റോയൽ എൻഫീൽഡ് തങ്ങളുടെ മോഡലുകളുടെ ഓരോ പ്ലാറ്റ്ഫോമിലും നിരവധി മോഡലുക്കളെയാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. 2023 ൽ ആദ്യമെത്തുന്ന ക്രൂയ്‌സർ 650 യുടെ ലോഞ്ച് തിയ്യതി പുറത്ത് വിട്ടെങ്കിലും. അവിടെ ഒന്നും നിൽക്കുന്നതല്ല റോയൽ എൻഫീൽഡ് 650 ക്കളുടെ വരവ്.
ഇന്ത്യയിൽ കുറച്ചധികം നാളുകളായി പരീക്ഷണ ഓട്ടം നടത്തുന്ന 650 സ്ക്രമ്ബ്ലെറിന് പുതിയ പേര് പുറത്ത് വന്നിരിക്കുകയാണ്. ഓഫ് റോഡ് മോഡലുകൾക്ക് ഹിമാലയവുമായി ബന്ധപ്പെടുത്തിയാണ് റോയൽ എൻഫീൽഡ് ഒരുക്കുന്നത്. അതുകൊണ്ട് തന്നെ എ ഡി വി യുടെ തൊട്ട് താഴെ നിൽക്കുന്ന ഇവനും പേര് നമ്മുടെ ഏറ്റവും വലിയ ഓഫ് റോഡ് വഴികൾ തിങ്ങി നിറഞ്ഞ് നിൽക്കുന്ന ഹിമാലയത്തിൽ നിന്ന് തന്നെ.
ഹിമാലയം കിഴടക്കാൻ പോകുന്ന പർവത ആരോഹരേ സഹായിക്കുന്ന ട്ടിബ്ബറ്റ്, നേപ്പാൾ ബോർഡറിൽ താമസിക്കുന്ന ഒരു വിഭാഗം ജനവിഭാഗമാണ് ഷെർപ്പക്കൾ. കുറഞ്ഞ ഓക്സിജനിലും വലിയ ഭാരം വഹിച്ചു മല കേറാൻ സാധിക്കുന്നവരാണ് ഇവർ. ഓഫ് റോഡിങ്ങിന് സഹായിക്കുന്ന 650 യുടെ സ്ക്രമ്ബ്ലെർ മോഡലിന് ഇടാൻ ഇതിലും നല്ല പേര് കിട്ടാൻ വഴിയില്ല.
650 സീരിസിലെ പരിഷ്കാരിയായ സൂപ്പർ മിറ്റിയോറിൻറെ ഫാമിലിയിൽ ഒരുക്കുന്ന ഇവൻ. കുറച്ചധികം ഓഫ് റോഡ് സ്വഭാവങ്ങളായാണ് കറങ്ങി നടക്കുന്നത്. സ്പോക്ക് വീലുകൾ, ഓഫ് റോഡ് ടയർ, ഒറ്റ എക്സ്ഹൌസ്റ്റ്, പ്ലെയിൻ സീറ്റ്, യൂ എസ് ഡി ഫോർക്ക് എന്നിവയാണ് ഇവൻറെ പ്രത്യകതകൾ. പേര് പുറത്ത് വന്നെങ്കിലും ലോഞ്ച് ഇനിയും വൈകുമെന്നാണ് റിപ്പോർട്ടുകൾ. വലിയൊരു നിര ഈ വർഷം അവതരിപ്പിക്കുന്നുണ്ടെങ്കിലും അടുത്ത വർഷമായിരിക്കും ഇവൻ വിപണിയിൽ എത്തുന്നത്. ഇവനെ വെല്ലുവിളിക്കാൻ ബി എസ് എ യും ഒരു സ്ക്രമ്ബ്ലെർ മോഡലിനെ ഒരുകുന്നുണ്ട്
Leave a comment