പൾസർ എൻ എസ് 160 കടൽ ബ്രസീലിൽ എത്തിയപ്പോൾ ഡോമിനർ 160 ആയി. ഇന്ത്യയിലെ പോലെ വലിയ താരനിരയൊന്നും ബജാജിന് അവിടെയില്ല. ആകെ ഉള്ളത് ഡോമിനർ സീരിസിൽ 400 ( ഇവിടത്തെ തന്നെ ) 200, 160 എന്നിവരാണ്. അതിൽ 160 യുടെ എതിരാളികളെയാണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. എതിരാളികൾക്ക് വലിയ തോതിൽ ഇന്ത്യൻ മാർക്കറ്റുമായി ബന്ധമുണ്ട്.
ആദ്യത്തെ ആൾ ഫെസർ എഫ് സി 15 ആണ്. ഇന്ത്യയിൽ അടുത്ത തലമുറ എഫ് സി യാണ് ഇവൻ. മത്സരത്തിലെ ഏറ്റവും കുഞ്ഞൻ. രണ്ടാമത്തെ എതിരാളി ചൈനീസ് ഇരുചക്ര നിർമ്മാതാവായ ഹൌജോയുടെ ഡി ആർ 160 എസ് ആണ്. ഇവൻ എങ്ങനെയാണ് ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്ന് ചോദിച്ചാൽ. സുസുക്കിയുടെ പങ്കാളിയാണ് കക്ഷി. ചൈനയിലെ ഏറ്റവും വലിയ ഇരുചക്ര നിർമ്മാതാക്കളിൽ ഒരുവനായ ഹൌജോ. സുസുക്കിയുടെ 400 സിസി യുടെ താഴെയുള്ള മോഡലുകൾ നിർമ്മിക്കുന്നുണ്ട്.
ഇനി മൂവരും തമ്മിലുള്ള സ്പെസിഫിക്കേഷൻ ഒന്ന് കൂട്ടിമുട്ടിക്കാം
വെബ് ഡേ മോഡിൽ സ്ക്രീൻ ചെരിച്ച് പിടിച്ചാൽ ടേബിൾ കൂടുതൽ വ്യക്തമാകും,
ഡോമിനർ 160 | എഫ് സി 15 | ഡി ആർ 160 എസ് | |
എൻജിൻ | 160.3 സിസി, ഓയിൽ കൂൾഡ്, 2 സ്പാർക്ക് | 149 സിസി, എയർ കൂൾഡ്, | 162 സിസി , എയർ കൂൾഡ് |
പവർ | 15.5 പി എസ് @ 8500 ആർ പി എം | 12.2 പി എസ് @ 7,500 ആർ പി എം | 15 പി എസ് @ 8000 ആർ പി എം |
ടോർക്ക് | 14.6 എൻ എം @ 6500 ആർ പി എം | 13 എൻ എം @ 6,000 ആർ പി എം | 14 എൻ എം @ 6500 ആർ പി എം |
ഗിയർബോക്സ് | 5 സ്പീഡ് | 5 സ്പീഡ് | 5 സ്പീഡ് |
ഫ്യൂൽ ടാങ്ക് | 12 ലിറ്റർ | 11.9 ലിറ്റർ | 12 ലിറ്റർ |
ടയർ | 80/100-17// 110/80-17 | 100/80 – 17 // 140/60 – 17 | 100 / 80 – 17 // 130 / 70 – 17 |
സസ്പെൻഷൻ | യൂ എസ് ഡി // മോണോ | ടെലിസ്കോപിക് // മോണോ | യൂ എസ് ഡി // മോണോ |
ബ്രേക്ക് | 240 // 230 എം എം ഡിസ്ക് | 282 // 220 എം എം – ഡിസ്ക് | ഡിസ്ക് |
വീൽബേസ് | 1363 എം എം | 1330 എം എം | 1340 എം എം |
സീറ്റ് ഹൈറ്റ് | 805 എം എം | 790 എം എം | 790 എം എം |
ഗ്രൗണ്ട് ക്ലീറൻസ് | 176 എം എം | 170 എം എം | 168 എം എം |
നീളം* വീതി* ഉയരം | 2012 x 803.5 x 1060 എം എം | 2000 X 780 X 1080 എം എം | 2000 × 765 × 1040 എം എം |
ഭാരം | 142 കെ ജി | 135 കെ ജി | 148 കെ ജി |
വില ( ബ്രസീലിയൻ റിയൽ) | 18,680 | 17,290 | 18,996 |
Leave a comment