വ്യാഴാഴ്‌ച , 8 ജൂൺ 2023
Home international കുഞ്ഞൻ ഹാർലി കൂടുതൽ അടുത്ത്
international

കുഞ്ഞൻ ഹാർലി കൂടുതൽ അടുത്ത്

ചെറിയ മോഡലുമായി വലിയ മാർക്കറ്റിലേക്ക്

പ്രീമിയം ബ്രാൻഡുക്കൾ തങ്ങളുടെ കുഞ്ഞൻ മോഡലുക്കളെ അവതരിപ്പിച്ച് കൂടുതൽ മാർക്കറ്റ് പിടിക്കാനുള്ള ശ്രമത്തിലാണ്. എം വി അഗുസ്റ്റക്ക് പിന്നാലെ അമേരിക്കൻ പ്രീമിയം ബ്രാൻഡ് ആയ ഹാർലി ഡേവിഡ്സൺ തങ്ങളുടെ കുഞ്ഞൻ മോഡൽ ഒരുക്കുന്നത് ചൈനീസ് പങ്കാളിയായ ക്യു ജെ യുമായി ചേർന്നാണ്. എന്നാൽ 2024 മാർച്ചോടെ ഇന്ത്യയിൽ എത്തുമെന്ന് അറിയിച്ച കുഞ്ഞൻ ഹാർലിക്ക് കുറച്ചു നാളുകളായി പുതിയൊരു വിവരവും ലഭ്യമായിരുന്നില്ല.

എന്നാൽ ഇതാ ചൈനയിൽ പ്രൊഡക്ഷന് ഒരുങ്ങുകയാണ് എന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ട്. ചൈനീസ് ഗവണ്മെന്റിൽ നിന്ന് ഇതിനുള്ള അംഗീകാരം നേടി കഴിഞ്ഞിരിക്കുകയാണ്. 338ആർ എന്ന് പേരിട്ടിട്ടുള്ള ഇവൻ ഇന്ത്യയിൽ അടുത്തിടെ എത്തിയ കീവേയുടെ വി 302 സി, ക്യു ജെ യുടെ എസ് ആർ വി 300 എന്നിവരുമായി വലിയ സാമ്യം സ്പെഷ്ഫിക്കേഷനിൽ ഉണ്ടാകുമെങ്കിലും ഡിസൈൻ ഹാർലിയുടെ ഫാറ്റ് ബോബിനോട് ചേർന്നായിരിക്കും എത്തുക എന്നാണ് സ്പൈ ചിത്രങ്ങൾ കാണുമ്പോൾ മനസ്സിലാകുന്നത്.

പ്രൊഡക്ഷൻ ആരംഭിക്കാനുള്ള അംഗീകാരം ലഭിച്ച സ്ഥിതിക്ക് 2023 ൽ ഇവൻ ഇന്റർനാഷണൽ മാർക്കറ്റിൽ എത്താനുള്ള സാധ്യത തെളിയുന്നുണ്ട്. നേരത്തേ പറഞ്ഞത് പോലെ 2024 മാർച്ചോടെ തന്നെ ഇന്ത്യയിൽ അവതരിപ്പിച്ചെക്കാം. കാരണം  അത്ര നല്ല രീതിയിൽ അല്ല ഹാർലിയുടെ രണ്ടാം വരവിലെ വില്പന പോയ്കൊണ്ടിരിക്കുന്നത്.

കുഞ്ഞൻ ഹാർലിക്ക് പ്രധാന എതിരാളികൾ റോയൽ എൻഫീൽഡ് തന്നെയായിരിക്കും. ക്രൂയ്സർ 650 യുടെ അടുത്താണ് ഇവന്റെ വില പ്രതീഷിക്കുന്നത്. ബജാജ് ട്രിയംഫ് സിംഗിൾ സിലിണ്ടർ മോഡലും അടുത്ത വർഷം എത്തുന്നുണ്ട്. 

ത്രെഡ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

2024 ഇസഡ് എക്സ് 6 ആർ പരുക്കുകളോടെ

പൊതുവെ 4 സിലിണ്ടർ മോട്ടോർസൈക്കിളിൽ നിന്ന് പിൻവാങ്ങുകയാണ് ഭൂരിഭാഗം ഇരുചക്ര നിർമ്മാതാക്കളും. അവിടെ വ്യത്യസ്തനായ കവാസാക്കി...

സാഹസികരിലെ എച്ച് 2 വരുന്നു

ബീമറിൻറെ പേര് ഡീകോഡ് ചെയ്തപ്പോൾ അവിടെ സൂചിപ്പിച്ചതാണ് എക്സ് ആർ. ഈ വിഭാഗത്തിൽ പെടുന്നത് സാഹസിക...

മത്സരത്തിന് ഒപ്പം പിടിച്ച് സി എഫ് മോട്ടോയും

ചൈനീസ് മാർക്കറ്റിലെ ഒരു ട്രെൻഡിന് പിന്നാലെയാണ്. പ്രീമിയം കുഞ്ഞൻ മോട്ടോർസൈക്കിളുകൾ എല്ലാം സിംഗിൾ സൈഡഡ് സ്വിങ്...

ബെനെല്ലി 302 ആറിൻറെ ചേട്ടൻ

ഇന്ത്യയിൽ കവാസാക്കി നിൻജയുടെ വിലയിൽ മത്സരിക്കാൻ ഒരു ഇരട്ട സിലിണ്ടർ മോട്ടോർസൈക്കിൾ ഉണ്ടായിരുന്നു. ബെനെല്ലിയുടെ 300...