ഒരു എൻജിൻ വച്ച് ഒരുപാട് മോഡലുകൾ അവതരിപ്പിക്കുക എന്നത് എൻഫീൽഡിൻറെ ഏറെ കാലമായി വിജയിച്ചു പോകുന്ന തന്ത്രമാണ്. ഇതേ വഴിയിലൂടെയാണ് ഇപ്പോൾ സ്പോട്ട് ചെയ്ത മോഡലിൻറെയും വരവ്. ഇവൻ 650 കുടുംബത്തിൽ നിന്നാണ് എത്തുന്നതെങ്കിലും ഇപ്പോൾ ലോഞ്ച് ചെയ്തിട്ടുള്ള സൂപ്പർ മിറ്റിയോർ 650 യുടെ കുടുംബത്തിലാണ് ഇവൻറെ വേരുകൾ ഉള്ളത്.
650 യിലെ പ്രീമിയം വേർഷനായ ഇവന് യൂ എസ് ഡി ഫോർക്, നീണ്ടു നിൽക്കുന്ന ഇൻഡിക്കേറ്റർസ്, ഫ്ലാറ്റ് ആയ എക്സ്ഹൌസ്റ്റ്, ടൈൽ സെക്ഷൻ എന്നിവ സൂപ്പർ മിറ്റിയോറിൽ നിന്നാണ്. എന്നാൽ ഓരോ മോഡലുകൾക്കും വ്യത്യസ്ത ഘടകങ്ങൾ നൽകുന്ന റോയൽ എൻഫീൽഡ്.
ഇവന് കൊടുക്കുന്ന മറ്റ് മാറ്റങ്ങൾ ഇവയൊക്കെയാണ്. സ്ക്രമ് 411 നിൽ കണ്ട തരം ഹെഡ്‍ലൈറ്റ് കവറിങ്, പുതുതായി 650 ട്വിൻസിൽ കണ്ട അലോയ് വീൽസ്, അത്ര സ്‌പോർട്ടി അല്ലാത്ത നടുക്കിൽ ഫിക്സ് ചെയ്തിരിക്കുന്ന ഫൂട്ട് പെഗ്, ഫ്ലാറ്റ് ആയ ഗ്രാബ് റെയിൽ എന്നിവയൊക്കെയാണ് ഷോട്ട്ഗണിന് നൽകിയിരിക്കുന്ന മാറ്റങ്ങൾ.
അപ്പോൾ ഒരു സംശയം വരുന്നത്. ഇന്റർസെപ്റ്റർ 650 യും ഒരു റോഡ്സ്റ്റർ മോഡൽ അല്ലെ എന്നുള്ളതാണ്. അപ്പോ രണ്ടു റോഡ്സ്റ്ററോ എന്ന് എന്തായാലും ചോദ്യം വരും, അതിനുള്ള ഉത്തരം. ഇവൻ ശരിക്കും ഒരു റോഡ്സ്റ്റർ മോഡൽ അല്ല. ഇവനുള്ളിൽ ഒരു ബൊബ്ബർ ഉറങ്ങി കിടക്കുന്നുണ്ട്. അത് നമ്മുക്ക് എൻഫീൽഡ് കാണിച്ചു തന്നിട്ടുമുണ്ട്.

ഇറ്റലിയിലെ വിശ്വവിഖ്യാതമായ ഓട്ടോ എക്സ്പോ ആയ ഇ ഐ സി എം എ 2021 ൽ. എസ് ജി 650 എന്ന മോഡൽ അവതരിപ്പിച്ചിരുന്നു. അവൻറെ ഡ്യൂവൽ സീറ്റ് വേർഷനാണ് നമ്മൾ ഇപ്പോൾ കണ്ടു മുട്ടിയ ഷോട്ട്ഗൺ 650. ഹെഡ്‍ലൈറ്റ് കവർ കണ്ടാൽ കൂടുതൽ വ്യക്തമാകും.
650 ട്വിൻസിൽ കണ്ട അതെ 648 സിസി, പാരലൽ ട്വിൻ സിലിണ്ടർ എൻജിൻ തന്നെ. 47 എച്ച് പി കരുത്തും 52 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന ഇവനും ജീവൻ നൽകുന്നത്. പക്ഷേ ട്യൂണിങ്ങിൽ ചെറിയ വ്യത്യാസം ഉണ്ടാകും. ബൊബ്ബർ മോഡലുകൾക്ക് കുറച്ച് കരുത്ത് കൂടുതൽ ഉണ്ടാവാറാണ് പതിവ്.
പ്രൊഡക്ഷൻ റെഡി ആയി നിൽക്കുന്ന ഇവന്. ലൗഞ്ചിൻറെ കാര്യത്തിൽ ഒരു വിവരവും ലഭ്യമല്ല. ഈ വർഷം ഉണ്ടാകില്ല എന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Leave a comment