ശനിയാഴ്‌ച , 9 ഡിസംബർ 2023
Home latest News പു. വ. വി. മാറ്റങ്ങളുമായി സ്റ്റൈലിഷ് ഷൈൻ
latest News

പു. വ. വി. മാറ്റങ്ങളുമായി സ്റ്റൈലിഷ് ഷൈൻ

ഷൈൻ എസ് പി, ബി എസ് 6.2 അവതരിപ്പിച്ചു

shine sp 125 bs6.2 launched
ഷൈൻ എസ് പി, ബി എസ് 6.2 അവതരിപ്പിച്ചു

ഹോണ്ടയുടെ 125 സിസിയിലെ കമ്യൂട്ടർ നിരയിലെ സ്റ്റൈലിഷ് താരമായ ഷൈൻ എസ് പി ക്ക് പു. വ. വി. മാറ്റങ്ങളാണ് ഹോണ്ട നൽകിയിരിക്കുന്നത്. എന്തൊക്കെയാണ് ഈ മാറ്റങ്ങൾ എന്ന് നോക്കിയാല്ലോ.

ആദ്യം പു. എന്നുദ്ദേശിക്കുന്നത് പുതിയ നിറത്തെയാണ്. എല്ലാ മോഡലുകൾക്കും ആദ്യം ഓടി എത്തുന്ന മാറ്റമാണല്ലോ അത്. മേറ്റ് മാർവെൽ ബ്ലൂ മെറ്റാലിക് നിറമാണ് പുതുതായി എത്തിയിരിക്കുന്നത്. ഇതോടെ അഞ്ചു നിറങ്ങളിൽ പുത്തൻ മോഡൽ ലഭ്യമാകും.

അടുത്തത് വ. യാണ്. ഷൈനിൻറെ 80 സെക്ഷൻ ടയറുകൾ ആണല്ലോ ഇരു അറ്റത്തും ഉണ്ടായിരുന്നത്. എന്നാൽ പുതിയ അപ്ഡേഷനിൽ വലിയ ടയറുകൾ കിട്ടിയിരിക്കുകയാണ്‌. അതാണ് ” വ ” എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് വലിയ ടയർ. ഷൈനിൻറെ ടയർ മാറി യൂണികോണിൻറെ ടയറിലേക്കാണ് പ്രൊമോഷൻ. ഇനി മുതൽ 80 , 100 സെക്ഷൻ ടയറുകളിലാണ് ലഭ്യമാകുന്നത്.

അടുത്തതായി എത്തുന്നത് ഹോണ്ടക്ക് എന്നും ചീത്തപ്പേരുള്ള ഭാഗത്തേക്കാണ്, വില. എന്നാൽ സി ബി 350 യിൽ കണ്ടതുപോലെ വലിയ വിലകയ്യറ്റം ഉണ്ടായിട്ടുമില്ല. ഏകദേശം 1,000 രൂപയുടെ താഴെ വർദ്ധനയോടെ ഇപ്പോൾ 88,290 രൂപ ഡ്രം ബ്രേക്കിനും, ഡിസ്കിന് 92,290 രൂപയുമാണ് കൊച്ചിയിലെ എക്സ് ഷോറൂം വില വരുന്നത്.

എൻജിനിൽ ബി എസ് 6.2 എത്തിയെങ്കിലും സ്പെസിഫിക്കേഷനിൽ മാറ്റമില്ലാത്തതിനാൽ അങ്ങോട്ട് കടക്കുന്നില്ല. ബി എസ് 6 ലെ പോലെ ഏകദേശം 60 കിലോ മീറ്റർ മൈലേജ് പുതിയ എഡിഷനിലും പ്രതിക്ഷിക്കാം.

പ്രധാന എതിരാളികൾക്കെല്ലാം ബ്ലൂ ട്ടുത്ത് കണക്റ്റിവിറ്റി വന്നിട്ടും. ഷൈൻ എസ് പി ക്ക് ബ്ലൂട്ടൂത്ത് കണക്റ്റിവിറ്റിയുടെ വെളിച്ചം ഇത്തവണയും അടിച്ചിട്ടില്ല. പ്രധാന എതിരാളികൾ സൂപ്പർ സ്‌പ്ലെൻഡോർ (87,068/- ), റൈഡർ 125 ( 94,568/- ) എന്നിവരാണ്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ഇരട്ട സിലിണ്ടർ യുദ്ധം ഇവിടെ തുടങ്ങുന്നു

അപ്രിലിയ ആർ എസ് 457 ഇന്ത്യയിൽ എത്തിയിരിക്കുകയാണ്. ട്വിൻ സിലിണ്ടർ ലോ എൻഡിൽ വലിയ മത്സരമാണ്...

വില കുറച്ച് മോഡേൺ ആയി ഡബിൾ യൂ 175

കവാസാക്കിയുടെ കുഞ്ഞൻ ക്ലാസ്സിക് ബൈക്കിന് പുതിയ മാറ്റങ്ങൾ. കൂടുതൽ മോഡേൺ ആകുന്നതിനൊപ്പം വിലയിലും പുത്തൻ മോഡലിന്...

കവാസാക്കിയുടെ ഡിസംബർ ഓഫറുകൾ

ഇന്ത്യയിൽ എല്ലാ മാസവും ഓഫറുകളുമായി എത്തുന്ന ബ്രാൻഡ് ആണ് കവാസാക്കി. ഈ മാസത്തെ ഓഫറുകൾ നോക്കിയല്ലോ....

ഈ വർഷത്തെ മികച്ച ബൈക്ക് ആര് ???

2023 ഉം വിടപറയാൻ ഒരുങ്ങുമ്പോൾ, ഓരോ ഇൻഡസ്ടറിയും പോലെ. നമ്മുടെ ബൈക്കുകളുടെ ലോകത്തും പല അവാർഡ്...