസി, ലിക്വിഡ് കൂൾഡ് വി ട്വിൻ എൻജിനാണ് എങ്കിൽ. ഇടവേള കഴിഞ്ഞെത്തുന്ന മോഡലിന് ഏകദേശം 150 പി എസിനടുത്തായിരിക്കും കരുത്ത് പ്രതീക്ഷിക്കുന്നത്. ഒപ്പം ഇലക്ട്രോണിക്സിൻറെ ഒരു വലിയ പടയും അത് നിയന്ത്രിക്കാനായി ഒരു ട്ടി എഫ് ട്ടി യും ഉണ്ടാകും.
സസ്പെൻഷൻ, ബ്രേക്കിംഗ്, ടയർ സൈസ് എന്നിവ 790, 890 മോഡലുകളോട് ചേർന്ന് നിൽക്കാനാണ് സാധ്യത. പ്രൊഡക്ഷന് അടുത്ത് നിൽക്കുന്ന മോഡൽ നവംബറിൽ നടക്കുന്ന ഇ ഐ സി എം എ 2023 ൽ പ്രദർശിപ്പിക്കുകയും. അടുത്ത വർഷം ആദ്യം വിപണിയിൽ എത്തുമെന്നാണ് ഇപ്പോഴത്തെ കണക്ക് കൂട്ടൽ.
ഇന്ത്യയിൽ എത്താൻ വലിയ സാധ്യതയില്ല. എന്നാൽ ഈ സീരിസിലെ കുഞ്ഞൻ മോഡലായ 690 ഇന്ത്യയിൽ എത്തുന്ന കാര്യത്തിൽ ചെറിയ സാധ്യതയുണ്ട്.
Leave a comment