ഇന്ത്യൻ വിപണിയിൽ എൻട്രി ലെവലിൽ പുതിയ ലെവൽ ടെക്നോളജി അവതരിപ്പിക്കുന്നതിൽ കേമന്മാരാണ് ട്ടി വി എസ്. മോഡലുകളിലെ സാങ്കേതിക വിദ്യ അപ്ഡേഷനിൽ മാത്രമല്ല മാർക്കറ്റിങ്ങിലും പുതിയ വഴികൾ തിരഞ്ഞെടുക്കുന്ന ട്ടി വിഎസ്.
പുതിയ തലമുറ സോഷ്യൽ മീഡിയ ആയ മെറ്റാ വേർസിൽ റൈഡർ 125 ന്റെ ലോഞ്ച് നടത്തിയത് ഒരു തുടക്കം മാത്രമാണ്. ഇതേ വഴി പിന്തുടർന്ന് അപ്പാച്ചെ ആർ ആർ 310 നും ഞെട്ടിക്കാൻ ഒരുങ്ങുകയാണ്. റൈഡർ കലക്കിയത് മെറ്റ വേർസിൽ ആണെങ്കിൽ ട്ടി വി എസിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായ ആർ ആർ 310 കലക്കാൻ പോകുന്നത് ലോക പ്രശസ്തമായ ഗെയിം കമ്പനിയായ ഗെയിംലോഫ്റ്റിന്റ അസ്ഫാൾട്ട് 8 എയർബോൺ മോട്ടോർ റേസിംങ്ങിലാണ്.
ആർ ആർ 310 പുതിയ റേസിംങിലൂടെ ചിറി പായുമ്പോൾ ലോകമേബാടുമുള്ള യുവാക്കളിലേക്ക് അപ്പാച്ചെ ബ്രാൻഡ് എത്തുമെന്നാണ് ട്ടി വി എസിന്റെ കണക്ക് കൂട്ടൽ.
ഇന്ത്യയിൽ മാത്രമല്ല ഇന്റർനാഷണൽ വിപണിയിലും വലിയ സാന്നിദ്യമായി വളരുന്നതിന് വേണ്ടി സിങ്കപ്പുരും തങ്ങളുടെ എക്സ്പിരിയൻസ് സെന്റർ തുറന്നിരുന്നു ട്ടി വി എസ്. ഇപ്പോൾ തന്നെ 60 ഓളം രാജ്യങ്ങളിൽ ട്ടി വി എസ് തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. അപ്പാച്ചെയുടെ ഫ്ലാഗ്ഷിപ്പിന് ആർ ആർ 310 മികച്ച പ്രതികരണമാണ് ബി എം ഡബിൾ യൂ നിരയിലും ലഭിച്ചു വരുന്നത്.
Leave a comment