ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക്ക് ബ്രാൻഡായി വളരുന്ന ഓല. തങ്ങളുടെ ഏറ്റവും അഫൊർഡബിൾ മോഡൽ എസ് 1 എയർ കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നു. എയർ റോഡിൽ എത്താനിരിക്കെയാണ് പുതിയ മാറ്റങ്ങളുമായി എത്തുന്നത്. മൂന്ന് വാരിയൻറ്റുകളിലായാണ് ഓല എയർ എത്തുക.
എല്ലാവർക്കും ഒരേ ഇലക്ട്രിക്ക് മോട്ടോർ തന്നെയാണ് ജീവൻ നൽകുന്നത്. വേഗതയിലും ഒരുപോലെ തന്നെ മണിക്കൂറിൽ 85 കിലോ മീറ്റർ. 4.5 കിലോ വാട്ട് ശേഷിയുള്ള ഈ ഇലക്ട്രിക്ക് മോട്ടോറിന് കരുത്ത് പകരുന്ന ബാറ്ററി പാക്കിലാണ് വ്യത്യാസം.
2 കെ ഡബിൾ യൂ എച്ച് ശേഷിയുള്ള ബാറ്ററി പാക്കാണ് ഏറ്റവും ചെറുത്. 85 കിലോ മീറ്റർ റേഞ്ച് തരുന്ന ഈ വിഭാഗത്തിന് 84,999/- രൂപയാണ് വില. തൊട്ട് മുകളിലായി 3 കെ ഡബിൾ യൂ എച്ച് ബാറ്ററിയുള്ള മോഡലിന് 125 കിലോ മീറ്റർ റേഞ്ചും, 99,999/- രൂപയുമാണ് എക്സ് ഷോറൂം വില വരുന്നത്.
ഈ നിരയിലെ ഏറ്റവും പ്രീമിയം മോഡലിന് വില 109,999/- രൂപയാണ്. 165 കിലോ മീറ്റർ റേഞ്ച് തരുന്ന ഈ മോഡലിൻറെ ബാറ്ററി പാക്ക് 5 കെ ഡബിൾ യൂ എച്ച് ആണ്. ഓല എസ് 1 കുടുംബം വലുതായത് പോലെ ഡെലിവറി ടൈമും വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ബുക്ക് ചെയ്തവർക്കും ഇനി ബുക്ക് ചെയ്യാൻ പോക്കുന്നവർക്കും ഡെലിവറി മുൻഗണന ക്രമത്തിൽ ജൂലൈ മുതലായിരിക്കും ആരംഭിക്കുക.
ഇതിനൊപ്പം ഓല എസ് 1 ന് 2 കെ ഡബിൾ യൂ എച്ച് ശേഷിയുള്ള ബാറ്ററി പാക്കും അവതരിപ്പിച്ചു. ഈ മോഡലിന് 8.5 കിലോ വാട്ട് ശേഷിയുള്ള ഇലക്ട്രിക്ക് മോട്ടോർ ആണ്. പരമാവധി വേഗത മണിക്കൂറിൽ 90 കിലോ മീറ്ററും. റേഞ്ച് വരുന്നത് 91 കിലോ മീറ്ററുമാണ്. വില ഓല എസ് 1 എയറിൻറെ നടുകഷണത്തിനൊപ്പവും.

2025 ഓടെ ഇന്ത്യയെ പരിപൂർണമായി ഇലക്ട്രിക്ക് ആകാൻ ശ്രമിക്കുന്ന ഓല. തങ്ങളുടെ നിരയിൽ ബൈക്കുകളും വരുന്നുണ്ട് എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനായി നവംബറിൽ ഒരു തിരഞ്ഞെടുപ്പ് നടത്തിയിരുന്നു. അതിൽ ക്രൂയ്സർ ഇലക്ട്രിക്ക് മോഡൽ വേണമെന്നായിരുന്നു ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെട്ടിരുന്നു. അന്ന് ഓല ക്രൂയ്സർ മോഡൽ എത്തുമെന്നും അറിയിച്ചിരുന്നു. എന്നാൽ എല്ലാ മോഡലുകളും അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് പുതിയ വിഡിയോയിൽ ഓല മിന്നായം പോലെ പറയുന്നത്.
ക്രൂയ്സർ, സാഹസികൻ, സ്പോർട്സ് ബൈക്ക്, സൈക്കിൾ, റോഡ്സ്റ്റർ എന്നീ മോഡലുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ബാറ്ററി, ഇലക്ട്രിക്ക് മോട്ടോർ, റേഞ്ച് തുടങ്ങിയ കാര്യങ്ങളിൽ ഓരോ വിവരവും ഓല തന്നിട്ടില്ല.
Leave a comment