ശനിയാഴ്‌ച , 9 ഡിസംബർ 2023
Home latest News എൻഫീൽഡിൻറെ രണ്ടു മോഡലുകൾ വരും മാസങ്ങളിൽ
latest Newsroyal enfield

എൻഫീൽഡിൻറെ രണ്ടു മോഡലുകൾ വരും മാസങ്ങളിൽ

ഒന്നാം ഹാഫിലെ ലൗഞ്ചുകൾക്ക് ഏകദേശ തീരുമാനം.

royal enfield 2 new models launch date

റോയൽ എൻഫീൽഡ് ഇന്ത്യയിൽ ഒരുപാട് മോഡലുകളെ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്. പരിക്ഷണ ഓട്ടത്തിൽ പബ്ലിസിറ്റി കണ്ടെത്തുന്ന ഏൻഫീൽഡിന്റെ പുതിയ രണ്ടു മോഡലുകൾ അടുത്തവർഷം പകുതിയോടെ വിപണിയിൽ എത്താൻ ഒരുങ്ങുന്നു.

ന്യൂ  സമ്മാനമായി എത്തുന്നത് സൂപ്പർ മിറ്റിയോർ ആണെന്ന് റൈഡർ മാനിയയിൽ എൻഫീൽഡ് നേരത്തെ അറിയിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ബുക്കിംഗ് ആരംഭിച്ച റോയൽ എൻഫീഡിൻറെ പുതിയ കാല ഫുൾ സൈസ്  ക്രൂയ്‌സർ  2023 ജനുവരിയോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. യൂ എസ് ഡി ഫോർക്ക്, എൽ ഇ ഡി ഹെഡ്‍ലൈറ്റ്, വലിയ വീൽബേസ്, ക്രൂയിസിങ് റൈഡിങ് ട്രെആംഗിൾ എന്നിങ്ങനെ റോയൽ എൻഫീൽഡിൽ ഇതുവരെ കാണാത്ത ഫീച്ചേഴ്‌സുമായാണ് സൂപ്പർ മിറ്റിയോറിൻറെ വരവ്. വിലയിൽ ഞെട്ടിക്കുന്ന എൻഫീൽഡ് മോഡലുകൾ ഇത്തവണയും പതിവ് തെറ്റിക്കാൻ വഴിയില്ല. 3.5 – 4 ലക്ഷത്തിന് ഇടയിലായിരിക്കും എൻഫീൽഡിൻറെ ഫുൾ സൈസ് ക്രൂയ്‌സറിൻറെ വില.  

രണ്ടാമതായി എത്തുന്നത് ഇന്ത്യയിലെ എവർഗ്രീൻ താരം ബുള്ളെറ്റ് 350 യാണ്. ഇദ്ദേഹത്തെയും പല തവണയായി ഇന്ത്യയിൽ കണ്ടതാണ്. ബുള്ളെറ്റ് ഡിസൈൻ പാടെ അഴിച്ചു മാറ്റി ക്ലാസ്സിക് രൂപത്തിൽ തന്നെയാണ് ഇവൻറെയും വരവ്. എന്നാൽ  ചെറിയ മാറ്റങ്ങൾ രൂപത്തിൽ പ്രതീഷിക്കാം. റോയൽ എൻഫീൽഡിൻറെ പുതുതലമുറ ജെ പ്ലാറ്റ്ഫോമിൽ തന്നെ നിർമ്മിക്കുന്ന ഇവന് മിറ്റിയോർ 350, ക്ലാസ്സിക് 350 എന്നിവരിൽ കണ്ട അതേ എൻജിൻ തന്നെയാണ് ജീവൻ നൽകുന്നത്. 2023 മെയിനും  ജൂണിനും ഇടയിലാണ് ഇവൻറെ ലോഞ്ച് ഉണ്ടാകുന്നത്. ഏകദേശം ഇപ്പോഴുള്ള മോഡലിനെക്കാളും 8000 രൂപ വരെ അധികം നൽകേണ്ടിവരും പുത്തൻ ബുള്ളറ്റിന്.

അങ്ങനെ 2023 ൻറെ ഹാഫ് ടൈം കഴിയുമ്പോൾ രണ്ടു മോഡലുകൾ എത്തുമെന്ന് ഇപ്പോൾ അറിയിച്ചിട്ടുണ്ട് എന്നാൽ രണ്ടാം ഹാഫിലും പുതിയ താരങ്ങളെയും പ്രതീഷിക്കാം. 

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ഇരട്ട സിലിണ്ടർ യുദ്ധം ഇവിടെ തുടങ്ങുന്നു

അപ്രിലിയ ആർ എസ് 457 ഇന്ത്യയിൽ എത്തിയിരിക്കുകയാണ്. ട്വിൻ സിലിണ്ടർ ലോ എൻഡിൽ വലിയ മത്സരമാണ്...

വില കുറച്ച് മോഡേൺ ആയി ഡബിൾ യൂ 175

കവാസാക്കിയുടെ കുഞ്ഞൻ ക്ലാസ്സിക് ബൈക്കിന് പുതിയ മാറ്റങ്ങൾ. കൂടുതൽ മോഡേൺ ആകുന്നതിനൊപ്പം വിലയിലും പുത്തൻ മോഡലിന്...

കവാസാക്കിയുടെ ഡിസംബർ ഓഫറുകൾ

ഇന്ത്യയിൽ എല്ലാ മാസവും ഓഫറുകളുമായി എത്തുന്ന ബ്രാൻഡ് ആണ് കവാസാക്കി. ഈ മാസത്തെ ഓഫറുകൾ നോക്കിയല്ലോ....

ഈ വർഷത്തെ മികച്ച ബൈക്ക് ആര് ???

2023 ഉം വിടപറയാൻ ഒരുങ്ങുമ്പോൾ, ഓരോ ഇൻഡസ്ടറിയും പോലെ. നമ്മുടെ ബൈക്കുകളുടെ ലോകത്തും പല അവാർഡ്...