റോയൽ എൻഫീൽഡ് തങ്ങളുടെ പുതിയ ഹിമാലയൻ 452 ഇന്ത്യയിൽ അവതരിപ്പിക്കാൻ പോക്കുകയാണ്. നവംബർ 24 ന് വിപണിയിൽ എത്തുന്ന മോഡലിന് പിൻഗാമിയായാണ്, ഇപ്പോഴുള്ള 411 നെ കാണുന്നത്. ഇപ്പോൾ 411 ൻറെ സ്റ്റോക്കും വിറ്റ് തീർക്കുകയാണ് ഷോറൂമുകൾ.
ഹൈലൈറ്റ്സ്
- ശരിക്കുമുള്ള 411 ൻറെ മുൻഗാമി
- 452 പ്രീ ബുക്കിംഗ് ലിങ്ക്
എന്നാൽ 411 ന് പിൻഗാമിയായല്ല 452 വരുന്നത്. 411 ൻറെ പകരക്കാരൻ 440 യായിരിക്കും. 411 ൻറെ തുടർച്ചയായി ഓയിൽ കൂൾഡ്, എസ് ഓ എച്ച് സി എൻജിനായിരിക്കും ഇവന് ജീവൻ പകരുന്നത്. കപ്പാസിറ്റി കൂടിയതിന് അനുസരിച്ച് 24.3 ബി എച്ച് പി കരുത്തിലും, 32 എൻ എം ടോർക്കിലും വർദ്ധന ഉണ്ടാകും.
411 തൽക്കാലത്തേക്കെങ്കിലും പിൻവലിക്കുന്നതിനുള്ള ഒരു കാരണം. ഹിമാലയൻ 452 ഒരു പുത്തൻ മോഡൽ ആയതിനാലാക്കാം. റോയൽ എൻഫീൽഡ് നിരയിൽ ആധുനിക എൻജിനുമായി എത്തുന്ന ഇവന്. വലിയൊരു നിക്ഷേപം തന്നെ എൻഫീൽഡ് നടത്തിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ അത് വേഗത്തിൽ തിരിച്ചു പിടിക്കാനാണ് ഏൻഫീഡിൻറെ നീക്കം. ഒപ്പം ഇപ്പോഴത്തെ മാർക്കറ്റിംഗ് തന്ത്രമായ ഇൻട്രോഡ്യൂസറി പ്രൈസ്. ആദ്യമായി റോയൽ എൻഫീൽഡിൽ അവതരിപ്പിക്കാനും സാധ്യത ഏറെയാണ്. എന്തായാലും അഭ്യുഹങ്ങൾക്ക് നവംബർ 24 വരെ മാത്രമേ ജീവനുള്ളൂ.
റോയൽ എൻഫീൽഡിൻറെ പൂരമായ മോട്ടോവേഴ്സിൽ വച്ച് ഇവനെ ഇന്ത്യയിൽ അവതരിപ്പിക്കും. 2.5 മുതൽ 2.7 ലക്ഷം രൂപവരെയാണ് ഇവൻറെ വില പ്രതീക്ഷിക്കുന്നത്. ഹിമാലയൻ 452 ൻറെ പ്രീ ബുക്കിംഗ് ലിങ്ക്.
Leave a comment