ചൊവ്വാഴ്‌ച , 28 നവംബർ 2023
Home international ഈ യമഹ ബൈക്കിൽ കാല് കുത്തണ്ട
international

ഈ യമഹ ബൈക്കിൽ കാല് കുത്തണ്ട

ഹോണ്ടക്ക് പിന്നാലെ യമഹയും

safety features

പ്രമുഖ വാഹന നിർമ്മാതാക്കൾ എല്ലാം ബൈക്കുകളിൽ പുതിയ സുരക്ഷാ സംവിധാനങ്ങൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഹോണ്ട തങ്ങളുടെ കുഞ്ഞൻ മോഡലിൽ വരെ എയർ ബാഗ് ഒരുക്കുമ്പോൾ. യമഹ തങ്ങളുടെ ബൈക്ക് കാലു കുത്താതെ എങ്ങനെ സഞ്ചരിക്കാം എന്നാണ് നോക്കുന്നത്. സെൽഫ് ബാലൻസിങ് ടെക്നോളോജിയുടെ അണിയറ വിശേഷങ്ങൾ അറിയാം.

അഡ്വാൻസ്ഡ് മോട്ടോർസൈക്കിൾ സ്റ്റെബിലൈസേഷൻ അസിസ്റ്റ് സിസ്റ്റം ( എ. എം. എസ്. എ. എസ് ) എന്ന് പേരിട്ടിട്ടുള്ള ഈ ടെക്നോളജി എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് ആദ്യംനോക്കാം. ഈ ടെക്നോളജിയുടെ പിന്നിൽ മൂന്ന് മെയിൻ പാർട്ടുകളാണ് ഉള്ളത്.

അതിൽ ആദ്യ രണ്ടെണ്ണം മോട്ടോർ ആക്യുവേറ്ററുകളാണ്. അത് ഹാൻഡിൽ ബാർ, മുൻ ടയർ എന്നിവിടങ്ങളിൽ ഘടിപ്പിക്കുന്നു. അടുത്തത് ഇരുചക്രത്തിൻറെ ദിശ മോട്ടോർസൈക്കിളിന് മനസ്സിലാക്കാനുള്ള 6 ആക്സിസ് ഐ. എം. യൂ. കോൺട്രോളാണ്.

ബൈക്ക് നിർത്തുകയാണ് എന്ന് മനസ്സിലാകുന്ന 6 ആക്സിസ് ഐ. എം. യൂ. കണ്ട്രോൾ ഇരു ആക്യുവേറ്ററുകളിലേക്കും നിർദ്ദേശം നൽകുകയും. മോട്ടോർസൈക്കിളിനെ സെൽഫ് ബാലൻസ് ചെയ്യുകയുമാണ് ചെയ്യുന്നത്. ആർ 25 മോഡലിനെ അടിസ്ഥാനപ്പെടുത്തി പരീക്ഷണം പുരോഗമിക്കുന്ന ഈ ടെക്നോളജി പാതിവഴിയിൽ എത്തിയിട്ടുണ്ട് എന്നാണ് യമഹ അറിയിച്ചിരിക്കുന്നത്.

ഈ പരീക്ഷണം വിജയമായതോടെ തങ്ങളുടെ മറ്റ് മോഡലുകളിലും ഈ ടെക്നോളജി അവതരിപ്പിക്കുമെന്നും യമഹ അറിയിച്ചിട്ടുണ്ട്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കെ ട്ടി എം ആഡ്വഞ്ചുവർ 790 തിരിച്ചെത്തുന്നു

കെ ട്ടി എം നിരയിൽ 2019 ലാണ് എ ഡി വി 790 അമേരിക്കയിൽ എത്തുന്നത്....

കറുപ്പിൽ കുളിച്ച് ബി എസ് എയും

650 ട്വിൻസിനോട് മത്സരിക്കാൻ ക്ലാസ്സിക് ലെജൻഡ് ( മഹീന്ദ്ര ) തിരിച്ചു കൊണ്ടുവന്ന ബ്രാൻഡ് ആണ്...

ഭീകരൻ ആർ എസ് 457 അണിയറയിൽ

അപ്രിലിയയുടെ ആർ എസ് നിര ജനിച്ചിരിക്കുന്നത് ട്രാക്കിൽ നിന്നാണ്. അത് 125 മുതൽ 1100 സിസി...

ട്ടി വി എസ് യൂറോപ്പിലേക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇരുചക്ര ബ്രാൻഡ് ആണ് ട്ടി വി എസ്. ഇന്ത്യയിൽ മാത്രമല്ല...