ഇന്ത്യയിൽ എന്നല്ല ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ മോഡലുകൾ അണിയറയിലുള്ളത് എൻഫീൽഡിൻറെ ആകും. ആ നിരയിലേക്ക് പുതിയൊരു മോട്ടോർസൈക്കിൾ കൂടി എത്തുകയാണ്. അത് മറ്റാരുമല്ല ഇന്ത്യയിൽ പുതിയൊരു അദ്ധ്യായത്തിന് തുടക്കം കുറിക്കുന്ന 450 എൽ സി എൻജിനിലെ.
ഏറ്റവും അറ്റത്തെ കണിയാണ് ഇദ്ദേഹം. ഹിമാലയൻ 450, ഹണ്ടർ 450 ക്ക് ശേഷം. ഇതാ ഈ എഞ്ചിനുമായി ഒരു പവർ ക്രൂയ്സർ മോഡൽ കൂടി അണിയറയിൽ എത്തുകയാണ്. ഒഫീഷ്യൽ ആയല്ലെങ്കിലും, പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്.

ബെനെല്ലി 502 സി യുടെ ചേർന്ന് നിൽക്കുന്ന ഡിസൈനോട് ഇവനുണ്ടാകുക എന്നാണ് കാരക്കമ്പി. ” കെ 1 ഡി പവർ ക്രൂയിസർ” എന്ന് പേരിട്ടിട്ടുള്ള മോട്ടോർസൈക്കിളിൻറെ പുറത്ത് വരുന്ന വിവരവും ഇതു തന്നെ. ലിക്വിഡ് കൂൾഡ് എൻജിനോക്കെ എത്തിയാലും എൻഫീൽഡിൻറെ സ്ട്രാറ്റജിയിൽ വലിയ മാറ്റം ഉണ്ടാകില്ല.
അതുകൊണ്ട് തന്നെ ഹിമാലയനുമായി വലിയ സാമ്യം പുത്തൻ മോഡലിലും ഉണ്ടാകും. 40 പി എസ് കരുത്തുള്ള 450 സിസി ലിക്വിഡ് കൂൾഡ് എൻജിൻ, റൌണ്ട് ട്ടി എഫ് ട്ടി മീറ്റർ കൺസോൾ, എൽ ഇ ഡി ഇല്ല്യൂമിനേഷൻ തുടങ്ങിയ കാര്യങ്ങളും പുത്തൻ മോഡലിൽ പ്രതീക്ഷിക്കാം.
ഇനി ലോഞ്ച് സമയം നോക്കിയാൽ, വലിയൊരു പട തന്നെ വിപണിയിൽ എത്താനുള്ളത് കാരണം. 2025 ഓടെയായിരിക്കും ഇവൻ വിപണി പ്രേവേശം. ഏകദേശം 3 ലക്ഷത്തിന് താഴെ വിലയും പ്രതിക്ഷിക്കാം.
Leave a comment