ഇന്ത്യയിൽ വ്യത്യാസ്ത മോഡലുകൾ മിടുക്കന്മാരാണ് ചൈനീസ് വാഹന നിർമ്മാതാക്കൾ. ഇന്ത്യയിൽ ഇതുവരെ കേട്ടിട്ടില്ലാത്ത സ്പെക്കുമായി എത്തിയ ചൈനീസ് ബ്രാൻഡുകളുടെ കൂട്ടത്തിലാണ് സി എഫ് മോട്ടോയും. ഇന്ത്യയിൽ സി എഫ് മോട്ടോക്ക് പ്രീമിയം മുഖച്ഛായ ആണ് ഉള്ളതെങ്കിലും.
ചൈനയിൽ വെറൈറ്റിയുടെ കാര്യത്തിൽ ഒട്ടും പുറകിലല്ല കക്ഷി. എന്ന് നേരത്തെ കുഞ്ഞൻ കഫേ റൈസർ അവതരിപ്പിച്ച് കാണിച്ചു തന്നതാണ്ണല്ലോ . മികച്ച പ്രതികരണം കിട്ടിയ മോഡലിന് ശേഷം അടുത്തൊരു വ്യത്യസ്തനാണ് അണിയറയിൽ ഒരുങ്ങുന്നത്. ഓഫ് റോഡ് മോഡലുകളുടെ കാലമായതിനാൽ സ്ക്രമ്ബ്ലെറിനാണ് ഊഴം.
പാപ്പിയോ എക്സ് ഒ – 2 എന്ന് പേരിട്ടിട്ടുള്ള ഇവന്. കഫേ റൈസർ മോഡലിൽ കണ്ടത് പോലെ രണ്ടു കണ്ണുകൾ പോലെ തോന്നിക്കുന്ന ഹെഡ്‍ലൈറ്റ്, റിട്രോ സ്റ്റൈൽ തോന്നിക്കുന്നത്തിനായി ചതുര വടിവിലുള്ള ഹെഡ്‍ലൈറ്റ് കവിൾ, ചതുരവടിവിലുള്ള ഇന്ധന ടാങ്ക് എന്നിവ രണ്ടുപേർക്കും ഒരുപോലെ ആണെങ്കിൽ.
ഇനി വരുന്നതാണ് മാറ്റങ്ങൾ, സ്ക്രമ്ബ്ലെർ സ്റ്റൈൽ പിടിക്കാനായി ഉയർന്ന മുൻ മഡ്ഗാർഡ്, ഹാൻഡിൽ ബാർ, 12 ഇഞ്ച് ഓഫ് റോഡ് ടയർ, സിംഗിൾ പീസ് സീറ്റ്, ടാങ്ക് ഷോൾഡർ, എക്സ് ഡയവേലിനോട് ചേർന്ന് നിൽക്കുന്ന തുറന്ന് നിൽക്കുന്ന പിൻവശം. എന്നിവയാണ് ഇവനെ സ്ക്രമ്ബ്ലെറാക്കാൻ സഹായിക്കുന്നത്.

എൻജിൻ തുടങ്ങിയ കാര്യങ്ങളിൽ മാറ്റമില്ല. യൂ എസ് ഡി ഫോർക്ക്, മോണോ സസ്പെൻഷൻ, ഇരു അറ്റത്തും ഡിസ്ക് ബ്രേക്കുകൾ, അലോയ് വീൽ എന്നിവ ഇവന് ഒരു പ്രീമിയം മോഡലിൻറെ ഗമ നൽകുന്നുണ്ടെങ്കിലും.
എൻജിൻ അത്ര പോരാ 126 സിസി, സിംഗിൾ സിലിണ്ടർ എൻജിന് കരുത്ത് 9.5 എച്ച് പി കരുത്തും 8.3 എൻ എം ടോർക്കുമാണ് ഉള്ളത്. ഗിയർ ബോക്സിലും വീണ്ടും ഇവൻ പ്രീമിയം സൈഡിലേക്ക് പോകും. 6 സ്പീഡ് ട്രാൻസ്മിഷനുള്ള ഇവന് 90 കിലോ മീറ്ററാണ് മണിക്കൂറിൽ പരമാവധി വേഗത.
അധികം വൈകാതെ ചൈനീസ് മാർക്കറ്റിൽ എത്തുന്ന ഇവൻ . വെറൈറ്റി മോഡലുകൾ അവതരിപ്പിക്കുന്ന ചൈനീസ് കമ്പനികളുടെ ഏതെങ്കിലും കമ്പനിയിലൂടെ ഇന്ത്യയിൽ എത്തിയേക്കാം.
Leave a comment