ഇന്ത്യയിൽ ട്ടി വി എസ് വലിയ പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് വാർത്തകൾ. എന്നാൽ ഒരാളെ പോലും റോഡിൽ കണ്ടിട്ടില്ല എന്നതാണ് സത്യം. എല്ലാവരും അഭ്യുഹങ്ങളും പാറ്റൻറ്റ് പേരുകളുമായി ഒതുങ്ങി നിൽക്കുകയാണ്.
എന്നാൽ ആർ ട്ടി ആർ 310 ഇനി ഒരു കേട്ടുകഥ അല്ല. റോഡിൽ സ്പോട്ട് ചെയ്തില്ലെങ്കിലും പരസ്യത്തിന് പടം പിടിക്കുന്നതിന് ഇടയിൽ. ചെറുതായൊന്നു ചാരകണ്ണിൽപ്പെട്ടിരിക്കുകയാണ് ആർ ആർ 310 നിൻറെ നഗ്ന സഹോദരൻ.രൂപം അത്ര വ്യക്തമല്ലെങ്കിലും. ജി 310 ആർ എന്നല്ല എന്ന് ഉറപ്പായും പറയാം.
അത് നമ്മൾ പ്രതീക്ഷിച്ചതുമാണ്. ആർ ആർ 310 നിനെ പോലെ ഞെട്ടിക്കുന്ന ഒരു ഡിസൈൻ എന്തായാലും ട്ടി വി എസ് ഒരുക്കുമെന്ന് ഉറപ്പാണ്. അത് ഇവിടത്തെ കൊച്ചു കുട്ടികൾക്ക് പോലും അറിയാമായിരുന്നു. സൂപ്പർ സ്പോർട്ടിനെ പോലെ ഒഴുക്കി ഇറങ്ങുന്ന ഡിസൈനല്ല ഇവന്.

കുറച്ചു ഷാർപ്പായ എഡ്ജുകൾ പുത്തൻ മോഡലിൻറെ ടാങ്ക് ഷോൾഡറിൽ കാണാം. അവിടെ തന്നെയാണ് മുന്നിലെ ഇൻഡിക്കേറ്ററുകളുടെയും സ്ഥാനം. പഴയ ട്ടി വി എസ് ഫ്ളയിം പോലെ. തടിച്ച ഇന്ധനടാങ്ക്, സ്‌പോർട്ടി ആയ മഞ്ഞ സീറ്റ്, തുറന്നിരിക്കുന്ന പിൻവശം എന്നിങ്ങനെ നീളുന്നു ഡിസൈനിൽ വിശേഷങ്ങൾ.
ഇനി സ്പെസിഫിക്കേഷൻ നോക്കിയാൽ ആർ ആർ 310 നിൻറെ അതേ ഷാസി, ഗോൾഡൻ യൂ എസ് ഡി ഫോർക്ക്, മോണോ സസ്പെൻഷൻ എന്നിവയും ഇവനിലും കാണാം. മുൻ പിൻ ഡിസ്ക് ബ്രേക്കുകൾ എന്നിവയും സഹോയിൽ നിന്ന് തന്നെ.
പുതിയ മോഡലിൽ മാത്രം എത്തുന്ന ചില മാറ്റങ്ങളും കണ്ണിൽപെട്ടിട്ടുണ്ട്. അതിൽ ആദ്യത്തേത് അലോയ് വീലിലെ ഡിസൈനാണ്. ഇപ്പോഴുള്ള 310 സീരീസ് മോഡലുകൾക്കെല്ലാം ഉള്ള 5 സ്പോക്ക് അലോയ് വീൽ അല്ല ഇവനിൽ. പകരം ട്വിൻ സ്പോക്ക് അലോയ് വീൽ ഡിസൈനാണ്.
ട്ടി വി എസിൻറെ ഭാവി പദ്ധതികൾ
ഭാരക്കുറക്കുന്നതിന് വേണ്ടിയാകാം ഈ ഡിസൈൻ നൽകിയിരിക്കുന്നത് എന്ന് തോന്നുന്നു. ഒപ്പം എക്സ്ഹൌസ്റ്റ് ഡിസൈനും റേസിംഗ് ബൈക്കുകളുടെത് പോലെയാണ്. ബോഡി വർക്കിൽ മുഴുവനായി കാർബൺ ഫൈബർ ഫിനിഷും എടുത്ത് പറയേണ്ടതാണ്. ഇതെല്ലാം പ്രൊഡക്ഷൻ മോഡലിൽ ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.
ഈ മാറ്റങ്ങൾക്കൊപ്പം മാറാതെയിരിക്കുന്ന ഒരു സംഗതി കൂടിയുണ്ട്, അത് പവർ പ്ലാൻറ്റ് തന്നെ. 312 സിസി, സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിന് കരുത്ത് 34 പി എസും 28 എൻ എം തന്നെ തുടരുമെങ്കിലും. എൻജിൻ ട്യൂണിങ്ങിലും, സ്പോക്റ്റ് ട്ടിത്ത് എന്നിവയിൽ മാറ്റങ്ങളുണ്ടാകും.
ഇപ്പോൾ തന്നെ ഇലക്ട്രോണിക്സിൻറെ അതി പ്രസരം ഉള്ള ആർ ആർ 310 നിൽ. പുതുതായി വലിയ മോഡലുകളിൽ നിന്ന് പുതിയൊരു ഇലക്ട്രോണിക്സ് ഫീച്ചേഴ്സും ഉണ്ടാകാൻ വലിയ സാധ്യതയുണ്ട്.

വില നോക്കിയാൽ ആർ ആർ 310 നിന് ഇപ്പോൾ കേരളത്തിലെ എക്സ് ഷോറൂം വില വരുന്നത്. 2.72 ലക്ഷമാണ് ( ഓൺ റോഡ് പ്രൈസ് ). അതിനേക്കാളും 20,000/- രൂപയുടെ കുറവ് ഇവനുണ്ടാകും. കാരണം പ്രധാന എതിരാളിയായ സി ബി 300 ആർ, ജി 310 ആർ, കെ 300 എൻ, ഡ്യൂക്ക് 390 എന്നിവരുടെ താഴെ ആയിരിക്കും ഇവൻറെ വില വരാൻ സാധ്യത.
Leave a comment