ഇന്ത്യൻ ഓട്ടോ എക്സ്പോ ജനുവരി 13 നാണ് ആരംഭിക്കുന്നതെങ്കിലും മീഡിയകൾക്ക് പ്രേവേശനം അനുവദിച്ചു കഴിഞ്ഞു. ഇരച്ചെത്തിയ മീഡിയയുടെ കണ്ണുകൾ ആദ്യം എത്തുന്നത് ലൈറ്റ് വൈറ്റ് സ്ക്രമ്ബ്ലെറിൻറെ അടുക്കെയാണ്.
ഇന്റർനാഷണൽ മാർക്കറ്റിൽ കീവേയുടെ പക്കലുള്ള 250 സിസി ട്വിൻ സിലിണ്ടർ മോഡൽ പ്രതീക്ഷിച്ചിടത്ത് നില്കുന്നത് മറ്റൊരാൾ. കീവേ ചൈനീസ് പടയുടെ ഏറ്റവും ചെറിയ മോഡലായ എസ് ആർ 125 ൻറെ അതേ രൂപമുള്ള 250 സിസി വേർഷൻ. പരുക്കൻ രൂപം അങ്ങനെ തന്നെ ആവാഹിച്ച് റൌണ്ട് ഹെഡ്‍ലൈറ്റ്, സ്പോക്ക് വീലുകൾ, നീ ഗാർഡ് അടങ്ങുന്ന ട്ടിയർ ഡ്രോപ്പ് ഇന്ധനടാങ്ക്, ഫ്ലാറ്റ് സീറ്റ്, റൌണ്ട് ടൈൽ സെക്ഷൻ, ചെറിയ മുൻ പിൻ മഡ്ഗാർഡ് എന്നിവയെല്ലാം 125 വില നിന്ന് തന്നെ.
പിന്നെ നോക്കിയത് കെ ലൈറ്റ് 250 യുടെ അതേ എൻജിനാണോ എന്നാണ്. അവിടെയും വ്യത്യാസം, ഒറ്റ സിലിണ്ടർ, 223 സിസി, 2 വാൽവ്, എയർ കൂൾഡാണ് ഹൃദയമാണ്. 16 എച്ച് പി കരുത്തും 16 എൻ എം ടോർക്കും ഉത്പാദിപ്പിക്കുന്ന ഇവന് 5 സ്പീഡ് ട്രാൻസ്മിഷനാണ്. 130 സെക്ഷൻ പിൻ ടയറിലേക്കും 110 സെക്ഷൻ മുൻ ടയറിലേക്കും ഡ്യൂവൽ പർപ്പസ് ടയറിലേക്ക് കരുത്ത് പകരുന്നത്. മുന്നിൽ 300 ഉം പിന്നിൽ 230 എം എം ഡിസ്ക് ബ്രേക്കുകൾ എന്നിങ്ങനെയെല്ലാം എസ് ആർ 125 ൻറെത് തന്നെ ആണെങ്കിലും ബ്രേക്കിംഗ് സിസ്റ്റത്തിന് കൂടുതൽ സുരക്ഷക്കായി ഡ്യൂവൽ ചാനൽ എ ബി എസും നൽകിയിട്ടുണ്ട്. 160 എം എം ഗ്രൗണ്ട് ക്ലീറൻസ് ഉള്ള ഇവൻറെ ഭാരം കണ്ടാൽ ഞെട്ടും വെറും 120 കെ ജി മാത്രമാണ്.
ഇന്ത്യയിൽ വർധിച്ചു വരുന്ന ലൈറ്റ് വൈറ്റ് ക്ലാസ്സിക് ബൈക്കുകളായ റോനിൻ, ഹണ്ടർ 350 എന്നിവരുടെ അടുത്താണ് ഇവൻറെ വിലയും. 1.49 ലക്ഷം രൂപയാണ് ഇവൻറെ എക്സ് ഷോറൂം വില.
Leave a comment