2.63 ലക്ഷം രൂപയാണ് ഇവൻറെ എക്സ് ഷോറൂം വില വരുന്നത്. സ്പീഡ് 400 നെക്കാളും 33,000 /- രൂപ അധികം.
കുഞ്ഞൻ ട്രിയംഫിൻറെ ലൗഞ്ചിൽ പറഞ്ഞിരുന്നു. സ്ക്രമ്ബ്ലെർ ഒക്ടോബറിൽ മാത്രമാണ് ഇന്ത്യയിൽ അവതരിപ്പിക്കു എന്ന്. ഒക്ടോബർ മാസത്തിൽ എത്തി നിൽക്കെ. ഇതാ ലോഞ്ച് തിയതി ഏകദേശം പുറത്ത് വിട്ടിരിക്കുകയാണ് ട്രിയംഫ്.
സ്പീഡ് 400 ൻറെ സാഹസിക സഹോദരൻ സ്ക്രമ്ബ്ലെർ 400 എക്സ് ഒക്ടോബർ പകുതിയോടെ വിപണിയിൽ എത്തുമെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ. റോഡ്സ്റ്റർ സ്ക്രമ്ബ്ലെർ ആകുമ്പോൾ ഉള്ള മാറ്റങ്ങൾ നോക്കിയാല്ലോ. വലിയവരുടെ പോലെ തന്നെയാണ് ഇവൻറെ ഡിസൈനും.
- ട്രിയംഫ് സ്പീഡ് 400 ന് മികച്ച വില്പന
- ട്രിയംഫ് സാഹസിക്കന്മാരുടെ ഹൈറ്റ് കുറയും
- ട്രിയംഫ് 250 ട്വിൻസും അധികം വൈകാതെ എത്തും.

സ്പീഡ് 400 ൻറെ അതേ എൻജിൻ, ഷാസി എന്നിവ ഒരുപോലെ തന്നെ എന്നാൽ മാറ്റങ്ങളുടെ ലിസ്റ്റ് വലുതാണ്.
- സിംഗിൾ സീറ്റിന് പകരം സ്പ്ലിറ്റ് സീറ്റ്
- എക്സ്ഹൌസ്റ്റ്, മിറർ എന്നിവയിലും മാറ്റം
- ഓഫ് റോഡ് മോഡലായതിനാൽ ഹെഡ്‍ലൈറ്റ് കവർ, ഹാൻഡ് ഗാർഡ് കൂടിയുണ്ട്
- ട്രാവൽ കൂടിയ സസ്പെൻഷൻ
- വലിയ മുൻ ഡിസ്ക്
- കൂടുതൽ വീൽബേസ്, ഭാരം
- സീറ്റ് ഹൈറ്റ്, ഹാൻഡിൽ ബാർ എന്നിവയിൽ വർധന
- 19 // 17 ഇഞ്ച് ടയറുകൾ
എന്നിവയാണ് ഇരുവരും തമ്മിലുള്ള മാറ്റങ്ങൾ. ഒപ്പം വിലയിലും വർധനയുണ്ടാകും. ഏകദേശം 2.5 ലക്ഷം രൂപയുടെ അടുത്താണ് വില പ്രതീക്ഷിക്കുന്നത്. പ്രധാന എതിരാളി സ്ക്രമ് 411, യെസ്‌ടി സ്ക്രമ്ബ്ലെർ തുടങ്ങിയവർ ആയിരിക്കും.
Leave a comment